• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിന്ധ്യയെ പൂട്ടാന്‍ കളി മാറ്റി കോണ്‍ഗ്രസ്... ട്രംപ് കാര്‍ഡ്, അധ്യക്ഷന്‍ മാറും, കമല്‍നാഥിന്റെ പ്ലാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഗിയര്‍ മാറ്റി കോണ്‍ഗ്രസ്. ബിജെപിയില്‍ നിന്ന് നിരവധി നേതാക്കള്‍ വരാന്‍ ഒരുങ്ങുകയാണ്. അതിലുപരി കോണ്‍ഗ്രസില്‍ വന്‍ മാറ്റങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. കമല്‍നാഥാണ് എല്ലാ ഗെയിം പ്ലാനും ഒരുക്കുന്നത്. ഡ്രൈവര്‍ സീറ്റില്‍ വീണ്ടും എത്തിയിരിക്കുകയാണ് അദ്ദേഹം. എല്ലാ സഹായവുമായി ഒപ്പം മുകുള്‍ വാസ്‌നിക്കുണ്ട്. എന്നാല്‍ വാസ്‌നിക്കിനെ പൂര്‍ണമായും വിശ്വസിക്കാന്‍ കമല്‍നാഥ് തയ്യാറല്ല. അദ്ദേഹം രണ്ട് വശത്തും കാല്‍വെക്കുന്ന നേതാവായിട്ടാണ് വിലയിരുത്തലുള്ളത്. എന്നാല്‍ മാറ്റങ്ങള്‍ അദ്ദേഹത്തെയും വിശ്വാസത്തിലെടുത്താണ് വരുന്നത്.

സിന്ധ്യക്ക് വരുന്ന പണി

സിന്ധ്യക്ക് വരുന്ന പണി

സിന്ധ്യ ഗ്രൂപ്പിനെ പാര്‍ട്ടിയില്‍ നിന്ന് വെട്ടിനിരത്തിയിരിക്കുകയാണ് കമല്‍നാഥ്. ഇവരെ പാര്‍ട്ടിയില്‍ എടുക്കാന്‍ ബിജെപിക്കും താല്‍പര്യമില്ല. സിന്ധ്യ സംസ്ഥാന നേതാക്കളെ മുഴുവന്‍ കണ്ട് ഇവരെ തിരിച്ചെടുക്കാനായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിന്ധ്യ ഗ്രൂപ്പിന് പാര്‍ട്ടിയില്‍ വരുന്ന ആധിപത്യം തടയാനാണ് ശിവരാജ് സിംഗ് ചൗഹാന്റെ തീരുമാനം. ഇവരില്ലാതെ സിന്ധ്യക്ക് ഗ്വാളിയോറില്‍ ഒരു സീറ്റ് പോലും നേടാനാവില്ല. ഇതിനെ പിളര്‍ത്തുകയാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്. പലരും സിന്ധ്യ ബിജെപിയിലേക്ക് പോയതില്‍ അതൃപ്തരാണ്.

ബാബറിയ തെറിച്ചത് എന്തുകൊണ്ട്?

ബാബറിയ തെറിച്ചത് എന്തുകൊണ്ട്?

കമല്‍നാഥ് പാര്‍ട്ടിയില്‍ പിടിമുറുക്കിയത് ഘട്ടം ഘട്ടമായിട്ടായിരുന്നു. ദീപക് ബാബറിയ തെറിച്ചത് ദേശീയ നേതൃത്വത്തിന്റെ കലിപ്പ് കാരണമായിരുന്നില്ല. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോകുന്നതിന് ചുക്കാന്‍ പിടിച്ചത് ബാബറിയയാണ്. ഗുജറാത്തില്‍ നിന്നുള്ള ശക്തനായ നേതാവായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയുമായി വളരെ അടുപ്പവും അദ്ദേഹത്തിനുണ്ടായിരുന്നു. സിന്ധ്യയുടെ ആവശ്യങ്ങള്‍ പലപ്പോഴും കൂടെ നിന്ന് നടത്തിയത് ദീപക് ബാബറിയയായിരുന്നു. എന്നിട്ടും കൂറുമാറ്റത്തെ തടഞ്ഞില്ലെന്നാണ് കമല്‍നാഥ് ആരോപിക്കുന്നത്.

ഡ്രൈവര്‍ സീറ്റിലേക്ക്....

ഡ്രൈവര്‍ സീറ്റിലേക്ക്....

പിന്നീട് ഓരോ നീക്കവും സിന്ധ്യയെ ദുര്‍ബലനാക്കുക എന്ന തന്ത്രത്തില്‍ നി്ന്നാണ് വന്നത്. മുകുള്‍ വാസ്‌നിക്കിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതും കമല്‍നാഥാണ്. രണ്ട് സെക്രട്ടറിമാരെ വാസ്‌നിക്കിനൊപ്പം നിയമിക്കുകയും ചെയ്തു. സിപി മിത്തല്‍ ദില്ലി കോണ്‍ഗ്രസിലെ പ്രമുഖനാണ്. കുല്‍ദീപ് അറോറ രാജസ്ഥാനിലെ പ്രമുഖ നേതാവാണ്. ഇവര്‍ രണ്ട് പേരും വാസ്‌നിക്കുമായി അടുപ്പമുള്ളവരാണ്. ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയത്തില്‍ പ്രാവീണ്യമുള്ളവരാണ് ഇവര്‍ രണ്ട് പേരും.

പുതിയ ട്രംപ് കാര്‍ഡ്

പുതിയ ട്രംപ് കാര്‍ഡ്

സിന്ധ്യയെ തകര്‍ക്കാന്‍ ഗോവിന്ദ് സിംഗിനെയായിരുന്നു ദേശീയ നേതൃത്വം മുന്നില്‍ കണ്ടത്. സിന്ധ്യയുമായും ഗ്വാളിയോര്‍ കുടുംബവുമായും പരമ്പരാഗതമായി ശത്രുതയിലാണ് ഗോവിന്ദ് സിംഗ്. ഇയാളെ പ്രതിപക്ഷ നേതാവാക്കാനാണ് സോണിയ ലക്ഷ്യമിട്ടത്. ഗോവിന്ദ് സിംഗ് ദിഗ്വിജയ് സിംഗിന്റെ അടുപ്പക്കാരനായിരുന്നു. എ്ന്നാല്‍ ഈ നീക്കം കമല്‍നാഥ് വെട്ടിയിരിക്കുകയാണ്. ദിഗ് വിജയ് സിംഗിന് ഇനി മുതല്‍ മന്ത്രിസഭയില്‍ വലിയ പ്രാമുഖ്യം നല്‍കില്ലെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് കമല്‍നാഥ്. സിന്ധ്യയുമായുള്ള പ്രശ്‌നം തന്റെ മാത്രം പ്രശ്‌നമെന്നാണ് കമല്‍നാഥ് വെളിപ്പെടുത്തുന്നത്.

രണ്ട് പേരുകള്‍

രണ്ട് പേരുകള്‍

കമല്‍നാഥ് തന്റെ ടീമിനെ തന്നെയാണ് സിന്ധ്യക്കെതിരെ ഇറക്കുന്നത്. സജ്ജന്‍ വര്‍മ, ബാലാ ബച്ചന്‍ എന്നീ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍പന്തിയിലുള്ളത്. സിന്ധ്യ പാര്‍ട്ടി വിടുന്നതിന് മുമ്പേ ഇവരെ അധ്യക്ഷനാക്കണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തീരുമാനം മുകുള്‍ വാസ്‌നിക്കാണ് എടുക്കുന്നത്. അതേസമയം മുകുള്‍ വാസ്‌നിക്ക്, കമല്‍നാഥ് പറയുന്നത് അക്ഷരം പ്രതി അനുസരിക്കാനുള്ള നേതാവ് മാത്രമാണ്.

ബിജെപി വീഴുന്നു

ബിജെപി വീഴുന്നു

ബിജെപിയില്‍ നിന്ന് നിരവധി നേതാക്കള്‍ കമല്‍നാഥുമായി ചര്‍ച്ച നടത്തുന്നുണ്ട്. പ്രേംചന്ദര്‍ ഗഡ്ഡു ഉടന്‍ തന്നെ കോണ്‍ഗ്രസിലെത്തുമെന്നാണ് സൂചന. സിന്ധ്യ ഗ്രൂപ്പില്‍ മന്ത്രിസ്ഥാനം ഉറപ്പില്ലാത്ത പല നേതാക്കളും തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ചൗഹാന്‍ ഗ്രൂപ്പിലുള്ള നിരവധി പേര്‍ ജില്ലാ തലത്തില്‍ നിന്ന് തന്നെ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇത് സിന്ധ്യയുടെ ആധിപത്യം കാരണമാണ്. ദേശീയ നേതൃത്വം നിലവിലുള്ള അവഗണിച്ച് ഔട്ട്‌സൈഡര്‍മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്നുവെന്ന് മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ സജീവമായി കൊണ്ടിരിക്കുന്ന ആരോപണമാണ്. അഭിപ്രായം പറയുന്നവരെ പാര്‍ട്ടിക്ക് പുറത്താക്കുമെന്നാണ് അമിത് ഷായുടെ ഭീഷണി.

ഗ്വാളിയോര്‍ ഗെയിം

ഗ്വാളിയോര്‍ ഗെയിം

കോണ്‍ഗ്രസ് മാസ്റ്റര്‍ സ്‌ട്രോക്കിനാണ് ഗ്വാളിയോറില്‍ ഒരുങ്ങുന്നത്. ഇവിടെ ഓരോ മണ്ഡലത്തിലും എത്ര വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് വരെ ഡാറ്റ അനലിറ്റിക്‌സ് ടീം കമല്‍നാഥിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാഹുലിന്റെ പ്രചാരണം ലീഡ് നില വര്‍ധിപ്പിക്കുമെന്നും കമല്‍നാഥ് പ്രതീക്ഷിക്കുന്നു. ചൗഹാന്റെ ഇമേജ് ഇടിഞ്ഞതും വലിയ പ്രതീക്ഷയാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്ന് ജനങ്ങളുടെ അഭിപ്രായപ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ണയിക്കുന്നത്. അതേസമയം മുമ്പ് രാഹുല്‍ ഗാന്ധിക്ക് പകരം അധ്യക്ഷനാവാന്‍ ശ്രമിച്ച നേതാവാണ് മുകുള്‍ വാസ്‌നിക്ക്. അദ്ദേഹത്തെ പൂര്‍ണമായി കമല്‍നാഥ് വിശ്വാസത്തിലെടുത്തിട്ടില്ല.

രാഹുലെന്നാല്‍ നാടകക്കാരന്‍, ഇടിവെട്ട് മറുപടിയുമായി സീനിയര്‍ ടീം, 4 നേതാക്കള്‍, ധനമന്ത്രിയോട്!!

സിന്ധ്യയുടെ മാസ്റ്റര്‍ പ്ലാന്‍, 4 പേര്‍ ക്യാബിനറ്റിലേക്ക്, ഇനി 50 50, ചിരി മാഞ്ഞ് ചൗഹാന്‍!!

കോണ്‍ഗ്രസിനെ ശക്തമാക്കി തേര്‍ഡ് ഐ.... ഒരൊറ്റ ടീം, 6 സംസ്ഥാനങ്ങളില്‍, അവസാന ചിരി രാഹുലിന്!!

English summary
kamal nath will recommend new madhya pradesh state president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X