കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഇടപെട്ട് സുപ്രീംകോടതി; എല്ലാം ഇന്ന് തീരുമാനിക്കണം, സമയപരിധി നിശ്ചയിച്ചു

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. രാജിവെച്ച 10 വിമത എംഎല്‍എമാരും വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് മുമ്പ് നിയമസഭാ സ്പീക്കര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രാജി വച്ച കാര്യങ്ങള്‍ സ്പീക്കറെ നേരില്‍കണ്ട് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

Karana

രാജി കാര്യത്തില്‍ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു. വിമത എംഎല്‍എമാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്വീകരിക്കാന്‍ കര്‍ണാടക നിയമസഭാ സ്പീക്കറോട് നിര്‍ദേശിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സ്പീക്കര്‍ രമേശ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്നും കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ച തന്നെ സ്പീക്കര്‍ക്ക് മുമ്പാകെ ഹാജരാകാനാണ് സുപ്രീംകോടതി വിമത എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ശേഷം സ്പീക്കര്‍ക്ക് നേരിട്ട് രാജികത്ത് കൈമാറുകയും വിവരങ്ങള്‍ ബോധിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.

സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 280 രൂപ വര്‍ധിച്ചു, ഇനിയും ഉയരുമെന്ന് സൂചനസ്വര്‍ണവില കുതിച്ചുയരുന്നു; പവന് 280 രൂപ വര്‍ധിച്ചു, ഇനിയും ഉയരുമെന്ന് സൂചന

English summary
Karnataka Crisis; SC Allows 10 Rebel MLAs to Appear Before Speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X