Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്താര നടന്‍ കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്ക്? സത്യമതല്ല, സംഭവിച്ചത് മറ്റൊന്നാണെന്ന് താരം

ബെംഗളൂരു: കന്നഡ ചിത്രം കാന്താരയിലെ പ്രശസ്തനായ നടന്‍ കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അക്കൗണ്ടിനായി ട്വിറ്ററില്‍ തിരഞ്ഞവര്‍ക്ക് സസ്‌പെന്‍ഡ് ചെയ്ത അക്കൗണ്ടാണ് കാണാന്‍ കഴിഞ്ഞത്. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് ഇതില്‍ കാണിക്കുന്നത്.

അതേസമയം എന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിന് വിലക്ക് നേരിട്ടതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. 2022ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു കാന്താര. അതിലെ ഫോറസ്റ്റ് ഓഫീസറുടെ വേഷമായിരുന്നു കിഷോര്‍ ചെയ്തത്. ഇത് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

1

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കിഷോര്‍. സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി അദ്ദേഹം തന്നെ രംഗത്ത് വന്നിട്ടുണ്ട്. തന്റെ അക്കൗണ്ട് താന്‍ അഭിപ്രായം പറയുന്നത് കൊണ്ട് പൂട്ടിയതല്ലെന്ന് കിഷോര്‍ പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം അറിയിച്ചു. തന്റെ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തുടര്‍ന്ന് സസ്‌പെന്‍ഷന്‍ വിഷയത്തില്‍ അദ്ദേഹം വിശദീകരണവും നടത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ട്. ആദ്യമേ പറയട്ടെ, തന്റെ അക്കൗണ്ട് ഒരു പോസ്റ്റിന്റെ പേരിലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും കിഷോര്‍ അറിയിച്ചു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

ഡിസംബര്‍ ഇരുപതിന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് തിരിച്ചറിഞ്ഞു. ട്വിറ്റര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും ആശങ്കകള്‍ക്ക് നന്ദിയെന്നും കിഷോര്‍ പറഞ്ഞു. കിഷോര്‍ കടുത്ത കര്‍ഷക സ്‌നേഹി കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നടത്തുന്ന വിമര്‍ശനങ്ങള്‍ വലിയ നേടാറുണ്ട്. വിവാദവുമാകാറുണ്ട്.

കിഷോറിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളെല്ലാം അണ്‍വെരിഫൈഡാണ്. ഡിസംബര്‍ മുപ്പത് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കരിദിനമാണെന്ന് നേരത്തെ കിഷോര്‍ കുറിച്ചിരുന്നു. അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പ്രതികരണം. കാന്താര ദേവനെ അപമാനിച്ച ഒരാള്‍ മരിച്ച വാര്‍ത്തയുടെ വീഡിയോയും താരം ജനുവരി ഒന്നിന് പങ്കുവെച്ചിരുന്നു.

ദൈവമോ, ചെകുത്താനോ ആകട്ടെ, ഒരാളുടെ വിശ്വസമാണത്. നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അങ്ങനെ ചെയ്യാം, ഇനി വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയാവാം. പക്ഷേ വിശ്വാസത്തെ അപമാനിക്കാന്‍ ആര്‍ക്കും അധികാരമില്ല. അത്തരം വിശ്വാസങ്ങളാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ നമുക്ക് ധൈര്യം പകരുന്നത്. സാമൂഹ്യവിരുദ്ധരെ നിയമം കൈകാര്യം ചെയ്യട്ടെ. വിശ്വാസം വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറട്ടെ എന്നും കിഷോര്‍ കുറിച്ചിരുന്നു.

നേരത്തെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ, മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് നേരിടുന്ന പ്രശ്‌നങ്ങളുമായി നേരത്തെ സായ് പല്ലവി താരതമ്യം ചെയ്തതിനെ കിഷോര്‍ പിന്തുണച്ചിരുന്നു. ഇതിന്റെ പേരിലുണ്ടായ വിവാദത്തെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+