പഴയ പടക്കുതിരകളെ വീണ്ടും കൊണ്ടുവന്ന് കര്‍ണാടക നേതൃത്വം; മോദി ഇടപെട്ടു, പട്ടികയില്‍ സംഭവിച്ചത് ഇങ്ങനെ
ദില്ലി: കര്‍ണാടകയില്‍ മാറ്റങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക നല്കിയ കര്‍ണാടക ബിജെപി നേതൃത്വത്തിന് തിരിച്ചടി. പഴയ നേതാക്കളെയെല്ലാം അതേ പടി നിലനിര്‍ത്തിയാണ് സംസ്ഥാന നേതൃത്വം ദില്ലിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പട്ടികയില്‍ ആദ്യം എതിര്‍പ്പറിയിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വവും ഈ പട്ടിക ശരിയാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ബിജെപി പിന്തുടര്ന്ന് പോരുന്ന പാരമ്പര്യത്തിനോ രീതികള്‍ക്കോ അനുസരിച്ചുള്ള പട്ടികയല്ല ഇതെന്നായിരുന്നു പരാതി. എവിടെ പോയി പുതുമുഖങ്ങള്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കൂടുതല്‍ പുതുമുഖങ്ങള്‍ വേണമെന്നായിരുന്നു നിര്‍ദേശം. അതേസമയം നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം കേന്ദ്ര നേതൃത്വുവം പ്രധാനമന്ത്രിയും ഇടപെട്ടാണ് 52 പുതുമുഖങ്ങള്‍ക്ക് ബിജെപി സീറ്റ് നല്‍കിയത്.

ഈ 52 പുതുമുഖങ്ങളില്‍ 9 പേര് ഡോക്ടര്‍മാരാണ്. അഞ്ച് അഭിഭാഷകരുണ്ട്. അഞ്ച് വിരമിച് ഉദ്യോഗസ്ഥരുണ്ട്. എട്ട് സ്ത്രീകളും ആദ്യ ഘട്ട പട്ടികയിലുണ്ട്. 32 സ്ഥാനാര്‍ത്ഥികള്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 30 പേര് പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 189 പേരുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ബിജെപിയുടെ പ്രമുഖ നേതാവ് ശ്രീരാമുലു ഇത്തവണ ബെല്ലാരി റൂറലില്‍ നിന്ന് മത്സരിക്കും. രമേശ് ജാര്‍ക്കിഹോളി ഗോകക്കില്‍ നിന്നും, ഗോവിന്ദ് കാര്‍ജോള്‍ മുദ്ദോളില് നിന്നും മത്സരിക്കും.
ആദ്യ ഘട്ട പട്ടികയ്ക്ക് ഒരുപാട് മാറ്റം വന്നുവെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. ഹൈക്കമാന്‍ഡും, പ്രധാനമന്ത്രിയും കര്‍ണാടക നേതൃത്വത്തില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് ലഭിച്ചത്. അതില്‍ അതൃപ്തിയിലായിരുന്നു മോദി. പല നേതാക്കളും പെര്‍ഫോമന്‍സ് മോശമായവരും, ജനപ്രീതി കുറഞ്ഞവരുമായിരുന്നു. അവരെ തന്നെ നിലനിര്‍ത്തിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.
പട്ടികയില്‍ നിന്ന് പല പേരുകളും ഒഴിവാക്കണമെന്ന് നേരിട്ട് തന്നെ മോദി നിര്‍ദേശിക്കുകയായിരുന്നു. വീണ്ടും പട്ടികയിലെ ഒഴിവാക്കേണ്ട പേരുകള്‍ കണ്ടെത്തി, പുതിയ പട്ടിക സമര്‍പ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രധാനമന്ത്രി ചില നിര്‍ദേശങ്ങളും നല്കി. ചില കാര്യങ്ങളില്‍ യോഗ്യത ഉണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ത്ഥിത്വം നല്കിയാല് മതിയെന്നായിരുന്നു നിര്‍ദേശം. അഴിമതി ആരോപണം എന്നത് ഒരിക്കലും നേരിടാത്തവരായിരിക്കണം.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
സ്ഥാനാര്‍ത്ഥിത്വം നല്കുന്ന നേതാവെന്നായിരുന്നു മോദിയുടെ ആദ്യ നിര്‍ദേശം. അതോടൊപ്പം ഒരുപാട് വിവാദ കാര്യങ്ങള്‍ സംസാരിക്കുന്നവരും വേണ്ടെന്നാണ് മോദി പറഞ്ഞത്. സെക്സ് ടേപ്പ് കേസില്‍പ്പെട്ട നേതാക്കള്‍ക്കൊന്നും സ്ഥാനാര്‍ഥിത്വം നല്‍കേണ്ടെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. പട്ടികയില്‍ നിന്ന് ഇരുപത് സിറ്റിംഗ് എംഎല്‍എമാരെ വെട്ടാനാണ് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ









Click it and Unblock the Notifications