Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക പിടിച്ചാല്‍ കോണ്‍ഗ്രസ് അനിഷേധ്യരാകും...സാധ്യതകള്‍ ഇങ്ങനെ; ലിംഗായത്ത് വോട്ട് മറിയണം

ബെംഗളൂരു: സമീപകാലത്ത് രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ്. ദക്ഷിണേന്ത്യയില്‍ ബി ജെ പി ഭരണമുള്ള ഏക സംസ്ഥാനം എന്ന നിലക്ക് ഇവിടെ നിന്ന് ബി ജെ പിയെ തോല്‍പ്പിക്കാന്‍ ആയാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ മേല്‍ക്കൈ ലഭിക്കും.

എന്നാല്‍ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുക എന്നുറപ്പാണ്. ബി ജെ പിക്കും കോണ്‍ഗ്രസിനും ഒപ്പം ജെ ഡി എസും കര്‍ണാടകയില്‍ പ്രബലരാണ്. 224 നിയമസഭാ സീറ്റുകളിലേക്ക് മെയ് 10 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 ന് ഫലം പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് പ്രചരണത്തെ സംസ്ഥാനത്ത് നയിക്കുക.

congress

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും ഉള്‍പ്പെട്ട ശക്തമായ സ്ഥാനാര്‍ത്ഥിക പട്ടികയാണ് കോണ്‍ഗ്രസിന്റേത്. അതിനാല്‍ തന്നെ മുഴുവന്‍ ഊര്‍ജ്ജവും സംഭരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ പോരിനിറങ്ങുന്നത്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും ബി ജെ പി നേതാക്കള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാണ്.

Vastu Tips: മണി പ്ലാന്റും തുളസിയും കൈയിലെ പണം ഇരട്ടിയാക്കുമോ..? സ്ഥാനം തെറ്റാതിരുന്നാല്‍ കൈവരും വന്‍ഭാഗ്യം

ഇതോടൊപ്പം ലിംഗായത്ത് സമുദായത്തില്‍ നിന്ന് ഗണ്യമായ വോട്ട് ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ലിംഗായത്ത് സമുദായത്തില്‍ ആരെ പിന്തുണക്കണം എന്നതില്‍ ചാഞ്ചാട്ടമുണ്ട്. ഇത് പരമാവധി മുതലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ണാടക രാഷ്ട്രീയത്തില്‍ ലിംഗായത്ത് സമുദായത്തിന് വലിയ പങ്ക് ഉണ്ട്.

എന്നാല്‍ വിഭാഗീയതയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും രംഗത്തുണ്ട്. ഇതോടൊപ്പം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിരവധി നേതാക്കള്‍ വിമത പ്രവര്‍ത്തനത്തിലാണ്. ഇത് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കും എന്ന് ഉറപ്പാണ്.

സംസ്ഥാനത്തെ എസ് സി ക്വാട്ടയിലെ മാറ്റങ്ങള്‍ക്ക് ശേഷം ഏതാനും ജാതി ഗ്രൂപ്പുകള്‍ ബി ജെ പിയോട് അകലം പാലിക്കുന്നുണ്ട്. അതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ വോട്ട് അടിത്തറ ശക്തിപ്പെടുത്താന്‍ ഇതിന് സാധിക്കും എന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ വൊക്കലിഗ സമുദായത്തില്‍ നിന്ന് കോണ്‍ഗ്രസിന് എത്രത്തോളം വോട്ട് നേടാന്‍ സാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഇവിടെ ജെ ഡി എസിന് വിഭജിച്ച് പോകാനാണ് സാധ്യത. അങ്ങനെ വന്നാല്‍ അത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. എങ്കിലും ഇവിടെ വൊക്കലിഗ നേതാവ് കൂടിയായ ഡി കെ ശിവകുമാറിനെ മുന്നില്‍ നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസ് പ്രചരണം നയിക്കുക.രണ്ടാം സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപനവും വിമതരുടെ എതിര്‍പ്പില്‍സ കലാശിക്കുമോ എന്നതാണ് കോണ്‍ഗ്രസിന്റെ മറ്റൊരു ആശങ്ക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+