സച്ചിന് പിന്നോട്ടില്ല, ഗെലോട്ടിന് വിടാനും ഉദേശമില്ല: കമല്‍നാഥിനെ ഇറക്കി ഹൈക്കമാന്‍ഡ്, ലക്ഷ്യം ഇങ്ങനെ
ദില്ലി: രാജസ്ഥാനില്‍ ഒരടി പിന്നോട്ടില്ലെന്ന് സച്ചിന് പൈലറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷത്തില്‍ കോണ്‍ഗ്രസ് വലിയ നടപടികളൊന്നും വേണ്ടെന്ന തീരുമാനത്തിലാണ്. പഞ്ചാബിലെ പോലൊരു തകര്‍ച്ച വരാതിരിക്കാന്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തിരിക്കുകയാണ് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ രാജസ്ഥാനില്‍ ട്രബിള്‍ ഷൂട്ടറായി നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.
അശോക് ഗെലോട്ടിനും സച്ചിന് പൈലറ്റിനും ഇടയില്‍ നിന്ന് അദ്ദേഹം സംസാരിക്കും. സച്ചിനെയും, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും ദില്ലിയില്‍ വെച്ച് വ്യാഴാഴ്ച്ച കമല്‍നാഥ് കണ്ടിരുന്നു.

ഗെലോട്ടുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാമെന്ന് കമല്‍നാഥ് പറയുന്നു. ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ നിന്ന് പ്രശ്നത്തെ ഇല്ലാതാക്കാനാണ് കമല്‍നാഥിന്റെ ശ്രമം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ റോള്‍ വേണമെന്ന നിലപാടിലാണ് സച്ചിന്. അതിനായിട്ടുള്ള ആദ്യ ശ്രമമാണ് നടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ ഏകദിന ഉപവാസം കോണ്‍ഗ്രസിനെ ആകെ വിറപ്പിച്ചരുന്നു. സംസ്ഥാന നേതൃത്വം സച്ചിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളും സച്ചിന് ഉന്നയിച്ചിട്ടുണ്ട്. വസുന്ധര രാജ സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുവരാതിരിക്കാന്‍ ഗെലോട്ട് സഹാിക്കുന്നതായും സച്ചില്‍ ആരോപിച്ചിട്ടുണ്ട്.
രാജസ്ഥാന് സര്‍ക്കാരില്‍ അഴിമതിയാണെന്നും, അഴിമതിക്കതിരെ ഗെലോട്ട്സര്ക്കാര് നടപടുക്കുന്നിലെന്നാണ് പരാതി. അതേസമയം ഗെലോട്ടിനെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണച്ചിട്ടുണ്ട്. സച്ചിന്റെ നടപടി പാര്‍ട്ടിവിരുദ്ധമാണെന്ന് നേതൃത്വം പറയുന്നു. കോണ്‍ഗ്രസ് സച്ചിന്റെ നിരാഹാര സമരത്തിന് അനുമതി നല്‍കിയിരുന്നില്ല. എന്തായാലും സച്ചിനെതിരെയുള്ള നിലാട് നേതൃത്വം മയപ്പെടുത്തിയിരിക്കുകയാണ്.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
തന്റെ പരാതികള്‍ കമല്നാഥിനോടും വേണുഗോപാലിനോടും അദ്ദേഹം അറിയിച്ച് കഴിഞ്ഞു. തനിക്കും പാര്‍ട്ടിയില്‍ ന്യായമായ പരിഗണന ആവശ്യമാണെന്ന് പൈലറ്റ് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. വസുന്ധരയ്ക്കെതിരായ സത്യഗ്രഹ സമരത്തെ സച്ചിന് ന്യായീകരിച്ചിരിക്കുകയാണ്. താന്‍ ചെയ്തത് ഒരിക്കലും പാര്‍ട്ടി വിരുദ്ധ കാര്യമല്ല. പൊതു താല്പര്യമുള്ള കാര്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തത്.
പാര്‍ട്ടിക്കുള്ളില്‍ ഇരട്ടത്താപ്പാണ് ഉള്ളത്. മറ്റുള്ളവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, യോഗി ആദിത്യനാഥിനെയും അവരുടെ ഭരണപോരായ്മകളുടെ പേരില്‍ വിമര്‍ശിക്കാം. പക്ഷേ തനിക്ക് വസുന്ധരയെ വിമര്‍ശിക്കാം. ഇത് ശരിയല്ലെന്നും സച്ചിന് നേതൃത്വത്തെ അറിയിച്ചു. അതേസമയം കോണ്‍ഗ്രസ് നേതൃത്വം, പുതിയ രാജസ്ഥാന് ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, ജയറാം രമേശ് എന്നിവര്‍ സച്ചിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയിലെ നിരവധി പേര് രണ്‍ധാവയ്ക്കെതിരെ തിരഞ്ഞിരിക്കുകയാണ്.
രണ്‍ധാവ ഗെലോട്ടിന്റെ വിശ്വസ്തനാണ്. അദ്ദേഹത്തിന് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനറിയില്ലെന്നാണ് വിമര്‍ശനം. അതേസമയം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ച്ച ചെയ്യണമെന്നാണ് ആവശ്യം. കര്‍ണാടകത്തില്‍ പാര്‍ട്ടി സുപ്രധാന തിരഞ്ഞെടുപ്പിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്.
അതേസമയം ഗെലോട്ടിനെതിരെ കടുത്ത ജനവികാരമുണ്ടെന്നും, ഗെലോട്ടിന്റെ ദൗര്‍ബല്യവും പാര്‍ട്ടി തിരിച്ചറിഞ്ഞ് നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ട് പ്രശ്നങ്ങള്‍ വലുതാവാതിരിക്കാനാണ് കമല്‍നാഥിനെ മധ്യസ്ഥനാക്കിയത്. രാജസ്ഥാന്റെ ചുമതലയുള്ള പുതിയ ജനറല്‍ സെക്രട്ടറിക്കെതിരെയാണ് പൈലറ്റിന്റെ പരാതി. ഇതെല്ലാം കമല്‍നാഥ് പരിഹരിക്കും.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications