കരീനയ്ക്ക് കൊവിഡ് വന്നത് കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ നിന്ന്, കരണിന്റെ വീട്ടില്‍ കൊവിഡ് പരിശോധന
മുംബൈ: കരീന കപൂര്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് കൊവിഡ് പടര്‍ന്നത് കരണ്‍ ജോഹര്‍ നടത്തിയ പാര്‍ട്ടിയില്‍ വെച്ച്. അതേസമയം കൂടുതല്‍ പേരിലേക്ക് കൊവിഡ് പടര്‍ന്നിരിക്കുകയാണ്. കരണ്‍ ജോഹറിന്റെ ബില്‍ഡിംഗില്‍ ഇപ്പോള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ അമ്മ ഹീരൂ ജോഹര്‍ അടക്കം ഈ ഫ്‌ളാറ്റിലുണ്ട്. ഇവര്‍ അടക്കം നാല്‍പ്പത് പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ പത്തോളം പേര്‍ കരണ്‍ ജോഹറിന്റെ സ്റ്റാഫ് അംഗങ്ങളാണ്. കരണിന്റെ വീട് സാനിറ്റൈസ് ചെയ്തിരിക്കുകയാണ്. ബിഎംസിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്തത്. കരണിന്റെ പാര്‍ട്ടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ബാധിച്ചത് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയത് കൊണ്ടാണെന്ന് നേരത്തെ ബിഎംസി അറിയിച്ചിരുന്നു. കരീനയ്ക്കും അമൃതയ്ക്കും പുറമേ സീമാ ഖാനും പോസിറ്റീവായിരുന്നു. ഇവരെല്ലാം കരണിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തവരാണ്. അതേസമയം കരണ്‍ ജോഹറിന്റെ ടെസ്റ്റ് ഫലം നെഗറ്റീവാണ്. കരീനയുടെയും അമൃതയുടെയും വീടുകളില്‍ ബിഎംസി പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തന്നെ ടെസ്റ്റ് നടത്തും. ഇതിനായി ബിഎംസിയുടെ മെഡിക്കല്‍ ടീം ഇവിടെ ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
കരീനയുടെ അടക്കം വീടുകളില്‍ സാനിറ്റേഷന്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ഇവരുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമത്തിലാണ് ബിഎംസിപ. സൊഹൈല്‍ ഖാന്റെ ഭാര്യ സീമ ഖാന്‍, സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ് കപൂര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സീമയ്ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. കരണ്‍ ജോഹറിന്റെ വീട്ടില്‍ ഡിസംബര്‍ എട്ടിനാണ് ഗെറ്റുഗെതര്‍ സംഘടിപ്പിച്ചത്. ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സ് എന്ന പരിപാടിയിലെ താരങ്ങളെല്ലാം കരണിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മഹീപും സീമയും നിലവില്‍ ക്വാറന്റീനിലാണ്.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
അതേസമയം എന്താണ് സംഭവിച്ചതെന്നത് വിശദീകരിച്ച് കരീന രംഗത്ത് വന്നു. വളരെ അടുത്തയാളുകള്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് കൊവിഡ് ബാധിച്ചതെന്ന് കരീനയുടെ വക്താവ് അറിയിച്ചു. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരു വ്യക്തി അസുഖബാധിതനായിരുന്നു. ഇയാള്‍ക്ക് ചുമയുമുണ്ടായിരുന്നു. അയാള്‍ ഡിന്നറില്‍ പങ്കെടുക്കാതിരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നും കരീന പറഞ്ഞു. ഡീസൈനര്‍ സീമ ഖാനാണ് ഈ വ്യക്തിയെന്നാണ് സൂചന. ഇവര്‍ക്ക് നേരത്തെ തന്നെ ചുമയുണ്ടായിരുന്നുവെന്നും, പാര്‍ട്ടിയില്‍ വെച്ച് അത് തുടര്‍ന്നുവെന്നും ബിഎംസി അറിയിച്ചു. കരണിന്റെ പാര്‍ട്ടിയില്‍ ഒന്‍പതോളം അതിഥികളാണ് ഉണ്ടായിരുന്നത്.












Click it and Unblock the Notifications