Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുഎസ് ചരിത്രത്തിലെ ഏറ്റവും ആക്ടീവായ വൈസ് പ്രസിഡന്റ് കമലയാവും, അമ്മയെ പോലെ തന്നെയാണ് അവള്‍'

ദില്ലി: അമേരിക്കയില്‍ ജോ ബൈഡന്റെ ജയത്തോടെ കമലാ ഹാരിസും ചരിത്രം രചിച്ചിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വംശജയാണ് അവര്‍. കമലയുടെ ജൈത്രയാത്രയില്‍ ഇന്ത്യയില്‍ അവരുടെ കുടുംബം സന്തോഷത്തിലാണ്. അവരുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍ ഇവിടെ ദില്ലിയിലാണ്. കുടുംബം ഒന്നടങ്കം സ്ഥാനാരോഹണം കാണാനായി അമേരിക്കയിലേക്ക് പോകുമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. നേരത്തെ തന്നെ കമല വിജയിക്കുമെന്ന് താന്‍ കരുതിയിരുന്നു. രണ്ട് ദിവസം മുമ്പ് ഞാന്‍ അവളോട് വിജയിക്കുമെന്ന് പറഞ്ഞിരുന്നു. പതിനഞ്ച് മിനുട്ടോളം ഞങ്ങള്‍ സംസാരിച്ചെന്നും ഗോപാലന്‍ പറഞ്ഞു.

1

ഇത്തവണ ഞാന്‍ കമലയോട് സംസാരിക്കുമ്പോള്‍ നേരത്തെയുള്ളത് പോലെയായിരുന്നില്ല കാര്യങ്ങള്‍. കുറച്ച് ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. തീര്‍ച്ചയായും അവള്‍ ഏറ്റവും മികച്ച വൈസ് പ്രസിഡന്റായിരിക്കും. കമലയ്ക്ക് സ്വന്തം മൂല്യങ്ങളെ കുറിച്ച് അറിയാം. അതില്‍ അവര്‍ ഉറച്ച് നില്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സജീവമായി ഇടപെടുന്ന വൈസ് പ്രസിഡന്റില്‍ ഒരാളായിരിക്കും കമല. ഇപ്പോഴത്തെ പ്രശ്‌നം പൗരാവകാശങ്ങളെ കുറിച്ചായിരിക്കും. ബ്ലാക് ലൈവ്‌സ് മാറ്റര്‍, കോവിഡ്, സമ്പദ് ഘടന തുടങ്ങിയ കാര്യങ്ങളിലായിരിക്കും അവര്‍ ശ്രദ്ധിക്കുക. ജോ ബൈഡന്‍ വളരെ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. അതുകൊണ്ട് കമലയ്ക്കും ഉത്തരവാദിത്തം വര്‍ധിക്കും.

തിരക്കേറിയ ദിനങ്ങളാണ് വാഷിംഗ്ടണില്‍ കമലയെ കാത്തിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങളും കുടുംബം മുഴുവന്‍ യുഎസ്സില്‍ കമലയുടെ സ്ഥാനാരോഹണത്തിനായി പോകും. കമല സെനറ്ററായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ ഞങ്ങള്‍ പോയിരുന്നു. കുടുംബത്തിലെ എല്ലാവരുമുണ്ടായിരുന്നു. അന്ന് വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ ഞങ്ങള്‍ കണ്ടിരുന്നു. ഇത്തവണ പ്രസിഡന്റായ ബൈഡനെ കാണുമെന്നാണ് പ്രതീക്ഷയെന്നും ഗോപാലന്‍ പറഞ്ഞു. തീര്‍ച്ചയായും ബൈഡന്‍ പല കാര്യങ്ങളിലും കമലയെ ആശ്രയിക്കും. ആ കടമകളെല്ലാം ചെയ്യാന്‍ കമലയ്ക്ക് സന്തോഷമേയുള്ളൂവെന്നും ഗോപാലന്‍ പറഞ്ഞു.

കമലയും അവരുടെ സഹോദരി മായയും അമ്മ ശ്യാമളയെ പോലെയാണ്. കടുത്ത പോരാളിയാണ് അവര്‍. തീര്‍ച്ചയായും ശ്യാമളയുടെ സ്വഭാവം കൂടുതലായി ലഭിച്ചിരിക്കുന്നത് കമലയ്ക്ക് തന്നെയാണ്. ശ്യാമളയുടെ നല്ല സ്വാധീനം അവരുടെ മകളിലുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കമലയെ പോരാടാന്‍ പ്രാപ്തയാക്കിയത് അവരുടെ അമ്മയാണ്. അതുകൊണ്ട് നല്ല സ്വാധീനം അമ്മയില്‍ നിന്ന് കമലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഗോപാലന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+