'നിങ്ങള്‍ക്കറിയാമോ..? കോണ്‍ഗ്രസ് എന്നെ 91 തവണ അധിക്ഷേപിച്ചു...'; വിഷപാമ്പ് പരാമര്‍ശത്തില്‍ മോദി
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തനിക്കെതിരെ നടത്തിയ വിഷപാമ്പ് പ്രയോഗത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരാണാര്‍ത്ഥം ബിദറിലെ ഹംനാബാദില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ ആണ് നരേന്ദ്ര മോദിയുടെ പ്രതികരണം. കോണ്‍ഗ്രസ് വീണ്ടും തന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഓരോ തവണ കോണ്‍ഗ്രസ് എന്നെ അധിക്ഷേപിക്കുമ്പോഴും അവര്‍ തന്നെയാണ് തകരുന്നത്. കോണ്‍ഗ്രസ് എന്നെ 91 തവണ അധിക്ഷേപിച്ചു. അവര്‍ എന്നെ അധിക്ഷേപിക്കട്ടെ. എങ്കിലും ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസ് ബാബാസാഹെബ് അംബേദ്കറെ പോലും അധിക്ഷേപിച്ചിട്ടുണ്ട് എന്നും മോദി ചൂണ്ടിക്കാട്ടി.

അവര്‍ വീര്‍ സവര്‍ക്കറെ അവര്‍ അധിക്ഷേപിക്കുന്നത് നാം കാണുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെയും അവരുടെ അഴിമതിക്കെതിരെ സംസാരിക്കുന്നവരെയും കോണ്‍ഗ്രസ് വെറുക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണ സംവിധാനങ്ങളുടെ ദുരുപയോഗങ്ങളുടെ ഈ നിഘണ്ടു സൃഷ്ടിക്കുന്നതിനുപകരം ജനങ്ങള്‍ക്ക് നല്ല ഭരണം നല്‍കാനാണ് കോണ്‍ഗ്രസ് ഈ സമയം ചെലവഴിച്ചിരുന്നതെങ്കില്‍, അവരുടെ അവസ്ഥ ഇത്രയും ദയനീയമാകുമായിരുന്നില്ല എന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ക്ക് വോട്ടിലൂടെ ഉത്തരം നല്‍കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ കഷ്ടപ്പാടും വേദനയും കോണ്‍ഗ്രസിന് ഒരിക്കലും മനസിലാകില്ല. ബിജെപി സ്ത്രീകള്‍ക്ക് വീടുകളുടെ ഉടമസ്ഥാവകാശം നല്‍കി. പ്രീണന രാഷ്ട്രീയം മാത്രമാണ് കോണ്‍ഗ്രസ് നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ കര്‍ണാടകയില്‍ കഷ്ടപ്പാട് മാത്രമാണ് ജനങ്ങള്‍ക്ക് ഉണ്ടായത്. കോണ്‍ഗ്രസിന് സീറ്റുകള്‍ മാത്രമാണ് പരിഗണന. അല്ലാതെ സംസ്ഥാനത്തെ ജനങ്ങളെ കുറിച്ചല്ല, കോണ്‍ഗ്രസ് സംസ്ഥാനത്ത് വികസനം സ്തംഭിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് വിജയിക്കാന്‍ മാത്രമല്ല കര്‍ണാടകയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെ ബിദര്‍ ജില്ലയിലെ ഹംനാബാദില്‍ കര്‍ണാടകയിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്യാനാണ് അദ്ദേഹം എത്തിയത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മോദി ഒമ്പത് തവണ കര്‍ണാടക സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ബെംഗളൂരുവിലേക്ക് മോദി തിരിക്കും. ബെംഗളൂരു നോര്‍ത്തില്‍ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. മേയ് 10 ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 ന് വോട്ടെണ്ണല്‍ നടക്കും.












Click it and Unblock the Notifications