Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തിന്റെ ബാറ്റണ്‍ വീണ്ടും കെസിആറില്‍? അഖിലേഷുമായി ചര്‍ച്ച, കോണ്‍ഗ്രസ് ചിത്രത്തിലേയില്ല

ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യത്തിനായി വീണ്ടും ശ്രമിച്ച് തെലങ്കാന മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖരറാവു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെ ചന്ദ്രശേഖര്‍ റാവു വെള്ളിയാഴ്ച സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തിരുന്ന കെ ചന്ദ്രശേഖര്‍ റാവു അഖിലേഷിനെയും മുതിര്‍ന്ന എസ് പി നേതാവ് രാം ഗോപാല്‍ യാദവിനെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ബി ജെ പി, കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഒന്നിക്കുന്നതിനെ പാര്‍ട്ടിയും അനുകൂലിക്കുന്നതായി എസ് പി വൃത്തങ്ങള്‍ അറിയിച്ചു.

1

പ്രതിപക്ഷ യോഗങ്ങളില്‍ എസ് പി പ്രധാന സാന്നിധ്യമാണെങ്കിലും കോണ്‍ഗ്രസുമായി രാഷ്ട്രീയമായോ തിരഞ്ഞെടുപ്പുപരമായോ സഖ്യമുണ്ടാക്കില്ല എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ''ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ബി ജെ പി, കോണ്‍ഗ്രസ് ഇതര ഐക്യം രൂപപ്പെടുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നു. ഞങ്ങള്‍ ടി ആര്‍ എസിനൊപ്പമാണ്, ഒരു എസ് പി നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2

കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം, ഉയര്‍ന്നുവരുന്ന സാഹചര്യമനുസരിച്ച് ഞങ്ങള്‍ ഉചിതമായ തീരുമാനമെടുക്കും, ''ഒരു എസ് പി നേതാവ് പറഞ്ഞു. ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രീയ സാഹചര്യവും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചയെന്ന് ടി ആര്‍ എസ് വൃത്തങ്ങള്‍ അറിയിച്ചു.

3

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഓഗസ്റ്റ് ആദ്യവാരം ഡല്‍ഹിയില്‍ എത്തിയേക്കും. അവരുടെ സന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തള്ളിക്കളയാനാവില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കെ സി ആറിന് ദേശീയ രാഷ്ട്രീയത്തിലേക്ക് താല്‍പര്യമുണ്ടെങ്കിലും അടുത്ത വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ബി ജെ പിയെ തടയുകയാണ് അടിയന്തര ലക്ഷ്യം.

4

2018 ല്‍ ടി ആര്‍ എസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയിരുന്നുവെങ്കിലും, സംസ്ഥാനത്ത് തങ്ങളുടെ കാല്‍പ്പാട് വിപുലീകരിക്കാനുള്ള അവസരം ബി ജെ പിക്ക് അനുഭവപ്പെടുന്നുണ്ട്. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍, തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളില്‍ നാലെണ്ണം ബി ജെ പി നേടിയിരുന്നു - സെക്കന്തരാബാദ്, കരിംനഗര്‍, നിസാമാബാദ്, അദിലാബാദ് എന്നിവിടങ്ങളിലായിരുന്നു ബി ജെ പി ജയിച്ചത്.

5

ബി ജെ പി അതിന്റെ അടിത്തറ വിപുലീകരിക്കാന്‍ ആക്രമണാത്മകമായി ശ്രമിക്കുകയാണ്, തെലങ്കാനയില്‍ ബി ജെ പിയെ തനിക്ക് മാത്രമേ തടയാന്‍ കഴിയൂ എന്ന സന്ദേശം അയയ്ക്കാന്‍ കെ ചന്ദ്രശേഖര റാവു ആഗ്രഹിക്കുന്നു,' ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

6

കഴിഞ്ഞ കുറച്ച് മാസങ്ങളായി, കെ സി ആര്‍ ജെ ഡി എസ് മേധാവി ദേവഗൗഡ, ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്രിവാള്‍, ഡി എം കെയുടെ എം കെ സ്റ്റാലിന്‍, ജെ എം എം നേതാക്കളായ ഹേമന്ത് സോറന്‍, ശിവസേനയുടെ ഉദ്ധവ് താക്കറെ, ആര്‍ ജെ ഡിയുടെ തേജസ്വി യാദവ്, ചൃണമൂല്‍ കോണ്‍ഗ്രസിന്റെ മമത ബാനര്‍ജി, സി പി ഐ എം നേതാക്കളായ സീതാറാം യെച്ചൂരി, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, സി പി ഐ നേതാവ് ഡി രാജ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+