കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടയിൽ നാല് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് സിദ്ധരാമയ്യ; കടുത്ത നടപടിക്ക് സാധ്യത

Google Oneindia Malayalam News

ബെംഗളൂരു: സർക്കാരുമായി സഹകരിക്കാത്ത നാല് വിമത കോൺഗ്രസ് എംഎൽഎമാരെ സസ്പെൻ‌ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ. എംഎൽഎമാരുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി . നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത എംഎൽ‌എമാരായ നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ഗൊകാക് എംഎൽഎ രമേശ് ജാർക്കിഹോളി, ഉമേഷ് ജാദവ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

അഞ്ച് എംഎൽഎമാർ ഒഴികെ ബാക്കിയുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തതായി സിദ്ധരാമയ്യ വ്യക്തമാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാർക്കെതിരെ കോൺഗ്രസ് നടപടിയെടുത്തേക്കുമെന്നാണ് സൂചന. കാരണം കാണിക്കൽ നോട്ടീസിന് എംഎൽഎമാർ നൽകിയ വിശദീകരണം തൃപ്തികരമല്ല.

siddaramaiah

അതേസമയം ബജറ്റ് അവതരണത്തിന് മുമ്പ് ബിജെപി ഓപ്പറേഷൻ താമര സജീവമാക്കിയിരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമി ചില തെളിവുകൾ‌ പുറത്തുവിട്ടു. ദൾ എംഎൽഎയെ യെദ്യൂരപ്പ സ്വാധാനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വിട്ടത്. കുമാരസ്വാമിയുടെ ആരോപണം ശരിയാണെന്ന് കുമാരസ്വാമിക്ക് തെളിയിക്കാനായാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്നാണ് ബിഎസ് യെദ്യൂരപ്പ വെല്ലുവിളിച്ചത്.

വിപ്പ് ലംഘിക്കുന്ന എംഎൽഎമാർ അയോഗ്യരാക്കപ്പെടുകയും തിരഞ്ഞടെുപ്പിൽ മത്സരിക്കുന്നതിന് ആറ് വർഷം വിലക്കേർപ്പെടുത്തുകയും ചെയ്യും. നിലവിൽ കോൺഗ്രസ് എംഎൽഎമാർ രാജി വയ്ക്കാത്തതിനാൽ സർക്കാരിന് 118 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. 104 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്.

ഇതിനിടെ കോൺഗ്രസ് എംഎൽഎമാരെ ബിജെപി അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയും മറ്റ് നേതാക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ബെംഗളൂരു പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ ആർഎൽഎൻ മൂർത്തിയാണ് പരാതി നൽകിയിരിക്കുന്നത്.

25കാരനും 48കാരിയും അല്ല; അപവാദ പ്രചാരണങ്ങൾക്കെതിരെ നവദമ്പതികൾ, വായടപ്പിച്ച് മറുപടി25കാരനും 48കാരിയും അല്ല; അപവാദ പ്രചാരണങ്ങൾക്കെതിരെ നവദമ്പതികൾ, വായടപ്പിച്ച് മറുപടി

English summary
Karnataka budget 2019: Congress to petition before Speaker to suspend 4 dissenting MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X