പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച് കമൽ ഹാസൻ; രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തത് തമിഴിൽ
ന്യൂഡൽഹി: പാർലമെന്റിൽ അരങ്ങേറ്റം കുറിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. രാജ്യസഭാ എംപിയായി കമൽ ചുമതല ഏറ്റെടുത്തത് തമിഴിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷമാണ്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം താൻ സത്യപ്രതിജ്ഞ ചെയ്‌ത് പേര് രജിസ്‌റ്റർ ചെയ്യാൻ പോകുന്നുവെന്നും ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ ജൂണിൽ കമൽഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിൽ ചേർന്നിരുന്നു.

ഇതിന് പിന്നാലെ ലോക്‌സഭാ സീറ്റിൽ മത്സരിക്കണോ അതോ രാജ്യസഭാ നാമനിർദ്ദേശം സ്വീകരിക്കണോ എന്ന് തിരഞ്ഞെടുക്കാൻ കമലഹാസന് അവസരം ലഭിച്ചിരുന്നു. അങ്ങനെയാണ് അദ്ദേഹം രാജ്യസഭാ എംപിയായി എത്താനുള്ള തീരുമാനം കൈക്കൊണ്ടത്. പൊതുതിരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് അദ്ദേഹത്തിന്റെ പാർട്ടി പൂർണ പിന്തുണ നൽകുകയും ചെയ്‌തിരുന്നു.
ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ഒരുപോലെ ദ്രാവിഡമല്ലാത്ത ഒരു ബദലായി 2018ലാണ് കമലഹാസൻ എംഎൻഎം എന്ന പാർട്ടി ആരംഭിച്ചത്. എന്നാൽ സമീപ വർഷങ്ങളിൽ, അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തി ഡിഎംകെയുമായി സഖ്യത്തിലേർപ്പെട്ടു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ മാറ്റം വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തേക്കാൾ ദേശീയ താൽപ്പര്യത്തിനാണെന്നാണ് അദ്ദേഹം പറയുന്നത്.
ഈ വർഷം ആദ്യം, ചെന്നൈയിൽ നടന്ന എംഎൻഎമ്മിന്റെ എട്ടാം സ്ഥാപക ദിനാഘോഷ വേളയിൽ, തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച് കമൽഹാസൻ കൃത്യമായ സൂചന നൽകിയിരുന്നു. 'ഈ വർഷം, ഞങ്ങളുടെ ശബ്‌ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം, നിങ്ങളുടെ ശബ്‌ദം സംസ്ഥാന നിയമസഭയിൽ കേൾക്കും' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അഴിമതിക്കെതിരെ പോരാടൽ, ഗ്രാമവികസനം, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് കമൽ ഹാസൻ തന്റെ രാഷ്ട്രീയ പാർട്ടി ആരംഭിച്ചത്. തുടർന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഏകദേശം 4 ശതമാനം വോട്ട് ലഭിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പിന്നീട് സ്‌റ്റാലിനോട് അനുഭാവ പൂർണമായ നിലപാടാണ് കമൽ ഹാസൻ സ്വീകരിച്ചത്. എങ്കിലും തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടം കൈവരിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയുടെ പിന്തുണയോടെ സംസ്ഥാനത്ത് നേട്ടമുണ്ടാക്കുക എന്നതാവും അവരുടെ ശ്രമം.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൻഎം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ നേതാവായി കമൽ ഹാസൻ മുൻ നിരയിൽ തന്നെയുണ്ടാവും. നടൻ വിജയ് രൂപീകരിച്ച ടിവികെയും മത്സര രംഗത്ത് ഉണ്ടാവുന്നതോടെ തമിഴ്‌നാട്ടിൽ പോരാട്ടം കനക്കും.
ബിജെപിയും എഐഎഡിഎംകെയും ഒരു ഭാഗത്ത് നില കൊള്ളുമ്പോൾ സ്‌റ്റാലിൻ നയിക്കുന്ന ഡിഎംകെ മുന്നണി ശക്തമായി തന്നെ മത്സര രംഗത്തുണ്ടാവും എന്നതാണ് മറ്റൊരു കാര്യം. നിലവിലെ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കമലിന്റെ പാർട്ടി എത്രത്തോളം ശക്തി പ്രകടമാക്കും എന്ന് മുൻകൂട്ടി പറയാൻ കഴില്ലെങ്കിലും രാജ്യസഭയിൽ കേന്ദ്രത്തിനെതിരെ ശക്തമായ ശബ്‌ദമായി കമലും ഉണ്ടാവും എന്നുറപ്പാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications