ജോലിയില്ല, നികുതി അടയ്ക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് കങ്കണ, പലിശ ഈടാക്കിയാലും പ്രശ്‌നമില്ല
ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടി താനാണെന്ന് കങ്കണ റനാവത്ത്. കൊവിഡ് ഭേദമായ ശേഷമുള്ള ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടി നടത്തിയിരിക്കുന്നത്. ഇത്രയും നികുതി അടച്ച് കൊണ്ടിരുന്ന തനിക്ക് ഇപ്പോള്‍ നികുതി അടയ്ക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണെന്ന് കങ്കണ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി പോലും അടച്ചിട്ടില്ല. കാരണം തനിക്ക് ഇപ്പോള്‍ ജോലിയില്ലെന്ന് കങ്കണ വ്യക്തമാക്കി. അതേസമയം അടയ്ക്കാനുള്ള തുകയ്ക്ക് സര്‍ക്കാര്‍ പലിശ ചുമത്തുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് കങ്കണ വ്യക്തമാക്കി.

വരുമാനത്തിന്റെ 45 ശതമാനവും നികുതി നല്‍കുന്നയാളാണ് ഞാന്‍. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന ബോളിവുഡ് നടിയെന്ന പേരും തനിക്കുണ്ട്. എന്നാല്‍ ജോലിയില്ല, അതുകൊണ്ട് ഇതുവരെ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി പോലും നല്‍കാന്‍ സാധിച്ചിട്ടില്ല. ഇത് തന്റെ ജീവിതത്തില്‍ ആദ്യമാണെന്നും കങ്കണ പറഞ്ഞു. പുതിയ പ്രൊജക്ടുകളൊന്നും ഇല്ലെന്ന് കൂടിയാണ് നടി സൂചിപ്പിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ബോളിവുഡില്‍ വേറെയും ചിത്രങ്ങള്‍ നടിക്കുണ്ട്.
അതേസമയം എന്തുകൊണ്ടാണ് പണമില്ലെന്ന് നടി പറയുന്നതെന്നും വ്യക്തമല്ല. ഞാന്‍ നികുതി അടയ്ക്കുന്നത് വൈകിയത് കൊണ്ട്, സര്‍ക്കാര്‍ അതിന് പലിശ ഈടാക്കുന്നുണ്ട്. ആ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്നും പങ്ക വ്യക്തമാക്കി. വ്യക്തിപരമായി ഇതൊരു മോശം സമയമായിരിക്കും. എന്നാല്‍ ഒരുമിച്ച് നിന്നാല്‍ നമുക്ക് ഇതിനെ അതിജീവിക്കാന്‍ സാധിക്കും. എത്രയും പെട്ടെന്ന് എല്ലാ ശരിയാകുമെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു. നേരത്തെ കങ്കണയുടെ തലൈവി പല വട്ടം റിലീസ് മാറ്റിയിരുന്നു. പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടുമില്ല.
വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
കൊവിഡ് കാലത്ത് വിവാദപരമായ പ്രസ്താവനകള്‍ നടത്തിയിരുന്നു കങ്കണ. കൊവിഡ് ജലദോഷ പനിയാണെന്ന് നടി പറഞ്ഞത് വിവാദവുമായി. എന്നാല്‍ പിന്നീട് ഇത് നടി തന്നെ തിരുത്തി. ആ പറഞ്ഞത് തെറ്റാണെന്നും, രോഗമുക്തിക്ക് ശേഷം നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. അതേസമയം ഹിന്ദിയില്‍ തേജസ് മണികര്‍ണിക റിട്ടേണ്‍സ്, ധാക്കഡ് തുടങ്ങിയ ചിത്രങ്ങളുള്ള കങ്കണയ്ക്ക് ജോലിയില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഒപ്പം ഇന്ദിരാ ഗാന്ധിയുടെ ബയോപിക്കും അവര്‍ ചെയ്യാനിരിക്കുകയാണ്.
വേറിട്ട ലുക്കില്‍ പ്രഗ്യ നഗ്ര: നടിയുടെ അത്യാകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications