കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ബദലാവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധിക്കൂവെന്ന് കാരാട്ട്, കോണ്‍ഗ്രസിന് തകര്‍ച്ച!!

Google Oneindia Malayalam News

അഗര്‍ത്തല: ബിജെപിക്ക് ദേശീയ തലത്തില്‍ ബദല്‍ സിപിഎമ്മാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അതേസമയം നേരത്തെ ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാനാവില്ലെന്ന മുന്‍ നിലപാടും കാരാട്ടിനുണ്ടായിരുന്നു. അതില്‍ നിന്ന് അദ്ദേഹം രൂക്ഷമായി ബിജെപിയെ വിമര്‍ശിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകള്‍ മാത്രമേ ബിജെപിക്ക് ബദലുണ്ടാക്കാന്‍ സാധിക്കൂ എന്നും കാരാട്ട് പറഞ്ഞു.

1

കോണ്‍ഗ്രസിന് പ്രത്യയശാസ്ത്ര തകര്‍ച്ച സംഭവിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത് അവര്‍ക്കുണ്ടായിരുന്ന ബലം ഇപ്പോഴില്ലെന്നും കാരാട്ട് കുറ്റപ്പെടുത്തി. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ബദലുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു. സീതാറാം യെച്ചൂരിയും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെയുള്ള ഒളിയമ്പ് കൂടിയാണിതെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബദല്‍ പരാജയപ്പെട്ടിരുന്നു.

പ്രതിപക്ഷം ദുര്‍ബലമായ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ മോദി അമിത് ഷാ കൂട്ടുകെട്ടിനെ വീഴ്ത്താന്‍ സാധിക്കൂ. രാജ്യത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകള്‍ വലിയ ജനമുന്നേറ്റം സംഘടിപ്പിക്കാന്‍ ശ്രമിക്കണം. സാധാരണക്കാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരെ ബിജെപിക്കെതിരെ അണിനിരത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ സജ്ജമാകണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. കോളനിവത്കരണത്തിനെതിരെ പൊരുതിയ ചരിത്രം കമ്മ്യൂണിസ്റ്റുകള്‍ക്ക് അവകാശപ്പെടാനുണ്ടെന്നും കാരാട്ട് പറഞ്ഞു.

ബ്രിട്ടീഷുകാര്‍ ബോള്‍ഷെവിക്കുകളെ ഭയന്നിരുന്നു. അതുകൊണ്ട് അവരെ 1920നും 1925നും ഇടയില്‍ അഞ്ച് ഗൂഢാലോചന കേസില്‍ കുടുക്കുകയായിരുന്നു. ഒരുപാട് കേസുകള്‍ പിന്നീട് ചാര്‍ത്തി തന്നു. പല നേതാക്കളും കൊല്ലപ്പെട്ടു. എന്നാല്‍ നമ്മുടെ മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴും അതിന് സാധിക്കില്ലെന്നും കാരാട്ട് പറഞ്ഞു. ബിജെപി ത്രിപുരയില്‍ ഭയത്തിന്റെ വിത്തുവിതയ്ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ പറഞ്ഞു. നിരവധി സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി. ജനവിരുദ്ധ സര്‍ക്കാരിനെതിരെ പോരാടേണ്ട സമയമായെന്ന് മണിക്ക് സര്‍ക്കാര്‍ പറഞ്ഞു.

 സിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തം സിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തം

English summary
karat says only communists can build alternative to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X