കോണ്‍ഗ്രസിനെതിരെ മോശം പരാമര്‍ശം: കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്
ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് പ്രചാരണ വിലക്ക്. 48 മണിക്കൂര്‍ നേരത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തിയത്. പെരുമാറ്റച്ചട്ട ലംഘനത്തിനാണ് നടപടിയെടുത്തത്. ഇന്ന് രാത്രി എട്ട് മണി മുതല്‍ പ്രചാരണ വിലക്ക് ആരംഭിക്കും. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
ചന്ദ്രശേഖര്‍ റാവു പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയും മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരഭിക്കുന്നത്. ഏപ്രില്‍ അഞ്ചിനാണ് കെസിആര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങളെ അപലപിക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.

പൊതു യോഗങ്ങളോ, പൊതു പരിപാടികളോ, റാലികളോ, പരിപാടികളോ, അഭിമുഖങ്ങളോ 48 മണിക്കൂറില്‍ നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നായ്ക്കളുമായിട്ടാണ് കെസിആര്‍ താരതമ്യം ചെയ്തത്. ഇക്കാര്യം ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായി. തന്റെ ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് പ്രചരിപ്പിക്കുന്നതെന്ന് കെസിആര്‍ ആരോപിച്ചിരുന്നു.
താന്‍ പറഞ്ഞതിന്റെ ഇംഗ്ലീഷ് പരിഭാഷ തെറ്റാണ്. അത് വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കെസിആറിന്റെ വാദങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖര്‍ റാവു പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications