2 ഇന്ത്യ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു, വീര്‍ ദാസിന്റേത് മൃദു തീവ്രവാദം, നടപടി വേണമെന്ന് കങ്കണ
ദില്ലി: നടന്‍ വീര്‍ ദാസിന്റെ രണ്ട് ഇന്ത്യ പരാമര്‍ശത്തില്‍ വിവാദം കത്തുന്നു. രണ്ട് തരം ഇന്ത്യയുണ്ടെന്നും, ഒന്നില്‍ സ്ത്രീകളെ ആരാധിക്കുകയും മറ്റൊന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതുമാണെന്ന് വീര്‍ ദാസ് ഒരു പരിപാടിയില്‍ പരിഹസിച്ചിരുന്നു. ഇതില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വീര്‍ ദാസ് ക്രിമിനലാണെന്ന് നടി കങ്കണ റനാവത്ത് തുറന്നടിച്ചു. എല്ലാ ഇന്ത്യക്കാരെയുമാണ് വീര്‍ ദാസ് ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചിരിക്കുന്നതെന്ന് കങ്കണതുറന്നടിച്ചു. നിങ്ങള്‍ ഇന്ത്യന്‍ പുരുഷന്‍മാരെ കൂട്ടബലാത്സംഗം ചെയ്യുന്നവരായി കാണുമ്പോള്‍ അത് വംശീയതയ്ക്കും ഇന്ത്യക്കാര്‍ക്കെതിരെയുള്ള മോശം കാഴ്ച്ചപ്പാടിനും പ്രചോദനമേകുകയാണെന്ന് കങ്കണ പറയുന്നു.

ബംഗാളില്‍ ക്ഷാമത്തിന് ശേഷം വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പറഞ്ഞത്, ഈ ഇന്ത്യക്കാര്‍ മുയലുകളെ പോലെ പെറ്റു പെരുകുന്നുവെന്നാണ്. അവര്‍ ഇതുപോലെ കൂട്ടത്തോടെ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യക്കാരുടെ ജനസംഖ്യാ വര്‍ധനവ് കാരണം കോടിക്കണക്കിന് ആളുകള്‍ പട്ടിണി കിടന്ന് മരിക്കണമെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഇത്തരം ക്രിയാത്മകമായ ഷോകളിലൂടെ ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് മൃദു തീവ്രവാദമാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. എല്ലാം സഹിഷ്ണുതയോടെ കേട്ടിരിക്കുന്ന ഇന്ത്യക്കാരെയാണ് താങ്കള്‍ ഇത്തരത്തില്‍ കുറ്റപ്പെടുത്തുന്നതെന്നും നേരത്തെ വീര്‍ ദാസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
്അതേസമയം വീര്‍ ദാസിനെതിരെ നിരവധി പരാതികളും വന്നിരിക്കുകയാണ്. ഇന്ത്യയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചെന്നാണ് കുറ്റപ്പെടുത്തല്‍. ഹൈക്കോടതി അഭിഭാഷകന്‍ അശുതോഷ് ദുബെയാണ് മുംബൈ പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര ബിജെപിയുടെ പാല്‍ഗര്‍ ജില്ലാ സമിതയുടെ ലീഗല്‍ അഡൈ്വസറാണ്. ദില്ലിയില്‍ നിന്നുള്ള ബിജെപി നേതാവും വീര്‍ ദാസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സിന് കളങ്കമേല്‍പ്പിച്ചു എന്നാല്‍ വീര്‍ ദാസിനെതിരായ പരാതിയില്‍ ബിജെപി നേതാവ് ആരോപിക്കുന്നത്. രാജ്യത്തെ സ്ത്രീകളെയും രാജ്യത്തെയും തന്നെ വീര്‍ ദാസ് അപമാനിച്ചുവെന്ന് ഇയാള്‍ പറയുന്നു.
ദില്ലി ബിജെപി വൈസ് പ്രസിഡന്റും വക്താവുമായ ആദിത്യ ജായാണ് പരാതി നല്‍കിയത്. അതേസമയം പരാതി ലഭിച്ചതായി ദില്ലി ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. തന്റെ രാജ്യം പ്രശ്‌നങ്ങളുണ്ടെങ്കില്‍ മഹത്തരമാണെന്നും വീര്‍ ദാസ് വിവാദത്തില്‍ വിശദീകരിക്കവേ പറഞ്ഞിരുന്നു. ആ വീഡിയോ ആക്ഷേപ ഹാസ്യമാണ്. എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. അതേ പോലെ നല്ലതും ചീത്തയുമുണ്ട്. ഇതൊന്നും രഹസ്യമായ കാര്യമല്ല. നമ്മള്‍ മഹത്തരമാണെന്ന് മറക്കരുതെന്ന് മാത്രമാണ് ആ വീഡിയോയില്‍ പറയുന്നതെന്നും വീര്‍ ദാസ് പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി അനുകൂലികളെല്ലാം താരത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്.












Click it and Unblock the Notifications