Get Updates
Get notified of breaking news, exclusive insights, and must-see stories!

സെയ്ഫ് അലി ഖാന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്; കാരണം രണ്ടാമത്തെ മകന്റെ പേര്... ഇനി ബാബര്‍ വരുമോ എന്ന്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്. രണ്ടാമത്തെ മകന്റെ പേര് സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണിത്. സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായ വിമര്‍ശനമാണ് സെയ്ഫ് അലി ഖാനെതിരെ ഉന്നയിക്കുന്നത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് കുട്ടിയുടെ പേര്. ആദ്യ മകന്‍ തൈമൂര്‍ അലി ഖാന്റെ പേര് പരസ്യമായ വേളയിലും സമാനമായ ട്രോളുകള്‍ കുടുംബം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെയാകണം, രണ്ടാമത്തെ കുട്ടിയുടെ പേര് സെയ്ഫ് അലി ഖാനോ കുടുംബാംഗങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല.

കരീന കപൂറും പേര് ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല. അവരുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ കൊച്ചൂമകന്റെ പേര് ജെ എന്നാണ് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. ആ വേളയില്‍ ജെ ട്രെന്‍ഡ് ആവുകയും ചെയ്തു. എന്നാല്‍ ഗര്‍ഭകാലത്തെ സംഭവങ്ങള്‍ വിശദീകരിച്ചുള്ള കരീനയുടെ പുതിയ പുസ്തകത്തില്‍ രണ്ടാമത്തെ മകന്റെ പേര് സൂചിപ്പിക്കുന്നു എന്നും അത് ജഹാംഗീര്‍ അലി ഖാന്‍ എന്നാണെന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ച തുടങ്ങിയത്. തൈമൂര്‍ അലി ഖാന് ശേഷം ജഹാംഗീര്‍ അലി ഖാന്‍. ഇനി ബാബറും ഔറംഗസീബും ഒക്കെ വരുമോ എന്നാണ് ചിലരുടെ പരിഹാസം.

k

തൈമൂര്‍ ജനിച്ച വേളയില്‍ പേരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ മകന്റെ പേര് വെളിപ്പെടുത്തുന്നില്ല എന്ന് കരീന വ്യക്തമാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ചിത്രവും കുടുംബം പുറത്തുവിട്ടിരുന്നില്ല. സംഘപരിവാര്‍ അനുകൂലികളുടെ പ്രൊഫൈലില്‍ നിന്നാണ് വിമര്‍ശനം ഉയരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുവിനെ കൊലപ്പെടുത്തിയ വ്യക്തിയാണ് തൈമൂര്‍, സിഖ് ഗുരു അര്‍ജന്‍ ദേവിനെ കൊലപ്പെടുത്തിയ വ്യക്തിയണാണ് ജഹാംഗീര്‍ എന്നാണ് ചിലരുടെ വിമര്‍ശനം.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ ദമ്പതികളെ ലൗ ജിഹാദ് എന്നും ചിലര്‍ പരിഹസിക്കുന്നു. ഇനി ബാബറും അക്ബറും ഔറംഗസീബും ഗസ്‌നിയും ഖില്‍ജിയും ഉസാമയും ദാവൂദും ഹാഫിസ് സഈദും മസൂദ് അസറും മറ്റു മുഗളന്‍മാരുമെല്ലാം വരും... തുടങ്ങിയ പ്രതികരണങ്ങുമായും ചിലര്‍ രംഗത്തുവന്നു. അതേസമയം, സെയ്ഫ്-കരീന ദമ്പതികളെ പിന്തുണച്ചും ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുണ്ട്.

സെയ്ഫ് അലി ഖാന്റെ താണ്ഡവ് എന്ന സീരിസ് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നു എന്ന് ചിലര്‍ അടുത്തിടെ ആരോപിച്ചിരുന്നു. കരീന സീതയുടെ വേഷം ചെയ്യുന്നതിനെതിരെയും ചിലര്‍ രംഗത്തുവരികയുണ്ടായി. കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം പതിവായത് കാരണമാണ് രണ്ടാമത്തെ കുട്ടിയുടെ ചിത്രങ്ങളോ പേരോ ഇതുവരെ പരസ്യമാക്കാതിരുന്നത്. വിവാദം രൂക്ഷമായ വേളയില്‍ ഒരു പേരില്‍ എന്തിരിക്കുന്നു എന്നാണ് സെയ്ഫിന്റെ സഹോദരി സബ അലി ഖാന്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+