Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണയുടെ വിദ്യാഭ്യാസ യോഗ്യത അറിയുമോ? വിക്രമാദിത്യ സിംഗിനേക്കാള്‍ ആസ്തിയുണ്ടോ; അറിയാം വിവരങ്ങള്‍

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഇത്തവണ നടക്കുന്ന താര പോരാട്ടം തന്നെയാണ്. ഏറ്റവും സുപ്രധാന നേതാക്കളാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി ഫയര്‍ ബ്രാന്‍ഡും നടിയുമായ കങ്കണ റനാവത്തിനെയാണ് കോണ്‍ഗ്രസ് കോട്ടയില്‍ ഇറക്കിയിരിക്കുന്നത്. അതുപോലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

മണ്ഡലത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളിലൊരാളാണ് അദ്ദേഹം. കങ്കണയ്‌ക്കെതിരെ മണ്ഡലത്തില്‍ അനുകൂല സാഹചര്യം ഉണ്ടെന്ന് പറയാനാവില്ല. ബിജെപി നേതാക്കള്‍ തന്നെ കങ്കണയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരായിരുന്നു. അതേസമയം ഇരുസ്ഥാനാര്‍ഥികളുടെയും ആസ്തി വിവരങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.

kangana-ranaut-net-worth

കങ്കണ റനാവത്ത് സമ്പത്തിന്റെ കാര്യത്തില്‍ ആളൊരു പുലിയാണ്. 95 കോടി രൂപയാണ് അവരുടെ ആസ്തി. ലൈഫ് സ്റ്റൈല്‍ ഏഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഒരു ചിത്രത്തിനായി പതിനഞ്ച് മുതല്‍ 27 കോടി രൂപ വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ഓരോ പരസ്യ ചിത്രത്തിനും മൂന്ന് മുതല്‍ മൂന്നര കോടി വരെയാണ് നടി വാങ്ങുന്നത്.

സ്വന്തമായി നിര്‍മാണ കമ്പനിയും കങ്കണയ്ക്കുണ്ട്. മുംബൈയിലെ പലി ഹില്‍സിലുള്ള ഈ നിര്‍മാണ കമ്പനിയുടെ മൂല്യം 48 കോടി രൂപയാണ്. കങ്കണ റനാവത്ത് ചണ്ഡീഗഡിലെ ഡിഎവി സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഷിംലയിലെ കോളേജിലാണ് കങ്കണ പഠിച്ചത്. സയന്‍സായിരുന്നു പ്രധാന വിഷയം.

കങ്കണ അമര്‍ദീപ് റനാവത്ത് എന്നാണ് നടിയുടെ മുഴുവന്‍ പേര്. മാണ്ഡിയിലെ ബാംബ്ല എന്ന സ്ഥലത്താണ് കങ്കണ ജനിച്ചത്. ഇന്നത് സൂരജ്പൂര്‍ എന്നാണ് അറിയപ്പെടുന്നത്. രജ്പുത് കുടുംബമാണ് അവരുടത്. കങ്കണയുടെ അമ്മ ആഷ റനാവത്ത് സ്‌കൂള്‍ അധ്യാപികയാണ്. പിതാവ് അമര്‍ദീപ് റനാവത്ത് ബിസിനസുകാരനാണ്.

അതേസമയം ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം വിക്രമാദിത്യ സിംഗിന് കങ്കണയേക്കാള്‍ ആസ്തിയുണ്ട് എന്നതാണ്. 101 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. വീരഭദ്ര സിംഗിന്റെയും പ്രതിഭ സിംഗിന്റെയും മകനാണ് അദ്ദേഹം. നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷയാണ് പ്രതിഭ. മുന്‍ ജഡ്ജിയായ അഭിലാഷ കുമാരിയുടെ സഹോദരന്‍ കൂടിയാണ് വിക്രമാദിത്യ സിംഗ്. ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ പിജിയെടുത്തിട്ടുണ്ട് വിക്രമാദിത്യ. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ഹന്‍സ് രാജ് കോളേജില്‍ നിന്ന് ബിഎ ഹിസ്റ്ററിയില്‍ ബിരുദവും നേടിയിട്ടുണ്ട് വിക്രമാദിത്യ സിംഗ്. പിജി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്.

വിക്രമാദിത്യയുടെ പിതാവ് വീരഭദ്ര സിംഗ് ഹിമാചലില്‍ ആറ് തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിംഗാണ്. മാണ്ഡിയില്‍ നിന്ന് വീരഭദ്ര സിംഗും പ്രതിഭ സിംഗും മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. 2021ലെ ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ അമ്മയ്ക്കായി വിക്രമാദിത്യ സിംഗ് പ്രചാരണവും നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+