Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് എത്ര സീറ്റ് കിട്ടും; മുഖ്യമന്ത്രിയാകുമോ? ഡികെ ശിവകുമാര്‍ മറുപടി പറയുന്നു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലാണ്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും വളരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.

സാധാരണ കറുത്ത കുതിരയാകാറുള്ള ജെഡിഎസ് നേതൃത്വം പറയുന്നത്, ഇത്തവണ ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്നാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസ് ഇത്തവണ ഭരണം പിടിക്കുമെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിലെ ചാണക്യനായിട്ടാണ് ഡികെ ശിവകുമാറിനെ കര്‍ണാടക രാഷ്ട്രീയം കാണുന്നത്.

d

140 ലധികം സീറ്റുകള്‍ നേടി ഇത്തവണ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഡികെ ശിവകുമാര്‍ പറയുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ മേല്‍ക്കൈ ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വാതില്‍ തുറക്കാന്‍ പോകുകയാണ് കോണ്‍ഗ്രസ്. 1978 ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രകടന പത്രിക ശൂന്യമാണെന്ന് ശിവകുമാര്‍ പറയുന്നു. ഏകസിവില്‍ കോഡ്, എന്‍ആര്‍സി തുടങ്ങിയ കാര്യങ്ങളാണ് അവര്‍ പ്രകടന പത്രികയില്‍ പറയുന്നത്. ആശയങ്ങളുടെ ദാരിദ്ര്യമാണ് ബിജെപിക്ക്. കര്‍ണാടകയ്ക്ക് വേണ്ടി ഒരു പദ്ധതി പോലും അവര്‍ക്കില്ല. അതുകൊണ്ടാണ് വിവാദ വിഷയങ്ങള്‍ എടുത്തിടുന്നതെന്നും ശിവകുമാര്‍ പറയുന്നു.

കര്‍ണാടകയ്ക്ക് വേണ്ടി ബിജെപിക്ക് ഒരു അജണ്ടയുമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി ഫാക്ടര്‍ ഗുണം ചെയ്യില്ല. കോണ്‍ഗ്രസില്‍ പോരുണ്ട് എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. അതില്‍ സത്യമില്ല. നേതൃത്വം ഐക്യത്തോടെ മുന്നോട്ട് പോകുന്നു. പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. സോഷ്യല്‍ മീഡിയ വിഭാഗം സജീവമാണ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് എല്ലാ ശക്തിയും ഉപയോഗിച്ചുള്ള പ്രവര്‍ത്തനം നടക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമോ

കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, ആദ്യ മുന്‍ഗണന കോണ്‍ഗ്രസിന്റെ ജയത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു. ഒട്ടേറെ യാത്രകള്‍ നടത്തി. ഏറ്റവും ഒടുവില്‍ ഭാരത് ജോഡോ യാത്രയും വന്‍ വിജയമായിരുന്നു. ഒരു ദിവസം പോലും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.

ആദ്യം പാര്‍ട്ടി, മുഖ്യമന്ത്രി പദവി പിന്നീട് വരുന്ന കാര്യമാണ്. എന്താണോ പാര്‍ട്ടി തീരുമാനിക്കുന്നത്, അതുപ്രകാരമാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുക. ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നോക്കുകയാണ്. യുവാക്കള്‍ക്ക് ബിജെപി ജോലി നല്‍കിയില്ല. എല്ലാത്തിനും വിലകൂടി. ഇപ്പോള്‍ വിദ്വേഷ പ്രസംഗത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.

s

ബിജെപിക്ക് മുമ്പില്‍ കര്‍ണാടകയിലെ ജനങ്ങള്‍ വാതിലടയ്ക്കുകയാണ്. ഇനി കോണ്‍ഗ്രസിന്റെ കാലമാണ്. ബിജെപി ഭരിച്ച വേളയില്‍ ഒരു നേട്ടവും ജനങ്ങള്‍ക്ക് ലഭിച്ചില്ല. വില കൂടി, തൊഴില്‍ രഹിതര്‍ വര്‍ധിച്ചു, പണപ്പെരുപ്പം ശക്തമായി.... ഇപ്പോള്‍ അവര്‍ വീണ്ടും വിഭജന അജണ്ടയാണ് മുന്നോട്ട് വെക്കുന്നത്. അതിന്റെ ഭാഗമാണ് എന്‍ആര്‍സിയും ഏകസിവില്‍കോഡുമെല്ലാമെന്നും ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 3000 രൂപ നല്‍കും, കുടുംബ നാഥകള്‍ക്ക് മാസം 2000 രൂപ നല്‍കും, 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും, വനിതകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര ഒരുക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ബിജെപിക്ക് ഒരു അജണ്ട പോലുമില്ലെന്ന് ജനങ്ങള്‍ അറിയുന്നുണ്ടെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+