കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഉപേന്ദ്ര സ്വന്തം പാര്‍ട്ടി വിട്ടു, രാഷ്ട്രീയത്തില്‍ തുടരും ബിജെപിയില്‍ ചേരില്ലെന്ന് പ്രഖ്യാപനം

പുതിയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് തന്റെ ശ്രമമെന്ന് ഉപേന്ദ്ര പറഞ്ഞു

Google Oneindia Malayalam News

ബംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ നടനും സൂപ്പര്‍ സ്റ്റാറുമായ ഉപേന്ദ്ര താന്‍ രൂപീകരിച്ച പാര്‍ട്ടി വിട്ടു. മാസങ്ങള്‍ക്ക് മുന്‍പ് ഉപേന്ദ്ര രൂപീകരിച്ച കര്‍ണാടക പ്രജ്‌നവന്ദ ജനതാ പക്ഷ എന്ന പാര്‍ട്ടിയില്‍ നിന്നാണ് അദ്ദേഹം രാജിവച്ചത്. നിലവിലെ നേതൃത്വത്തോടുള്ള കലഹമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. അതേസമയം ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഉപേന്ദ്ര നിഷേധിച്ചിട്ടുണ്ട്.

കർണാടക പിടിക്കാനൊരുങ്ങി ബിജെപി; കര്‍ണാടക സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയിലേക്ക്...കർണാടക പിടിക്കാനൊരുങ്ങി ബിജെപി; കര്‍ണാടക സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയിലേക്ക്...

1

പുതിയ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ തന്നെ തുടരാനാണ് തന്റെ ശ്രമമെന്ന് ഉപേന്ദ്ര പറഞ്ഞു. എല്ലാവരും പറയും പോലെ ബിജെപിയില്‍ ചേരാന്‍ തനിക്ക് ഉദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉപേന്ദ്ര രൂപീകരിച്ച പാര്‍ട്ടി കര്‍ണാടക തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രവചനമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പാര്‍ട്ടി വിട്ടതോടെ അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയിലെ സ്ഥാനത്തെ ചൊല്ലിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കാര്യങ്ങളും ചൂണ്ടിക്കാട്ടി പ്രമുഖ നേതാക്കളും ഉപേന്ദ്രയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

2

ഇതോടൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ അനുയായികള്‍ ഉപേന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഉപേന്ദ്ര ഏകാധിപതിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായത്. ബിജെപിയുടെ ഉന്നത നേതാക്കളായ ശോഭ കരന്തലജെ, ആര്‍ അശോക് എന്നിവര്‍ ഉപേന്ദ്രയെ പരസ്യമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

എംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടിഎംഎം അക്ബറിന് ജാമ്യമില്ല; രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്ന് പോലീസ്, മറ്റൊരു കേസ് കൂടി

ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നുത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

English summary
kannada actor upendra quits party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X