Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനമോടിക്കാന്‍ പഠിക്കുന്നതിനിടെ അപകടം; 'കച്ചാ ബദാം' പാട്ടുകാരന് പരിക്ക്

കൊല്‍ക്കത്ത: ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ഭൂപന്‍ ഭട്യാകറിന് കാറപകടത്തില്‍ പരിക്ക്. ഡ്രൈവിംഗ് പഠിക്കുന്നതിനിടെയാണ് ഭൂപന്‍ ഭട്യാകറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയാണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട് നിലക്കടലയും ബദാമും തെരുവില്‍ വിറ്റിരുന്ന ഭൂപന്‍ ഭട്യാകറിന്റെ കച്ചാ ബദാം എന്ന പാട്ട് വൈറലായിരുന്നു.

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പാട്ട് തരംഗമായതോടെ രാജ്യാതിര്‍ത്തിയും പിന്നിട്ട് ഭൂപന്‍ ഭട്യാകര്‍ പ്രശസ്തനായി. കച്ചാ ബദാം എന്ന ഗാനം വൈറലായതോടെ ഭുപന്‍ ഭട്യാകര്‍ ഒറ്റരാത്രികൊണ്ട് ഇന്റര്‍നെറ്റ് സെന്‍സേഷനായി. ബിര്‍ഭും ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ നിലക്കടല വിറ്റുകൊണ്ട് വാങ്ങുന്നവരെ ആകര്‍ഷിക്കാനാണ് കച്ചാ ബദാം പാട്ട് ഭൂപന്‍ ബദ്യകര്‍ ഗാനം രചിച്ചത്. ഗാനം പിന്നീട് റീമിക്സ് ചെയ്യുകയും 50 ദശലക്ഷത്തിലധികം പേര്‍ യൂട്യബില്‍ കാണുകയും ചെയ്തിരുന്നു. 3.5 ലക്ഷത്തില്‍ അധികം റീല്‍സാണ് കച്ചാബദാമിന്റേതായി പുറത്തിറങ്ങിയത്.

1

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ലക്ഷ്മിനാരായണപൂര്‍ പഞ്ചായത്തിലെ കുറല്‍ജുരി ഗ്രാമത്തിലെ ദുബ്രജ്പൂര്‍ ബ്ലോക്കിലെ താമസക്കാരനാണ് ഭുപന്‍ ഭട്യാകര്‍. കടല വില്‍ക്കാന്‍ ദൂരെ ഗ്രാമങ്ങളിലേക്ക് സൈക്കിളില്‍ പോയിരുന്ന ഭൂപന്‍ ദിവസവും 200-250 രൂപയാണ് സമ്പാദിച്ചിരുന്നത്. എന്നാല്‍ കച്ച ബദാം ഹിറ്റായതോടെ കടല വില്‍പന നിര്‍ത്തിയിരിക്കുകയാണ് ഭൂപന്‍. അടുത്തിടെ പശ്ചിമ ബംഗാള്‍ പൊലീസ് ഭുബന്‍ ബദ്യാകറിനെ ആദരിച്ചിരുന്നു. കച്ച ബദാം ഗാനം ഹിറ്റായെന്നും അതിന് പല റീമിക്‌സുകള്‍ ഇറങ്ങിയെന്നും മകന്‍ പറഞ്ഞാണ് ഭൂപന്‍ അറിഞ്ഞത്.

2

കൊല്‍ക്കത്തയില്‍ നടന്ന ആഢംബര നൈറ്റ് ക്ലബ്ബില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ഭൂപനെ ആദരിച്ചിരുന്നു. താന്‍ വളരെ അധികം സന്തോഷിക്കുന്നു എന്നും ഒരു കലാകാരനായി തന്റെ ആഗ്രഹപ്രകാരം ഇനി ജീവിക്കുമെന്നുമായിരുന്നു പരിപാടിയില്‍ ഭൂപന്‍ പറഞ്ഞത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പത്ത് പേരടങ്ങുന്ന ഒരു കുടുംബം നോക്കാന്‍ ഞാന്‍ വളരെ അധികം കഷ്ടപ്പെട്ടു. നിലക്കടല വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അങ്ങനെയായിരുന്ന എന്റെ ജീവിതമാണ് ഇത്തരത്തില്‍ മാറിയത്. ഇത് സ്വപ്ന തുല്യമാണ് എന്നായിരുന്നു ഭൂപന്‍ പറഞ്ഞത്.

3

കഴിഞ്ഞ ആഴ്ച ഒരു മ്യൂസിക് കമ്പനി ഭൂപന് 1.5 ലക്ഷം രൂപയും പാടാന്‍ ഒരു അവസരവും നല്‍കിയിരുന്നു. ജീവിതത്തില്‍ ഇത്രയും തുക ഒരുമിച്ച് കാണാന്‍ കഴിയാതിരുന്ന തനിക്ക് ഇതെല്ലാം ഇപ്പോഴും അവിശ്വസനീയമാണെന്നായിരുന്നു ഭൂപന്‍ പറഞ്ഞത്. തന്റെ കഴിവ് മാത്രമല്ല ജനങ്ങളുടെ പ്രോത്സാഹനമാണ് ആ ഗാനം ഇത്രയും വൈറലാവാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാനം വൈറലായതിന് ശേഷം സൗരവ് ഗാംഗുലി അവതാരകനായ ഒരു റിയാലിറ്റി ഷോയില്‍ ഭൂപന്‍ പങ്കെടുത്തിരുന്നു.

4

ഇന്ന് കൈനിറയെ സംഗീത പരിപാടികളാണ് ഭൂപനുള്ളത്. വലിയ സെലിബ്രിറ്റിയായതിനാല്‍ താന്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന ഭയം വീട്ടുകാര്‍ക്കുണ്ടെന്നും അതിനാലാണ് നിലക്കടല വില്‍ക്കാന്‍ പോകാത്തതെന്നുമാണ് ഭൂപന്‍ പറയുന്നത്. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞനാണ് കച്ചാ ബദാം പാട്ട് റീമിക്സ് ചെയ്ത് ഇറക്കിയത്. ഏക്താര' എന്ന യൂട്യൂബ് ചാനലാണ് ഭൂപന്റെ പാട്ട് ആദ്യം പങ്കുവെച്ചത്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ സോംപ്ലേസ് എല്‍സ് പബ്ബ തിളങ്ങുന്ന ജാക്കറ്റ് ധരിച്ചെത്തിയ ഭൂപന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+