കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുസ്ലീം സംവരണം തിരിച്ചുകൊണ്ടുവരും, അത് പാടില്ല; അമിത് ഷാ
ബെംഗളൂരു: കര്‍ണാടകയില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 2024 ല്‍ വീണ്ടും നരേന്ദ്ര മോദി തന്നെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കര്‍ണാടകയില്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഒബിസി പട്ടികയ്ക്ക് കീഴിലുള്ള മുസ്ലീങ്ങള്‍ക്കുള്ള 4 ശതമാനം സംവരണം ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഈ സംവരണങ്ങളെല്ലാം തിരിച്ച് കൊണ്ടുവന്നേക്കും എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ അവര്‍ക്ക് അത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയില്ല എന്നും അമിത് ഷാ പരിഹസിച്ചു. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ ആണ് വൊക്കലിഗ, ലിംഗായത്ത് എസ് സി എസ് ടി സംവരണം വര്‍ധിപ്പിച്ചത് എന്നും അമിത് ഷാ പറഞ്ഞു.
തുമകുരു ജില്ലയിലെ ഗുബ്ബി, തിപ്തൂര്‍, ഹാവേരി ജില്ലയിലെ റാണെബന്നൂര്‍, ശിവമോഗ എന്നിവിടങ്ങളിലാണ് അമിത് ഷായുടെ റോഡ് ഷോകള്‍ നടന്നത്. ശിവമോഗയില്‍ നടത്തിയ റോഡ്ഷോയില്‍ അമിത് ഷായ്ക്കൊപ്പം മുതിര്‍ന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പയും പാര്‍ട്ടി എം പി ബി വൈ രാഘവേന്ദ്രയും സന്നിഹിതരായിരുന്നു.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിലൂടെ ബിജെപി തെളിയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ ഉടനീളം പിഎഫ്‌ഐ നാശം വിതച്ചത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നും അവരെ നിരോധിക്കുകയും കര്‍ണാടകയില്‍ 92 ഓളം പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയുടെ വികസനത്തെക്കുറിച്ച് കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വീണ്ടും എടിഎം ആക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കുന്ന ഓരോ രൂപയക്കുമൊപ്പം 25 പൈസ കൂടി ചേര്‍ത്ത് കര്‍ണാടകയുടെ വികസനത്തിനായി ബി ജെ പി സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications