ബിജെപി, ജെഡിഎസ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്: കർണാടകയില്‍ ഭരണമാറ്റ സൂചനകള്‍
കർണാടക നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മെയ് മാസം 10 ന് തിരഞ്ഞെടുപ്പ് 13 ന് വോട്ടെണ്ണലും നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. പ്രഖ്യാപനം ഇന്നലെ മാത്രമാണ് വന്നതെങ്കിലും തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങള്‍ രാഷ്ട്രീയ പാർട്ടികള്‍ മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ്, എ എ പി, ജെ ഡി എസ് തുടങ്ങിയവർ ആദ്യഘട്ട പട്ടിക പുറത്തിറക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ നേതാക്കളുടെ കൂറുമാറ്റവും സംസ്ഥാനത്ത് സജീവമായി തുടരുന്നത് കാണാന്‍ സാധിക്കും. ഈ കളിയില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നതും.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ബി ജെ പി എം എൽ എമാരോട് പാർട്ടി മാറാൻ ആവശ്യപ്പെടുകയാണെന്നും അവർക്ക് വലിയ വാഗ്ദാനം നല്‍കുകയാണെന്നും ആരോപിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയതാണ് പ്രധാന്യം.

കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി
"എനിക്ക് ലഭിച്ച വിവരം, എല്ലാ ബി ജെ പി എം എൽ എമാരെയും തങ്ങൾക്ക് ടിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ് ശിവകുമാർ വിളിക്കുന്നു. ഇത് കോൺഗ്രസ്സിന്റെ 100 സ്ഥാനാർത്ഥികളുടെ രണ്ടാം ലിസ്റ്റിന് വേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് അവർ പ്രഖ്യാപനം നടത്താതത്. ഇത് അവരുടെ നിരാശയുടെ തോത് കാണിക്കുന്നു. ശക്തരായ സ്ഥാനാർത്ഥികൾ ഇല്ലെന്നുള്ളതിനുള്ള തെളിവാണ് ഇത്," ബൊമ്മൈ പറഞ്ഞു.
2019ൽ ബി ജെ പിയിലേക്ക് മാറിയ 17 വിമതരുമായി കോൺഗ്രസ് നേതാക്കൾ പ്രത്യേകമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്ന പറയുന്നത്. അവരിൽ ഒരാളാണ് മുനിരത്ന. ''17 നേതാക്കളെ എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഞാൻ രാഷ്ട്രീയം വിടും എന്നാൽ ബി ജെ പി വിടില്ല. ഞങ്ങൾ ഉണ്ടായിരുന്നപ്പോൾ കോൺഗ്രസ് ഞങ്ങളോട് മാന്യമായി പെരുമാറിയില്ല, ബിജെപി ഞങ്ങൾക്ക് ബഹുമാനം നൽകി, "അദ്ദേഹം പറഞ്ഞു.
Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍
ആരോപണം നിഷേധിച്ച് ഡികെ
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ശിവകുമാർ, ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരാൻ സ്വമേധയാ ഒരുങ്ങുകയാണെന്നാണ് പറയുന്നത്. "ഞാൻ ആരെയും വിളിക്കുന്നില്ല, ബി ജെ പി നേതാക്കൾ കോണ്‍ഗ്രസില്‍ ചേരാന്‍ ക്യൂ നിൽക്കുന്നു, അവരെ ഉൾക്കൊള്ളാൻ ഞങ്ങൾക്ക് സ്ഥലമില്ല," അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ജെഡി(എസ്) നിയമസഭാംഗങ്ങൾക്കൊപ്പം സർക്കാർ രൂപീകരിച്ച ബിജെപിക്ക് വേട്ടയാടലിനെ വിമർശിക്കാൻ ധാർമ്മിക അധികാരമില്ലെന്നും ശിവകുമാർ തറപ്പിച്ചു പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മന്ത്രിമാരായ പ്രമോദ് മധ്വരാജ്, വർത്തൂർ പ്രകാശ്, മുൻ എംപി എസ്പി മുദ്ദഹനുമഗൗഡ, മുൻ എംഎൽഎ കെ എസ് മഞ്ജുനാഥ് ഗൗഡ എന്നിവരാണ് ബിജെപിയിൽ ചേർന്ന പ്രമുഖർ. ബിജെപിയുടെ ബാബുറാവു ചിഞ്ചൻസൂറിനെയും എം എൽ സി സ്ഥാനം രാജിവച്ച പുട്ടണ്ണ, മുൻ എംപി മഞ്ജുനാഥ് കുന്നൂർ, മുൻ ചിന്താമണി എംഎൽഎ എം സി സുധാകർ, 2019 ലെ കെആർ പേട്ടിലെ ജെഡിഎസ് സ്ഥാനാർത്ഥി ബി എൽ ദേവരാജ് എന്നിവർ കോൺഗ്രസിലും ചേർന്നു.
പാർപ്പിട മന്ത്രി വി സോമണ്ണയും കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബി ജെ പി നേതാക്കള്‍ അദ്ദേഹത്തെ അനുനയപ്പിച്ചു. അതേസമയം 124 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. രണ്ടാം പട്ടിക ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപിയുടെ ആദ്യ പട്ടിക ഏപ്രിൽ 7-8 തീയതികളിൽ പ്രതീക്ഷിക്കുന്നു. അതേസമയം, 93 ടിക്കറ്റുകൾ ആദ്യം പ്രഖ്യാപിച്ച ജെഡി (എസ്) ശേഷിക്കുന്ന മണ്ഡലങ്ങളിൽ രണ്ട് ദേശീയ പാർട്ടികളുടെ പ്രഖ്യാപനം അനുസരിച്ച് ബാക്കിയുള്ളവയേയും പ്രഖ്യാപിക്കും.












Click it and Unblock the Notifications