Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍സി തിരഞ്ഞെടുപ്പില്‍ പിന്തുണ കോണ്‍ഗ്രസിന്; ജെഡിഎസിന്റെ ബിജെപി പിന്തുണയ്ക്ക് തിരിച്ചടി

ബെംഗളൂരു: എം എല്‍ സി തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് കോണ്‍ഗ്രസിന് പിന്തുണ നല്‍കി നേതാവ്. വൽഗുണ്ടിലെ മുൻ എം എൽ എയും മുതിർന്ന നേതാവുമായ എൻ എച്ച് കോണറെഡ്ഡിയാണ് പാർട്ടി തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ധാർവാഡ് തദ്ദേശ സ്വയംഭരണ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു.

എം എൽ സി തെരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ ബി ജെ പിയും ജെ ഡി എസും ധാരണയുണ്ടാക്കുമെന്ന റിപ്പോർട്ടുകള്‍ നിലനില്‍ക്കെയാണ് കോണറെഡ്ഡി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ബി ജെ പി സഖ്യം സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക പ്രഖ്യാപനം

ബി ജെ പി സഖ്യം സംബന്ധിച്ച് നിലവില്‍ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും തിങ്കളാഴ്ചയോടെ പാർട്ടിയുടെ നിലപാട് വ്യക്തമാകുമെന്നാണ് ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പാർട്ടി തീരുമാനത്തിന് കാത്ത് നില്‍ക്കാതെ , കോൺഗ്രസിന്റെ സലീം അഹമ്മദിനെ പിന്തുണയ്ക്കാന്‍ കോണാറെഡ്ഡി തയ്യാറാവാകുയായിരുന്നു.

കാവ്യയെ കൊണ്ടുവന്നില്ലേ ദിലീപേട്ടാ..: യുഎഇയില്‍ എത്തിയ ദിലീപീന് ഗംഭീര സ്വീകരണം

"പഴയ സുഹൃത്ത്" എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന കാര്യം കോണാറെഡ്ഡി പ്രഖ്യാപിച്ചത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് ബലമേകുന്നത് കൂടിയാണ് കോണറെഡ്ഡിയുടെ നിലപാട്.

പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ അഹമ്മദിനെ

പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ അഹമ്മദിനെ പിന്തുണച്ചതെന്നും കോണറെഡ്ഡി വ്യക്തമാക്കുന്നു. "ഞാൻ മതേതരനാണ്, കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിയും മതേതരക്കാരനാണ്, മാത്രമല്ല എന്റെ പഴയ സുഹൃത്താണ്. അതിനാൽ, കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിൽ ഇറങ്ങാൻ ഞാൻ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു.

ധാർവാഡ് തദ്ദേശ സ്വയംഭരണ മണ്ഡലത്തിലെ ഹവേരി, ധാർവാഡ്, ഗദഗ് എന്നീ

ധാർവാഡ് തദ്ദേശ സ്വയംഭരണ മണ്ഡലത്തിലെ ഹവേരി, ധാർവാഡ്, ഗദഗ് എന്നീ മൂന്ന് ജില്ലകളിലായി 900-ലധികം വോട്ടർമാരുണ്ട്. "കോൺഗ്രസ് സ്ഥാനാർത്ഥി സലീം അഹമ്മദിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ" ശക്തമായ പ്രചാരണം നടത്തുമെന്നും ജെ ഡി എസ് നേതാവ് പറഞ്ഞു. പ്രാദേശിക തലത്തിൽ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഏക ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ ഡി എസില്‍ നിന്ന് സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ പാർട്ടി നേതാക്കൾ

ധാർവാഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള എംഎൽസി തിരഞ്ഞെടുപ്പിൽ ജെ ഡി എസില്‍ നിന്ന് സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ പാർട്ടി നേതാക്കൾ കോനാറെഡ്ഡിയെ സമീപിച്ച് കോൺഗ്രസിനെ പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നതായി കോൺഗ്രസിന്റെ ധാർവാഡ് റൂറൽ ജില്ലാ പ്രസിഡന്റ് അനിൽ കുമാർ പാട്ടീലും വ്യക്തമാക്കി.

കോണറെഡ്ഡി കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല

"കോണറെഡ്ഡി കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. മതേതര ആശയങ്ങളിൽ വിശ്വസിക്കുകയും അത് പ്രവർത്തിയില്‍ കൊണ്ട് വരികയും ചെയ്യുന്നതിനാൽ കോൺഗ്രസിന് വേണ്ടിയാണ് അദ്ദേഹം പ്രചാരണം നടത്തുന്നത്. പ്രചാരണത്തിലെ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം കോൺഗ്രസിന്റെ വിജയത്തിന് തീർച്ചയായും സഹായകമാകും,"- പാട്ടീൽ പറഞ്ഞു.

ഡിസംബർ 10 നാണ് സംസ്ഥാനത്ത് വിധാന്‍ പരിഷത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്

ഡിസംബർ 10 നാണ് സംസ്ഥാനത്ത് വിധാന്‍ പരിഷത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. 75 അംഗ കൗൺസിലിൽ നിലവിൽ ബി ജെ പിക്ക് 32, കോൺഗ്രസിന് 29, ജെ ഡി എസ് 12 എന്നിങ്ങനെയാണ് അംഗബലം. 2022 ജനുവരിയിൽ വിരമിക്കുന്ന 15 കോൺഗ്രസ് അംഗങ്ങള്‍ക്കും 6 ബി ജെ പി അംഗങ്ങള്‍ക്കും നാല് ജെ ഡി എസ് അംഗങ്ങള്‍ക്കും പകരക്കാരെ തേടുന്നതാണ് വെള്ളിയാഴ്ച നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ്.

വല്ലാത്ത ധൈര്യം തന്നെ പേർളീ..: സ്കൈ ഡൈവിങ് ചെയ്ത് നടി പേർളി മാണി, ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+