ജന്മദിനാഘോഷം റദ്ദാക്കി കമല്‍ഹാസന്‍: രഹസ്യം വെളിപ്പെടുത്തിയത് ട്വീറ്റില്‍, മൊബൈല്‍ ആപ്പും ഇന്ന്!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ ജന്മദിനാഘോഷം പിന്‍വലിച്ച് കമല്‍ ഹാസന്‍. നേരത്തെ നിശ്ചയിച്ച ആഘോഷങ്ങള്‍ റദ്ദാക്കിയെന്ന് വ്യക്തമാക്കിയ താരം കാരണങ്ങളും വെളിപ്പെടുത്തി ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിലുണ്ടായ മഴയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നുവെന്ന് വ്യക്തമാക്കിയ താരം ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച ഒരു മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നതിന് വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെയ്ക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ഗബ്ബാര്‍ സിംഗ് ടാക്സിന് ശേഷം ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്: ജിഎസ്ടിയെ പൊളിച്ചടുക്കി മമത, നവം. എട്ടിന് കറുത്ത പ്രൊഫൈല്‍ ചിത്രങ്ങളിടും!!

63ാം ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയ താരം നവംബര്‍ ഏഴിന് ജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള മൊ ബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ പടിയെന്നാണ് ആപ്പിനെ വിശേഷിപ്പിക്കുന്നത്.

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!

 വിശദീകരണം ട്വീറ്റില്‍

വിശദീകരണം ട്വീറ്റില്‍

എന്നെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ഞാന്‍ ജന്മദിനാഘോഷങ്ങള്‍ റദ്ദാക്കിയത് ഇഷ്ടമാവില്ലെന്നറിയാമെങ്കിലും ചെന്നൈയിലുണ്ടായ മഴയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കുന്നുവെന്നാണ് താരത്തിന്‍റെ ട്വീറ്റ്. തിങ്കളാഴ്ച രാത്രി ഇംഗ്ലീഷിലും തമിഴിലുമായായിരുന്നു കമല്‍ ഹാസന്‍റെ ട്വീറ്റ്.

 പ്രഖ്യാപനത്തിന് കാതോര്‍ത്ത് ആരാധകര്‍

പ്രഖ്യാപനത്തിന് കാതോര്‍ത്ത് ആരാധകര്‍63ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കമല്‍ ഹാസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജന്മദിനത്തില്‍ താരത്തിന്‍റെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് കമല്‍ ആരാധകര്‍. കഴിഞ്ഞ ദിവസം ആരാധകരുടെ സമ്മേളനത്തില്‍ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ചെങ്കിലും പാര്‍ട്ടി പ്രഖ്യാപനം വൈകിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 രാഷ്ട്രീയ പ്രവേശനം ‌‌‌‌

രാഷ്ട്രീയ പ്രവേശനം ‌‌‌‌

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജന്മദിനമായ നവംബര്‍ ഏഴിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് കമല്‍ ഹാസന്‍റെ ആഹ്വാനം. പ്രമിഖ തമിഴ് മാസികയില്‍ എഴുതിയ കോളത്തിലാണ് നടന്‍റെ വെളിപ്പെടുത്തല്‍. ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരത്തിന്‍റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും താരം കോളത്തില്‍ കുറിയ്ക്കുന്നു.

 മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ്

പുതുതായി ആരംഭിക്കാനിരിക്കുന്ന പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള സംഭാവന സ്വീകരിക്കുന്നതിന് വേണ്ടി ജന്മദിനമായ നവംബര്‍ ഏഴിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധകരില്‍ നിന്ന് പാര്‍ട്ടിയ്ക്ക് വേണ്ടി ലഭിക്കുന്ന ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ആപ്പ്.

 സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല

സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല


തന്‍റെ പാര്‍ട്ടിയ്ക്ക് വേണ്ടി ആരാധകര്‍ സംഭാവന നല്‍കുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി പറഞ്ഞ താരം തനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. താന്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.

 തനിക്ക് അഭിപ്രായമില്ല

തനിക്ക് അഭിപ്രായമില്ല


തനിയ്ക്ക് ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കണമെന്ന അഭിപ്രായമില്ല, എന്നാല്‍ മതത്തിന്‍റെ പേരില്‍ വിഷം നല്‍കിയാല്‍ കുടിക്കരുതെന്നാണ് അഭിപ്രായമെന്നും ഇതിനകം തന്നെ താന്‍ ആവശ്യത്തിന് തല്ലുകൊണ്ടു കഴിഞ്ഞെന്നും ഇനിയും തല്ലുകൊള്ളാന്‍ ചെണ്ടയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

 ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം

ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം

ഉടന്‍ തന്നെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നും ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് . രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്‍റെ അന്തിമ രൂപമായിക്കഴിഞ്ഞുവെന്നും തമിഴ്നാടിനെ സേവിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നവരെ ക്ഷണിക്കുന്നുവെന്നും തമിഴ് മാസിക ആനന്ദവികടനിലെഴുത്തിയ കോളത്തില്‍ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു.

 രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം

ജൂലൈയ്ക്ക് ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് യുവാക്കളെയും പുതുമുഖങ്ങളെയുമാണ് പാര്‍ട്ടിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുകയെന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിന് മുമ്പായിരുന്നു എന്നാല്‍ കെജ്രിവാളിന്‍റെ ആം ആദ്മിയോടൊപ്പമോ ബിജെപിയോടൊപ്പമോ ഇല്ലെന്ന് താരം വ്യക്തമാക്കിയത്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം


2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെയുള്ള പോരാട്ടമെന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ നിരോധിച്ചത്.

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍

തെറ്റു പറ്റിയെന്ന് സമ്മതിച്ചാല്‍


നിര്‍ബന്ധബുദ്ധിയോടെയല്ലാതെ തെറ്റുപറ്റിയെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയാണെങ്കില്‍ ഒരു സലാം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും തമിഴ് മാസിക ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ കമല്‍ ഹാസന്‍ വ്യക്തമാക്കുന്നു. തെറ്റ് സമ്മതിച്ചാല്‍ തന്‍റെ സലാം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ഒരു വര്‍ഷം തികയാനിരിക്കെയായിരുന്നു താരത്തിന്‍റെ പ്രസ്താവന.

കമല്‍ഹാസന്‍റെ ട്വീറ്റ്

കമല്‍ഹാസന്‍റെ ട്വീറ്റ്


നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്‍റെ പിറ്റേ ദിവസം മോദിയെ സല്യൂട്ട് ചെയ്യുന്നുവെന്നും, ഈ നീക്കം രാഷ്ട്രീയ പാര്‍ട്ടികളും നികുതി ദായകരും ആഘോഷിക്കുന്നുവെന്നുമായിരുന്നു കമല്‍ ഹാസന്‍റെ ട്വീറ്റ്. എന്നാല്‍ കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ ചരിത്ര പ്രഖ്യാപനത്തെ പിന്തുണച്ച കമല്‍ ഹാസന്‍റെ പ്രതികരണം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
In a gesture that could touch a chord with thousands of people distressed by the recent heavy rains in Chennai and beyond, Tamil superstar Kamal Haasan cancelled his birthday bash planned for today.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്