കര്‍ണാടക തിരഞ്ഞെടുപ്പ്: 5 മണിവരെ 65.69% പോളിംഗ്; വോട്ടെടുപ്പ് അവസാനിച്ചു
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 5 മണി വരെ 65.69 ശതമാനം പോളിംഗ്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ മുന്‍ മുഖ്യമന്ത്രിമാരായ ബിഎസ് യെദിയൂരപ്പ, സിദ്ധരാമയ്യ, ജഗദീഷ് ഷെട്ടാര്‍, കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാര്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസിന് 130-ലധികം സീറ്റുകള്‍ ഉറപ്പായും ലഭിക്കുമെന്നും 150 സീറ്റ് വരെ ലഭിച്ചേക്കാം എന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും എന്ന് ബാസവരാജ ബൊമ്മൈ അവകാശപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 224 മണ്ഡലങ്ങളുടെ സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.

58,545 പോളിംഗ് സ്റ്റേഷനുകളിലായി 5.3 കോടി വോട്ടര്‍മാരാണ് കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാന്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 12,15,920 പേര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്. സംസ്ഥാനത്ത് ഇത്തവണ 11.17 ലക്ഷം കന്നി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഏപ്രില്‍ ഒന്നിന് 18 വയസ് തികഞ്ഞ 41,000 പേര്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നുണ്ട്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, കര്‍ണാടകയില്‍ 71.13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
1952 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ആയിരുന്നു ഇത്. കോണ്‍ഗ്രസും ബി ജെ പിയും ജെ ഡി എസും തമ്മില്‍ ത്രികോണ പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. മെയ് 13 ന് ആണ് കര്‍ണാടകയില്‍ ഫലം പ്രഖ്യാപിക്കുന്നത്.
ദേശീയരാഷ്ട്രീയത്തിന്റെയും ഭാവി നിര്‍ണയിക്കുമെന്നതിനാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആകെ 2613 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. ഇതില്‍ 185 പേര്‍ സ്ത്രീ സ്ഥാനാര്‍ത്ഥികളാണ്. നരേന്ദ്ര മോദി, അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഒന്നിലധികം തവണ സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയിരുന്നു.
ഭരണം നിലനിര്‍ത്തുക എന്നതാണ് ബി ജെ പി ലക്ഷ്യമിടുന്നത്. അതേസമയം അടുത്തിടെ നടന്ന പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയമേറ്റുവാങ്ങിയതിനാല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസരത്തില്‍ നിര്‍ണായക ശക്തിയായി മാറുക എന്നതാണ് ജെ ഡി എസ് ഉന്നമിടുന്നത്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്












Click it and Unblock the Notifications