Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് എസ്ഡിപിഐ; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, ചിരി ബിജെപിക്ക്

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 100 മണ്ഡലങ്ങളിൽ നിന്നെങ്കിലും മത്സരിക്കുമെന്ന പ്രഖ്യാപനുവുമായി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ). എസ് ഡി പി ഐയുടെ ഈ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിക്കുമ്പോള്‍ ബി ജെ പിക്ക് അനുകൂലമാ സ്ഥിതി സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തീരദേശ കർണാടക മേഖലയിലടക്കം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ നിരോധിച്ചിട്ടും എസ് ഡി പി ഐയെ നിരോധികാത്തത്തില്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കർണാടകയിലെ പ്രാദേശിക നേതാക്കളുള്‍പ്പടെ രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ

കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമാണ് എസ് ഡി പി ഐ. ഈ തിരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ഒരു ബദൽ രാഷ്ട്രീയ സംവിധാനമായി... പാർട്ടിയായി മത്സരിക്കുമെന്നാണ് എസ് ഡി പി ഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസി കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വ്യക്തമാക്കിയത്. ബംഗളൂരു, ദക്ഷിണ കന്നഡ, മൈസൂരു, ഉഡുപ്പി, ചിത്രദുർഗ, തുടങ്ങിയ ജില്ലകളിലാണ് ആദ്യ പട്ടികയിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന്.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് എസ്ഡിപിഐ ഒരുങ്ങുമ്പോൾ, ഇവർക്ക് സംരക്ഷണം നൽകുന്നുവെന്ന് കോൺഗ്രസും ബി ജെ പിയും പരസ്പരം ആരോപിക്കുകയാണ്. വോട്ടുകൾ ഭിന്നിപ്പിക്കാൻ എസ്‌ ഡി പി ഐയെ സഹായിക്കാൻ ബി ജെ പി ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, എസ് ഡി പി ഐയെ കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്നാണ് ഭരണ കക്ഷിയുടെ ആരോപണം.

ആർഎസ്എസ് കാര്യവാഹക് സത്യജിത് സൂറത്ത്കൽ

ആർഎസ്എസ് കാര്യവാഹക് സത്യജിത് സൂറത്ത്കൽ തന്നെ നിർദ്ദേശിച്ചതുപോലെ അവർ (എസ് ഡി പി ഐ) ബി ജെ പിയുടെ 'ബി' ടീമാണ്. ബി ജെ പി തന്ത്രപരമായി അവരെ പിന്തുണയ്ക്കുകയും അവർക്ക് (എസ് ഡി പി ഐ) ഫണ്ട് നൽകുകയും ചെയ്യുന്നുവെന്നാണ് കോൺഗ്രസ് നിയമസഭാംഗവും കർണാടക കോൺഗ്രസിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവിയുമായ പ്രിയങ്ക് ഖാർഗെ ആരോപിക്കുന്നത്.

Rithu Manthra: അവളുടെ കണ്ണുകളിൽ ഗാലക്സിയും മനസ്സിൽ പ്രപഞ്ചവും, പുത്തന്‍ ലുക്കില്‍ തിളങ്ങി റിതു മന്ത്ര

കഴിഞ്ഞ വർഷം ജൂലൈയിൽ എസ്‌ഡിപിഐക്ക്

കഴിഞ്ഞ വർഷം ജൂലൈയിൽ എസ്‌ഡിപിഐക്ക് പാർട്ടി ഫണ്ട് നൽകുന്നുവെന്ന മുൻ ബിജെപി നേതാവ് സൂറത്ത്കലിന്റെ ആരോപണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ബി ജെ പി നേതാക്കൾ ഈ ആരോപണങ്ങൾ നിഷേധിക്കുകയും, പകരം എസ് ഡി പി ഐയുമായി ധാരണയുള്ളത് കോൺഗ്രസിനാണെന്നുമാണ് തിരിച്ചടിക്കുന്നത്.

എസ് ഡി പി ഐ ഒരു രാഷ്ട്രീയ പാർട്ടിയാണ്

''എസ് ഡി പി ഐ ഒരു രാഷ്ട്രീയ പാർട്ടിയാണ്, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ സാധാരണയായി കോൺഗ്രസുമായി ധാരണയുണ്ടാക്കി മത്സരിക്കാറുണ്ട്. ബി ജെ പി അവരുടെ (ന്യൂനപക്ഷ) വോട്ടുകളെപ്പോലും ആശ്രയിക്കുന്നില്ല, ഞങ്ങൾക്ക് ശക്തമായ അടിത്തറയുണ്ട്, "ഉഡിപ്പിയിലെ ബി ജെ പി നിയമസഭാംഗം രഘുപതി ഭട്ട് വ്യക്തമാക്കുന്നു

നേരത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കും

നേരത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എസ് ഡിപി ഐ മത്സരിച്ചിട്ടുണ്ടെങ്കിലും പരിമിതമായ വിജയം മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്.
2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ 23 സീറ്റിൽ മത്സരിക്കുകയും 3.27 ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്തിരുന്നു. എന്നാല്‍ 2018-ൽ, മത്സരിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്ന മിക്ക സീറ്റുകളിൽ നിന്നും പാർട്ടി പിൻമാറിയെങ്കിലും ഒടുവിൽ മത്സരിച്ച മൂന്ന് സീറ്റുകളിൽ 10.50 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞു.

പാർട്ടി മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ നിന്ന്

പാർട്ടി മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ നിന്ന് 45,781 വോട്ടുകൾ നേടി, ആ തിരഞ്ഞെടുപ്പിലെ മൊത്തം വോട്ട് ഷെയറിന്റെ 0.12 ശതമാനമായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടിയില്ലെങ്കിലും 2021 ലെ കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ആറ് സീറ്റുകൾ നേടി. എസ് ഡി പി ഐക്ക് സ്വാധീനമുള്ള തീരദേശമേഖലയില്‍ 2013ലെ 13ൽ നിന്ന് 2018ൽ കോൺഗ്രസിന് 21ൽ മൂന്നെണ്ണം മാത്രമാണ് നേടാനായത്. മേഖലയില്‍ ബി ജെ പി പിടിമുറുക്കുകയും കോൺഗ്രസിന് ഇളക്കം തട്ടുകയും ചെയ്‌തതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും വലിയ വോട്ട് പിടിക്കാന്‍ സാധിക്കുമെന്നാണ് എസ് ഡി പി ഐ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+