'എനിക്ക് സീറ്റില്ലെങ്കില്‍ 25 ഇടത്ത് തോല്‍ക്കാന്‍ തയ്യാറായിക്കോ'; ബിജെപിക്ക് ഷെട്ടാറിന്റെ ഭീഷണി
ഹുബ്ബള്ളി: തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വോട്ട് മറിക്കുമെന്ന പരോക്ഷ ഭീഷണിയുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് വേണം എന്നാണ് ജഗദീഷ് ഷെട്ടാര്‍ ആവര്‍ത്തിച്ച് പറയുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സീറ്റുകളില്‍ തിരിച്ചടിയുണ്ടാകും എന്നാണ് ജഗദീഷ് ഷെട്ടാറുടെ ഭീഷണി.
അടുത്ത നടപടി തീരുമാനിക്കാന്‍ ഞായറാഴ്ച വരെ കാത്തിരിക്കും. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം നാളെ ഉണ്ടാകും എന്നാണ് കരുതുന്നത്. അത് വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്ന് മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ ഉള്‍പ്പെടെ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇത്തരത്തില്‍ പെരുമാറുന്നത് ബി ജെ പിക്ക് എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയാണ് അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഷെട്ടാര്‍ക്ക് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍, അത് ഒരിടത്ത് മാത്രമല്ല, വടക്കന്‍ കര്‍ണാടകയിലെ പല മണ്ഡലങ്ങളിലും ബാധിക്കും എന്ന് മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പോലും പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലുടനീളം പ്രതിഫലനമുണ്ടാക്കുന്ന നടപടിയായിരിക്കും ഇത്. അതേസമയം തനിക്ക് സീറ്റ് നിഷേധിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഹുബ്ബള്ളി-ധാര്‍വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരില്‍ ചിലര്‍ രാജി സന്നദ്ധത അറിയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നോട് സ്‌നേഹം പ്രകടിപ്പിച്ചതിന് അവരോട് നന്ദിയുണ്ട് എന്നായിരുന്നു ജഗദീഷ് ഷെട്ടാര്‍ പറഞ്ഞത്.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
കൗണ്‍സിലര്‍മാര്‍ അവരുടെ അതൃപ്തി പ്രകടിപ്പിച്ചു. കാരണം അവര്‍ വേദനിച്ചു. അവരുടെ വികാരങ്ങള്‍ വ്രണപ്പെട്ടതിനാല്‍ അവര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് രാജിവച്ചുകൊണ്ട് അവരുടെ രോഷം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും ഷെട്ടാര്‍ കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്ക് വഴിയൊരുക്കുന്നതിന് തന്റെ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിക്കണം എന്നാണ് ഒരാള്‍ നിര്‍ദേശിച്ചത്.
എന്നാല്‍ ഇത് തനിക്ക് സ്വീകാര്യമല്ലെന്നും എന്ത് വന്നാലും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഷെട്ടാറിന് ടിക്കറ്റ് ലഭിക്കുമെന്ന് ചില ഉന്നത ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ടെന്ന ചോദ്യത്തിന് അത് കൊണ്ട് മാത്രം കാര്യമില്ല എന്നും അന്തിമതീരുമാനമാണ് വേണ്ടത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 212 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications