കര്‍ഷകരെ അപമാനിച്ചു, കങ്കണയെ തല്ലി സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍; സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ബിജെപിയുടെ എംപിയും നടിയുമായ കങ്കണ റനാവത്തിനെ തല്ലി സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍. ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കര്‍ഷകരെ കങ്കണ അപമാനിച്ചുവെന്നും, ബഹുമാനക്കുറവ് കാണിച്ചുവെന്നുമാണ് സിഐഎസ്എഫിലെ സുരക്ഷാ ഉദ്യോഗസ്ഥ ആരോപിച്ചത്. ചണ്ഡീഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറാന്‍ എത്തിയതായിരുന്നു കങ്കണ.
ഈ സമയത്താണ് അവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. കുല്‍വീന്ദര്‍ കൗര്‍ എന്ന സിഐഎസ്എഫ് കോണ്‍സ്റ്റബിളാണ് കങ്കണയെ തല്ലിയത്. അതേസമയം ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കങ്കണയെ തല്ലിയ ശേഷം ഇത് കര്‍ഷകരോട് അപമര്യാദയായി പെരുമാറിയതിനാണെന്ന് ഇവര്‍ പറയുകയും ചെയ്തു. നേരത്തെ കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി നടന്നിരുന്നു. താങ്ങുവില അടക്കമുള്ള കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കങ്കണയെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നത് കാണാം. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് അവര്‍ സംസാരിക്കുന്നതും കാണാം. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഈ വിഷയത്തെ കുറിച്ച് പരിശോധിക്കുകയും, കോണ്‍സ്റ്റബിളിനെ ചോദ്യം ചെയ്യുകയും ചെയ്തതായി നടിയുടെ സുഹൃത്ത് പോലീസിനെ അറിയിച്ചു.
അതേസമയം ഡല്‍ഹിയില്‍ എത്തിയ ശേഷം കങ്കണ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ നടി പങ്കുവെച്ചിരുന്നു. താന്‍ സുരക്ഷിതയാണെന്നും, പക്ഷേ പഞ്ചാബില്‍ വര്‍ധിച്ച് വരുന്ന തീവ്രവാദത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് നടി പറഞ്ഞു. സുരക്ഷാ ചെക്ക് ഇന്‍ നടക്കുന്ന സമയത്താണ് ഈ സംഭവം നടന്നത്.
ഞാന്‍ കടന്നുപോകുന്നതിനായി അവര്‍ കാത്തിരിക്കുകയായിരുന്നു. അതിന് പിന്നാലെ ഒരു ഭാഗത്ത് നിന്ന് വന്ന അവര്‍ എന്നെ അടിക്കുകയായിരുന്നു. വളരെ മോശം ഭാഷയാണ് അവര്‍ ഉപയോഗിച്ചത്. അസഭ്യമാണ് എന്നെ വിളിച്ചത്. എന്നെ എന്തിനാണ് തല്ലിയതെന്ന് ചോദിച്ചു. ഞാന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതായി ആ കോണ്‍സ്റ്റബിള്‍ പറഞ്ഞു.
എന്നാല്‍ ഞാന്‍ സുരക്ഷിതയാണ്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിച്ച് വരുന്നതിലാണ് എന്റെ ആശങ്ക. നമ്മള്‍ അത് എങ്ങനെ കൈകാര്യം നടി ചോദിച്ചു. കര്‍ഷക സമരത്തിനെതിരെ കങ്കണ നടത്തിയ നൂറ് രൂപ പരാമര്‍ശമാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ നടിയെ തല്ലാന്‍ കാരണമാണ്. കര്‍ഷകര്‍ നൂറ് രൂപ കിട്ടാന്‍ വേണ്ടി സമരം നടത്തുന്നതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.
തന്റെ അമ്മ അവിടെ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് കങ്കണ ഇത്തമരൊരു പരാമര്‍ശം നടത്തിയതെന്നും യുവതി പറഞ്ഞു. സിഖ് ഗുരുദ്വര കമ്മിറ്റി അടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ നടി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ട്വീറ്റ് കങ്കണ പിന്നീട് പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications