സിനിമ സെറ്റില്‍ നടന്നത് ഒരു പെണ്‍കുട്ടിക്കും ഉണ്ടായിക്കൂടാത്ത അനുഭവം..!!! നടിയുടെ വെളിപ്പെടുത്തൽ!!!

  • By: Anamika
Subscribe to Oneindia Malayalam

ബെംഗളൂരു: മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയില്‍ നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായിത്തുടങ്ങിയത്. മലയാളത്തില്‍ വനിതകളുടെ സംഘടനയ്ക്ക് വരെ തുടക്കം കുറിച്ചു. മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും നടികള്‍ നേരിടുന്നത് ഒരേ തരത്തിലുള്ള പ്രശ്‌നങ്ങളാണെന്നാണ് കന്നട സിനിമയിലെ ഈ നായികയുടെ അനുഭവം സൂചിപ്പിക്കുന്നത്.

Read More:നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ക്കെതിരെ വിഷം പരത്തി ആര്‍എസ്എസ്...!!! മാംസം കഴിക്കരുത്...!! പാല്‍ മതി..!!

ദുരനുഭവം

ദുരനുഭവം

രാജു കന്നഡ മീഡിയം എന്ന കന്നഡ സിനിമയുടെ നിര്‍മ്മാതാവ് കെ സുരേഷ് അവന്തികയെ തന്റെ സിനിമയില്‍ നിന്നും ഒഴിവാക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് അവന്തിക രംഗത്ത് വന്നിരിക്കുന്നത്. സിനിമയ്ക്കിടെ തനിക്ക് നേരിട്ട ദുരനുഭവവും അവന്തിക പങ്കുവെയ്ക്കുന്നു

സ്ത്രീകള്‍ സുരക്ഷിതരാണോ

സ്ത്രീകള്‍ സുരക്ഷിതരാണോ

സിനിമാ ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന തലക്കെട്ടിലാണ് അവന്തികയുടെ ട്വീറ്റ്. നിര്‍മ്മാതാവായ സുരേഷില്‍ നിന്നും തനിക്ക് മോശം അനുഭവമാണ് നേരിട്ടതെന്ന് അവന്തിക പറയുന്നു. സ്ത്രീകളെ വെറു ഉപഭോഗവസ്തുക്കളായി കാണുന്ന സിനിമാലോകത്തെ പുരുഷ കാഴ്ചപ്പാടിന്റെ ഇരയാണ് താനുമെന്ന് താരം പറയുന്നു

മറക്കാൻ ആഗ്രഹിക്കുന്ന അനുഭവം

മറക്കാൻ ആഗ്രഹിക്കുന്ന അനുഭവം

താന്‍ നിരവധി നല്ല സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ കെ സുരേഷ് അത്തരക്കാരന്‍ ആയിരുന്നില്ല. താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അനുഭവം ആണ് അയാളില്‍ നിന്നും ഉണ്ടായതെന്നും നടി പറയുന്നു.

തുടക്കം മുതൽ പ്രശ്നങ്ങൾ

തുടക്കം മുതൽ പ്രശ്നങ്ങൾ

സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനും വേണ്ടത് തന്റെ അഭിനയം ആയിരുന്നില്ലെന്ന് അവന്തിക പറയുന്നു. സിനിമാ ചിത്രീകരണത്തിന്റെ തുടക്കം മുതലേ ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ ആദ്യം താന്‍ അതെല്ലാം അവഗണിക്കുകയായിരുന്നുവെന്നും അവന്തിക പറയുന്നു

സിനിമയിൽ നിന്നും ഒഴിവാക്കി

സിനിമയിൽ നിന്നും ഒഴിവാക്കി

താന്‍ ചിത്രത്തിന് വേണ്ടി നന്നായി അധ്വാനിച്ചിരുന്നു. മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടയിലും ഷെഡ്യൂളഉകള്‍ പാലിച്ചു. പക്ഷേ എല്ലാ ദിവസവും പ്രശ്‌നങ്ങളായിരുന്നു. സിനിമ ഏതാണ്ട് പൂര്‍ത്തിയായതാണ്. അപ്പോഴാണ് തന്നോട് തിരിച്ചുപോയ്‌ക്കൊള്ളാന്‍ പറഞ്ഞതെന്നും നടി ആരോപിക്കുന്നു.

അഭിനയം മോശമാണെന്ന്

അഭിനയം മോശമാണെന്ന്

തന്റെ അഭിനയം മോശമാണ് എന്നതായിരുന്നു അവര്‍ പറഞ്ഞ ന്യായം. അതിന് തൊട്ടുപിറകിലെ ദിവസം തനിക്ക് പ്രതിഫലമായി നല്‍കിയ ചെക് മടങ്ങിയതിനെ താന്‍ ചോദ്യം ചെയ്തിരുന്നു. ഇതും അവര്‍ക്ക് തന്നോട് ശത്രുതയുണ്ടാവാന്‍ കാരണമായെന്ന് ന

ടി പറയുന്നു

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും എതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അവന്തിക. നിര്‍മ്മാതാവിനെ പൊതുജന മധ്യത്തിലേക്ക് വലിച്ചിഴച്ച് നാണം കെടുത്തണം എന്ന് തനിക്കുദേശമില്ലെന്നും അവന്തിക പറയുന്നു.തന്റേത് പോലൊരു അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുതെന്നും അവന്തിക പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

ട്വീറ്റ്

അവന്തികയുടെ ട്വീറ്റ്

English summary
Kannada Actress Avantika Shetty Accuses Producer K Suresh Of Harassment
Please Wait while comments are loading...