കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖലിസ്ഥാനികളെ കൊതുകിനെ കൊല്ലുന്നത് പോലെ ഇന്ദിര ഗാന്ധി തകര്‍ത്തെന്ന് കങ്കണ, നടിക്കെതിരെ കേസ്

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമം പിന്‍വലിച്ചതൊന്നും നടി കങ്കണ റനാവത്തിന് വിഷയമുള്ള കാര്യമേയല്ല. അവര്‍ പറയാനുള്ളത് പറഞ്ഞ് കൊണ്ടിരിക്കും. കര്‍ഷകരെ വീണ്ടും ഖലിസ്ഥാനികളായി ചിത്രീകരിച്ചിരിക്കുകയാണ് കങ്കണ. സിഖ് സമുദായം ഒന്നടങ്കടം ഖലിസ്ഥാന്‍ തീവ്രവാദികളാണെന്ന് നടി പറയുന്നു. ഞെട്ടിച്ച പ്രസ്താവനയാണ് നടി നടത്തിയിരിക്കുന്നത്. അതേസമയം നടിക്കെതിരെ പരാതിയുമായി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ രംഗത്തെത്തി. നടിക്കെതിരെ കേസെടുത്തിട്ടുണ്ട്. സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റാണ് മഞ്ജീന്ദര്‍ സിര്‍സ. കങ്കണ മനപ്പൂര്‍വം കര്‍ഷക സമരത്തെ ഖലിസ്ഥാനി തീവ്രവാദമായി ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു.

വിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലുംവിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലും

1

കര്‍ഷക സമരം പിന്‍വലിച്ചതിന്റെ പ്രതിഷേധമെന്നോണമാണ് കങ്കണ ഈ പോസ്റ്റ് ഇട്ടത്. മോദി സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ഇന്ന് ഖലിസ്ഥാനി തീവ്രവാദികള്‍ക്ക് സാധിച്ചിട്ടുണ്ടാവും. എന്നാല്‍ ഒരു കാര്യം മറക്കരുത്. ഒരു സ്ത്രീ, പ്രധാനമന്ത്രിയായിരുന്ന ഏക വനിത, ഈ ഖലിസ്ഥാനികളെ അവരുടെ കാല്‍ക്കീഴില്‍ ഞെരിച്ചമര്‍ത്തിയതാണെന്നും കങ്കണ പറഞ്ഞു. ഈ രാജ്യത്തിന് അവര്‍ എത്രത്തോളം ദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും, ഈ ഖലിസ്ഥാനികളെ കൊതുകിനെ ഇല്ലാതാക്കുന്നത് പോലെയാണ് അവര്‍ ഇല്ലാതാക്കിയത്. അതിന് സ്വന്തം ജീവനാണ് അവര്‍ നല്‍കിയത്. എന്നാല്‍ രാജ്യത്തെ തകര്‍ക്കാന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ലെന്നും കങ്കണ പറഞ്ഞു.

അവര്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്നാല്‍ ഇന്നും അവരുടെ പേര് കേട്ടാല്‍ വിറയ്ക്കും. അവര്‍ക്ക് ഇന്ദിരയെ പോലൊരു ഗുരുവിനെയാണ് ആവശ്യമെന്നും കങ്കണ പറയുന്നു. ഇതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ ചിത്രവും കങ്കണ പങ്കുവെച്ചു. ഖലിസ്ഥാനി തീവ്രവാദികള്‍ ശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ദിരയുടെ കഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അത് ഉടനെ നിങ്ങളിലേക്ക് എത്തുമെന്നും കങ്കണ വ്യക്തമാക്കി. ഒപ്പം എമര്‍ജന്‍സി എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം ഇതേ പേരില്‍ ഒരു ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് പരാമര്‍ശം എന്നും സൂചനയുണ്ട്. സിഖുക്കാര്‍ ഖലിസ്ഥാനികളാണെന്ന കങ്കണയുടെ പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് കാരണമായിരിക്കുന്നത്.

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നായിരുന്നു നടി നേരത്തെ പറഞ്ഞത്. ഇത് കര്‍ഷക സമരം പിന്‍വലിച്ചതിന് പിന്നാലെയാണ് പറഞ്ഞത്. ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നടി നടത്തുന്ന പരാമര്‍ശങ്ങള്‍ എപ്പോഴും വിവാദത്തിലേക്കാണ് പോകാറുള്ളത്. കാര്‍ഷിക നിയമങ്ങള ശക്തമായി പിന്തുണയ്ക്കുന്നുണ്ട് കങ്കണ. ദില്ലിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് നടിക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. കങ്കണ സിഖ് സമുദായത്തിനെതിരെ ഉപയോഗിച്ചിരിക്കുന്നത് വളരെ നീചവും മോശമായ വാക്കുകളുമാണെന്ന് ഗുരുദ്വാര കമ്മിറ്റി പറഞ്ഞു. അതേസമയം കങ്കണ നേരത്തെ ഇന്ത്യക്ക് യഥാര്‍ത്ഥ ലഭിച്ചത് 2014ന് ശേഷമാണെന്ന് പറഞ്ഞിരുന്നു.

രാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ചു, പത്തോളം മന്ത്രിമാര്‍ പുതുതായി എത്തും, പുനസംഘടന ഞായറാഴ്ച്ചരാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം രാജിവെച്ചു, പത്തോളം മന്ത്രിമാര്‍ പുതുതായി എത്തും, പുനസംഘടന ഞായറാഴ്ച്ച

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam

English summary
kangana ranaut calls sikh community khalistani's, remembers indira gandhi's action against them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X