കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഗില്‍ വിജയ് ദിവസ്: ധീര സൈനികരുടെ ഓര്‍മ്മ പുതുക്കി രാജ്യം, രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഗിലിലെത്തും

Google Oneindia Malayalam News

ദില്ലി: കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കാര്‍ഗിലില്‍ എത്തും. ദ്രാസില്‍ എത്തുന്ന രാഷ്ട്രപതി വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കും. ചീഫ് ഓഫ് ഡിഫന്‍സ് ജനറല്‍ ബിപിന്‍ റാവത്തും കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകളില്ലാത്ത വിജയത്തിന്റെ കഥയാണ് കാര്‍ഗിലിലേത്.

യെഡിയൂരപ്പയെ പുകഴ്ത്തി ജെപി നദ്ദ: രാജിയെക്കുറിച്ച് സൂചനയില്ല,പ്രതിസന്ധിയെന്നത് മാധ്യമങ്ങളുടെ തോന്നൽയെഡിയൂരപ്പയെ പുകഴ്ത്തി ജെപി നദ്ദ: രാജിയെക്കുറിച്ച് സൂചനയില്ല,പ്രതിസന്ധിയെന്നത് മാധ്യമങ്ങളുടെ തോന്നൽ

1999 ലാണ് കാര്‍ഗില്‍ യുദ്ധം നടക്കുന്നത്. കാര്‍ഗിലിലെ മലമുകളില്‍ അപരിചിതരായ ആളുകലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാകിസ്ഥാന്റെ നീക്കം പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോ മീറ്ററുകളോളം പാകിസ്ഥാന്‍ കൈവശപ്പെടുത്തുകയായിരുന്നു. ആട്ടിടയന്മാര്‍ അപരിചിതരായ ആളുകളെ കണ്ട വിവരം സൈന്യത്തെ അറിയിച്ചതോടെ 56 ബ്രിഗേഡിലെ സൈന്യം തിരച്ചിലിന് പോകുകയായിരുന്നു. എന്നാല്‍ ഈ സൈനികര്‍ മടങ്ങിയെത്തിയ രക്തത്തില്‍ കുളിച്ച്. രണ്ടാം തിരച്ചില്‍ സംഘത്തിലെ നിരവധി സൈനികരും മരിച്ചു.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു

kargil

ഇതോടെ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം ഉടലെടുക്കുകയായിരുന്നു. മഞ്ഞുകാലത്ത് മലമുകളില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്‍വാങ്ങും. ഇത് മനസിലാക്കിയാണ് പാക് സൈന്യം നിയന്ത്രണ രേഖ മറികടന്ന് കയ്യടക്കാന്‍ ശ്രമിച്ചത്. പാക് നീക്കം തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ സൈന്യം പ്രതിരോധം ശക്തമാക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ശക്തമായ പ്രത്യാക്രമണാണ് ഇന്ത്യ നടത്തിയത്. 72 ഓളം ദിവസങ്ങള്‍ നീണ്ടു നിന്ന പോരാട്ടത്തില്‍ 527 ജവാന്മാരാണ് വീര മൃത്യു വരിച്ചത്.

ബിഗ് ബോസ്: ഫിനാലെ വേദിയിൽ ഡിംപലിനെ കാത്തിരുന്നത് തകർപ്പൻ സർപ്രൈസ്ബിഗ് ബോസ്: ഫിനാലെ വേദിയിൽ ഡിംപലിനെ കാത്തിരുന്നത് തകർപ്പൻ സർപ്രൈസ്

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

1999 ജൂലായ് 14 ന് അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയി ഇന്ത്യ പാകിസ്ഥാന് മേല്‍ വിജയം പ്രഖ്യാപിച്ചു. ജൂലായ് 26ന് ആണ് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്ത്യയുടെ പോരാട്ട ചരിത്രത്തില്‍ എന്നും ഒര്‍ക്കുന്ന വിജയമാണ് കാര്‍ഗില്‍ യുദ്ധ വിജയം. ഇന്ന് 22 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയ്ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികരെ ഓര്‍ക്കുകയാണ് രാജ്യം.

വിജയിയാക്കാമെന്ന് വാഗ്ദാനം ചെയ്താണോ മണിക്കുട്ടനെ തിരിച്ചു കൊണ്ടുവന്നത്: ആരോപണങ്ങള്‍ക്ക് മറുപടിവിജയിയാക്കാമെന്ന് വാഗ്ദാനം ചെയ്താണോ മണിക്കുട്ടനെ തിരിച്ചു കൊണ്ടുവന്നത്: ആരോപണങ്ങള്‍ക്ക് മറുപടി

English summary
Kargil Vijay Diwas 2021: President Ram Nath Kovind visit Kargil to pay homage at the memorial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X