Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാസനില്‍ സഹോദര ഭാര്യക്ക് സീറ്റ് നല്‍കാതെ കുമാരസ്വാമി; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ജെഡിഎസ്

ബെംഗളൂരു: കര്‍ണാടക നിയമസഭാവ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ജെ ഡി എസ്. 49 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ജെ ഡി എസ് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ഹാസന്‍ സീറ്റില്‍ എച്ച് ഡി ദേവഗൗഡയുടെ മൂത്ത മകന്റെ ഭാര്യ ഭവാനി രേവണ്ണയെ ഒഴിവാക്കി. നേരത്തെ ഹാസന്‍ സീറ്റില്‍ മത്സരിക്കുന്നതിനായി ഭവാനി അവകാശ വാദം ഉന്നയിച്ചു.

എന്നാല്‍ ഇവിടെ എച്ച് പി സ്വരൂപിനെയാണ് ജെ ഡി എസ് മത്സരിപ്പിക്കുന്നത്. ഇന്നത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ എല്ലാ കണ്ണുകളും ഹാസന്‍ മണ്ഡലത്തിലേക്കായിരുന്നു. ഹാസന്‍ മണ്ഡലത്തില്‍ നിന്ന് പിന്‍മാറാന്‍ ഭവാനി അവസാന നിമിഷം വരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകനെ മാത്രമെ മത്സരിപ്പിക്കൂ എന്ന നിലപാടില്‍ ആയിരുന്നു കുമാരസ്വാമി. അതിനാല്‍ തന്നെ ഇവിടെ വലിയ തര്‍ക്കമാണ് ഉടലെടുത്തിരുന്നത്.

HD KUMRASWAMY

കുമാരസ്വാമിയുടെ മൂത്ത സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ ഭാര്യയാണ് മുന്‍ ഹാസന്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഭവാനി രേവണ്ണ. അവര്‍ക്ക് ഭര്‍ത്താവിന്റെയും മക്കളായ ഹാസന്‍ എംപിയായ പ്രജ്വല് രേവണ്ണയുടെയും എം എല്‍ സിയായ സൂരജ് രേവണ്ണയുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍ രേവണ്ണയുടെയും ഭവാനിയുടെയും സമ്മതത്തോടെയും ദേവഗൗഡയുടെ ആശീര്‍വാദത്തോടെയുമാണ് പേരിന് അന്തിമരൂപം നല്‍കിയത് എന്നാണ് കുമാരസ്വാമി പറഞ്ഞു.

സിറ്റിംഗ് എം എല്‍ എമാരായ എച്ച് ഡി രേവണ്ണ (ഹൊളെനരസിപുര), കെ എസ് ലിംഗേഷ് (ബേലൂര്‍), കുമാരസ്വാമി (സകലേഷ്പൂര്‍), സി എന്‍ ബാലകൃഷ്ണ (ശ്രാവണബലഗോള) എന്നിവരും രണ്ടാം ഘട്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ വൈ എസ് വി ദത്തയെ കടൂരില്‍ നിന്ന് മത്സരിപ്പിക്കും.

അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി എ മഞ്ജു അരക്കലഗുഡുവില്‍ നിന്നാണ് ജനവിധി തേടുന്നത്. ഡിസംബറില്‍ 93 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ജെ ഡി എസ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ജെ ഡി എസ് പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കാം. കുടുച്ചി-ആനന്ദ് മലഗി, രായഭാഗ-പ്രദീപ് മാല്‍ഗി, സവദത്തി-സൗരബ് ചോപ്ര, അത്താണി-ശശികാന്ത് പദസലഗി ഗുരുഗലു, ജെവര്‍ഗി -ദൊദ്ദനഗൗഡ പാട്ടീല്‍, ഹുബ്ലി-ധാര്‍വാഡ് (കിഴക്ക്)-വീരഭദ്രപ്പ ഹാളരവി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.

കുമത-സൂരജ് സോണി നായിക്, ഹലിയാല- എസ്എല്‍ ഘോട്ട്നേക്കര്‍, ഭട്കല-നാഗേന്ദ്ര നായിക്, ശിരസി-ഉപേന്ദ്ര പൈ, യല്ലാപ്പൂര്‍- ഡോ. നാഗേഷ് നായിക്, ചിറ്റാപൂര്‍-സുഭാഷ് ചന്ദ്ര റാത്തോഡ്, കലബുറഗി നോര്‍ത്ത്-നാസിര്‍ ഹുസൈന്‍ ഉസ്താദ്, ബെല്ലാരി-അല്ലാബക്ഷ്, ഹഗരിബൊമ്മനഹള്ളി-പരമേശ്വരപ്പ, ഹര്‍പനഹള്ളി-നൂര്‍ അഹമ്മദ്, സിരഗുപ്പ-പരമേശ്വര് നായക്, കോംപ്ലി-രാജു നായിക് എന്നിവര്‍ ജെ ഡി എസ് സ്ഥാനാര്‍ത്ഥികളാകും.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

കൊല്ലേഗല-പുട്ടസ്വാമി, ഗുണ്ട്‌ലുപേട്ട്-കടബൂര്‍ മഞ്ജുനാഥ്, കാപ്പു-സബീന സമദ്, കാര്‍ക്കള-ശ്രീകാന്ത് കൊച്ചൂര്‍, ഉഡുപ്പി-ദക്ഷത് ഷെട്ടി, ബൈന്ദൂര്‍-മന്‍സൂര്‍ ഇബ്രാഹിം, കുന്ദാപൂര്‍-രമേശ്, മംഗളൂരു സൗത്ത്-സുമതി ഹെഗഡെ, കനകപുര-നാഗരാജ്, യലഹങ്ക-മുനഗൗഡ എം, സര്‍വജ്ഞ നഗര്‍ - മുഹമ്മദ് മുസ്തഫ്, യശ്വന്ത്പുര-ജവരായി ഗൗഡ, തിപതുരു-ശാന്തകുമാര്‍ എന്നിവരാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍.

ഷിര-ഉഗ്രേഷ്, ഹനഗല്‍-മനോഹര്‍ തഹസില്‍ദാര്‍, സിന്ധഗി-വിശാലാക്ഷി, ഗംഗാവതി-ചെന്നകേശവന്‍, ഷഹാപുര-ഗുരുലിംഗപ്പ പാട്ടീല്‍, കാര്‍വാര്‍ - ചൈത്ര കോട്കര്‍, പുത്തൂര്‍-ദിവ്യപ്രഭ, കടൂര്‍-വൈ.എസ്.വി ദത്ത, ഹോളനരസീപൂര്‍-രേവണ്ണ, ബേലൂര്‍-ലിംഗേഷ്, അരകലഗുഡു-മഞ്ജു എ, സകലേഷ്പൂര്‍- എച്ച് കെ കുമാരസ്വാമി എന്നിവരും ജെ ഡി എസ് സ്ഥാനാര്‍ത്ഥികളാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+