കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പിന്നാലെ സിദ്ധരാമയ്യക്കും എട്ടിന്റെ പണി! പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായി!!

സിദ്ധരാമയ്യയുടെ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂടിന് ശക്തിയേറികൊണ്ടിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. അദ്ദേഹത്തിന്റെ സ്വകാര്യ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. നേരത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്ന് കാണാതായിരുന്നു. പിന്നീട് ഇത് പാര്‍ട്ടി സ്വയം ഡിലീറ്റ് ചെയ്തതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ ആപ്ലിക്കേഷന്‍ അദ്ദേഹം തന്നെ പിന്‍വലിച്ചതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ജൈനനോ ഹിന്ദുവോ... ആദ്യം സ്വന്തം മതം ഏതെന്ന് വ്യക്തമാക്കൂവെന്ന് അമിത് ഷായോട് സിദ്ധരാമയ്യ!ജൈനനോ ഹിന്ദുവോ... ആദ്യം സ്വന്തം മതം ഏതെന്ന് വ്യക്തമാക്കൂവെന്ന് അമിത് ഷായോട് സിദ്ധരാമയ്യ!

1

അതേസമയം മുഖ്യമന്ത്രിയുടെ ആപ്പ് ഡിലീറ്റാണ് ഗുരുതര സംഭവമാണെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. നേരത്തെ ട്വിറ്ററില്‍ സിദ്ധരാമയ്യയുടെ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് കാണാതായത്. ഇപ്പോള്‍ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങളുടെ രാജ്യത്ത് ഈ ആപ്ലിക്കേഷന്‍ ലഭിക്കില്ലെന്നാണ് എഴുതികാണിക്കുന്നത്. കര്‍ണാടകയില്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം വേരോട്ടമുണ്ടാക്കിയത് ഈ ആപ്പ് വഴിയാണ്. സാധാരണക്കാര്‍ക്ക് ഈ ആപ്പ് വഴി മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടാന്‍ സാധിക്കുമായിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് സിദ്ധരാമയ്യയുടെയും മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തിരിച്ചടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ സ്വന്തം ആപ്പും പ്ലേസ്റ്റോറില്‍ നിന്ന് കാണാതായിരിക്കുന്നത്.

2

അതേസമയം ഈ ആപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചടിയെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, മാധ്യമങ്ങള്‍, ചാനലുകളിലെ പരസ്യങ്ങള്‍, എന്നിവ വഴിയാണ് ഈ ആപ്പിന് സര്‍ക്കാര്‍ പബ്ലിസിറ്റി നല്‍കിയിരുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതിന്റെ പരസ്യം അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതും തിരിച്ചടിക്ക് കാരണായതായി സൂചനയുണ്ട്. അതേസമയം ആപ്പ് നിര്‍മാതാക്കളായ കമ്പനിക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തുന്നതായി സിദ്ധരാമയ്യക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ ദുരഭിമാന കൊല, പാകിസ്താനിലെ തീവ്രവാദം, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപെടല്‍ കഴിഞ്ഞിട്ടില്ലഇന്ത്യയിലെ ദുരഭിമാന കൊല, പാകിസ്താനിലെ തീവ്രവാദം, കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപെടല്‍ കഴിഞ്ഞിട്ടില്ല

കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻകീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ

English summary
Karnataka CM Siddaramaiahs app disappears from Google Play Store
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X