മൂന്നാം തരംഗത്തെ ഗൗനിക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍, കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കും
ഡെറാഡൂണ്‍: രാജ്യം മൂന്നാം തരംഗത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ കൂടുതല്‍ ഇളവുകള്‍ നല്‍കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഉത്തരാഖണ്ഡില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ആരോഗ്യ മന്ത്രി ധന്‍ സിംഗ് റാവത്ത് അടുത്ത് തന്നെ പോസിറ്റീവായ ചുവടുവെപ്പ് സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാസം തന്നെ കന്‍വര്‍ നടത്താനാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. നേരത്തെ കുംഭമേള നടത്തി രണ്ടാം തരംഗത്തിന് ശക്തികൂട്ടുന്നതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് നിര്‍ണായക പങ്കുണ്ടായിരുന്നു.

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ
അതേസമയം യുപി കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കി കഴിഞ്ഞു. കൊവിഡ് കേസുകള്‍ തീരെ കുറഞ്ഞതാണ് യോഗി ആദിത്യനാഥിന്റെ ആത്മവിശ്വാസം കൂട്ടാന്‍ കാരണം. ജൂലായ് 25 മുതലാണ് കന്‍വര്‍ യാത്ര ആരംഭിക്കുന്നത്. യുപിയില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് കൊണ്ടാണ് യാത്ര നടത്തുകയെന്ന് ആദിത്യനാഥ് വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് അയല്‍ സംസ്ഥാനങ്ങളുമായി സംസാരിച്ച് സഹകരണത്തിലെത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. യുപിയില്‍ രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ മരിക്കുകയും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുകയും ചെയ്തിരുന്നു.
Recommended Video
ശിവഭക്തന്‍മാരുടെ തീര്‍ത്ഥാടന യാത്രയാണ് കന്‍വര്‍ യാത്ര. കന്‍വരിയകള്‍ ഗംഗാ നദിയില്‍ നിന്ന് പുണ്യജലം ശേഖരിച്ച് ശിവക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്നത് ഈ യാത്രയുടെ പ്രത്യേകതകളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് കന്‍വര്‍ യാത്ര റദ്ദാക്കിയിരുന്നു. ധന്‍ സിംഗ് റാവത്തിന് ഹരിദ്വാറിന്റെ ചുമതല കൂടിയുണ്ട്. ഇവിടെയാണ് കന്‍വര്‍ യാത്ര നടക്കുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് യാത്ര നടക്കാന്‍ സാധ്യത. ഈ മൂന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വൈകാതെ തന്നെ യാത്രയുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
യുപിയുടെ പശ്ചിമ ഭാഗങ്ങളില്‍ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമായിരുന്നു തീരുമാനം. ശ്രാവണ്‍ മാസത്തില്‍ അതായത് ജൂലായ് അവസാനമാണ് ഈ യാത്ര ആരംഭിക്കുക. ശിവഭക്തരുടെ വലിയൊരു സംഗമമാണ് ഈ ചടങ്ങ്. ഹരിദ്വാറിലൂടെ പോകുന്ന ഗംഗാ നദിയുടെ തീരത്ത് ഉത്തര്‍പ്രദേശ്, ദില്ലി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തമാര്‍ പുണ്യജലം ശേഖരിക്കാന്‍ ഒത്തുചേരും. എന്നാല്‍ ഈ കൂടിച്ചേരലുകള്‍ മൂന്നാം തരംഗത്തിന് വഴിയൊരുക്കുമോ എന്ന ഭയം ശക്തമാണ്. പോലീസ് ഉദ്യോഗസ്ഥര്‍ കന്‍വര്‍ യാത്ര റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മിയയുടെ ലൂക്ക വൻ ക്യൂട്ടല്ലേ? നടിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം..ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications