Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയശ്രീയുടെ പിന്നാലെ സൗജന്യയും; നടിമാരുടെ ആത്മഹത്യയില്‍ ഞെട്ടി സിനിമാ ലോകം, പോലീസ് പറയുന്നത്

ബെംഗളൂരു: കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അവര്‍ താമസിച്ചരിരുന്ന ഫ്‌ളാറ്റില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ നടിയാണ് ആത്മഹത്യ ചെയ്യുന്നത്. മറ്റൊരു നടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി സിനിമാ താരങ്ങള്‍ കടുത്ത തീരുമാനത്തിലെത്താന്‍ കാരണം എന്തെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സൗജന്യയുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. അതിനിടെ സൗജന്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തതിന്റെ സമാനമായ അവസ്ഥയിലാണ് സൗജന്യയുടെ മൃതദേഹവും കണ്ടെത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് 25കാരിയായ സൗജന്യ. ചില സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. നടിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഒരു സുഹൃത്താണ് വീട്ടിലെത്തി പരിശോധിച്ചത്. വാതില്‍ അടച്ചിരുന്നു. പോലീസിന്റെ സഹായത്തോടെ തുറന്നുനോക്കിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2

ബെംഗലൂരുവിലെ കുമ്പല്‍ഗോഡുവിലെ ഫ്‌ളാറ്റിലാണ് നടി സൗജന്യ താമസിച്ചിരുന്നത്. നടിയാണ് മരിച്ചതെന്നും മൃതദേഹം പരിശോധിച്ചുവെന്നും കാലിലെ ടാറ്റൂ അടയാളം കണ്ട് ബോധ്യപ്പെട്ടുവെന്നും പോലീസ് അറിയിച്ചു. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് അറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയോ എന്നാണ് പരിശോധിക്കുന്നത്.

3

സൗജന്യയുടെ കുടുംബങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും. സൗജന്യയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ ആരൊക്കെ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്താണ് അവസാനമായി സൗജന്യ പറഞ്ഞത് എന്ന കാര്യങ്ങള്‍ ഇവരില്‍ നിന്ന് പോലീസ് ശേഖരിക്കും.

4

സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യത്യസ്ത തീയ്യതികളിലാണ് ഇത് എഴുതിയിട്ടുള്ളത് എന്ന് കരുതുന്നു. ആരെയും കുറ്റപ്പെടുത്താതെയാണ് കുറിപ്പ്. ഞാന്‍ മാത്രമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും നടി പറയുന്നു. മാതാപിതാക്കള്‍ തന്നോട് പൊറുക്കണമെന്നും നടി കുറിച്ചിട്ടുണ്ട്.

5

ആത്മഹത്യാകുറിപ്പിന്റെ ആധികാരികത പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. തനിക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ല. മാനസികമായി ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സിനിമാ-സീരിയല്‍ രംഗത്ത് സൗജന്യയുമായി സഹകരിച്ചിരുന്നവരുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

6

രണ്ടു കന്നഡ നടിമാര്‍ അടുത്തിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒരാള്‍ മരിച്ചു. ജയശ്രീ രാമയ്യ ആണ് മരിച്ചത്. അതേസമയം, ബിഗ് ബോസ് കന്നഡ താരവും നടിയുമായ ചൈത്ര കോട്ടൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ച്ചയായ സംഭവങ്ങളുണ്ടാകുന്നത് കാരണമാണ് സൗജന്യയുടെ മരണം വിശദമായി അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

നടി ജയശ്രീ രാമയ്യ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. ഇവര്‍ ബിഗ് ബോസ് താരവുമായിരുന്നു. ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് ജയശ്രീ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചില ദുഃസൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. സമാനമായ രീതിയില്‍ തന്നെയാണ് സൗജന്യയുടെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+