Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരഞ്ഞെടുപ്പ്: 'ഓരോ കന്നഡിഗന്റേയും സ്വപ്‌നം എന്റേയും സ്വപ്‌നം'; വീഡിയോയുമായി മോദി

ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം തിങ്കളാഴ്ച അവസാനിച്ചതിന് പിന്നാലെ ബി ജെ പിക്കായി നവമാധ്യമങ്ങളിലൂടെ വോട്ട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പാര്‍ട്ടിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു. കര്‍ണാടകയിലെ ജനങ്ങള്‍ക്കുള്ള എന്റെ സന്ദേശം എന്ന അടിക്കുറിപ്പോടെ ആണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

ഇതില്‍ കന്നഡക്കാരുടെ സ്വപ്നങ്ങള്‍ തന്റേത് കൂടിയാണ് എന്ന് മോദി പറയുന്നു. ഓരോ കന്നഡിഗന്റെയും സ്വപ്നം എന്റെ സ്വന്തം സ്വപ്നമാണ്, നിങ്ങളുടെ ആഗ്രഹം തന്നെയാണ് എന്റേയും ആഗ്രഹം. കര്‍ണാടകയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റും എന്നും അതിനാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു. നിക്ഷേപം, വ്യവസായം എന്നിവയില്‍ കര്‍ണാടക ഒന്നാമതായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

KARNATAKA ELECTION

വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം എന്നിവയില്‍ കര്‍ണാടക ഒന്നാമതായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാര്‍ഷിക മേഖലയിലും കര്‍ണാടകയെ ഒന്നാം സ്ഥാനത്തെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും നരേന്ദ്ര മോദി വീഡിയോയില്‍ പറയുന്നു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ബി ജെ പി സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും.

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഉറപ്പാക്കാനും തങ്ങള്‍ അങ്ങേയറ്റം വിശ്വസ്തതയോടെ പ്രവര്‍ത്തിക്കും എന്നും കര്‍ണാടകയെ ഒന്നാമത് എത്തിക്കുന്നതിന് മെയ് 10 ന് ഉത്തരവാദിത്ത ബോധത്തോടെ വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം

കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തെ ഭരണത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ സമീപനം കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവന നല്‍കുന്നു. കൊവിഡ് കാലത്ത് പോലും കര്‍ണാടകയില്‍ പ്രതിവര്‍ഷം 90,000 കോടി രൂപയുടെ വിദേശ നിക്ഷേപം നടന്നിരുന്നു. ഇത് കര്‍ണാടകയിലെ യുവാക്കളോടുള്ള ബിജെപിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയുടെ പൈതൃകവും സാംസ്‌കാരിക വൈദഗ്ധ്യവും ലോകമെമ്പാടും ആദരിക്കപ്പെടുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ എന്നും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയും ഉള്‍പ്പെടാന്‍ കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥ അതിവേഗം വികസിക്കുമ്പോള്‍ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ നാളെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ച ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+