Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിക്കുമെന്നുറപ്പല്ലേ... അതാണ് സീറ്റിന് അടികൂടുന്നത്; ബിജെപിയിലെ സീറ്റ് തര്‍ക്കത്തില്‍ ബൊമ്മൈ

കര്‍ണാടകയില്‍ ഗുജറാത്തിലെ തന്ത്രം നടപ്പാക്കേണ്ട എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ് എന്നതാണ് ഇതിന് കാരണം

bommai

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരും എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബി ജെ പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അക്കാര്യത്തില്‍ നല്ല ഉറപ്പുണ്ട് എന്നും അതിനാലാണ് സീറ്റിനായി പാര്‍ട്ടിയില്‍ മത്സരം മുറുകുന്നത് എന്നും ബാസവരാജ് ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.

ജയിക്കാന്‍ കഴിയുന്ന പാര്‍ട്ടിയില്‍ എല്ലായ്പ്പോഴും മത്സരമുണ്ടാകും എന്നാണ് ബി ജെ പിക്കുള്ളിലെ സീറ്റ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബാസവരാജ് ബൊമ്മൈ മറുപടി പറഞ്ഞത് ബി ജെ പി സംഘടനാപരമായി വളരെ ശക്തമാണ് എന്നും പ്രവര്‍ത്തകര്‍ തുടര്‍ഭരണം ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി അനുബന്ധ സംഘടനകളെല്ലാം അടിത്തട്ടില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തി വരികയാണ് എന്നും ബാസവരാജ് ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. ദേശീയ നേതൃത്വം തെരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥികളെ സംസ്ഥാനം പിന്തുണക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ അസം, മധ്യപ്രദേശ് മുഖ്യമന്ത്രിമാരും കര്‍ണാടകയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേയും ബാസവരാജ് ബൊമ്മൈ പരിഹസിച്ചു.

bjp

കോണ്‍ഗ്രസിന് സ്വന്തം കാര്യത്തില്‍ തന്നെ ഗ്യാരണ്ടിയില്ല എന്നും അതിനാലാണ് തെരഞ്ഞെടുപ്പില്‍ ഗ്യാരണ്ടി കാര്‍ഡുകള്‍ നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതുവെച്ച് ആളുകള്‍ എന്താണ് ചെയ്യേണ്ടത് എന്നും ബാസവരാജ് ബൊമ്മൈ കോണ്‍ഗ്രസിനോട് ചോദിച്ചു.

Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

എല്ലാ വീടുകള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബനാഥയായ വനിതകള്‍ക്ക് പ്രതിമാസം 2,000 രൂപ, ഓരോ ബി പി എല്‍ കുടുംബത്തിനും 10 കിലോ സൗജന്യ അരി എന്നിവ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും അധികാരത്തില്‍ വരാന്‍ പോകുന്നില്ല എന്ന് ബാസവരാജ് ബൊമ്മൈ പറഞ്ഞു.

അതിനാല്‍ തന്നെ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയുമില്ല. അവര്‍ പ്രഖ്യാപിച്ചത് നടപ്പാക്കാന്‍ പറ്റാത്ത പദ്ധതികളാണ് എന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ പുതിയ മാര്‍ഗമാണ് എന്നും ബാസവരാജ് ബൊമ്മൈ പറഞ്ഞു. എന്നാല്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+