Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിഎസുമായി സഖ്യം ചേരുമോ? ഡികെ ശിവകുമാര്‍ പറഞ്ഞത് ഇങ്ങനെ... കുരുക്ക് മുറുകും

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതാണ്. ഇത് ശരിയാണെങ്കില്‍ ജെഡിഎസ് പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമല്ല എന്ന് രാഷ്ട്രീയ സാഹചര്യമുണ്ടാകും. ജെഡിഎസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

ബിജെപിക്കും കോണ്‍ഗ്രസിനുമൊപ്പം നിന്ന ചരിത്രം ജെഡിഎസിനുണ്ട്. മതനിരപേക്ഷ നയങ്ങള്‍ തുടരുന്ന ജെഡിഎസ് 2008ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കിയിരുന്നു. അന്ന് കേരളത്തിലെ ജെഡിഎസ് നേതാക്കള്‍ മറുപടി പറയാന്‍ ഏറെ പ്രയാസപ്പെട്ടു എന്നത് മറ്റൊരു കാര്യം. 2018ല്‍ കോണ്‍ഗ്രസുമായിട്ടാണ് ജെഡിഎസ് സഖ്യ സര്‍ക്കാരുണ്ടാക്കിയത്.

dk-shivakumar

ജെഡിഎസിന് തനിച്ച് ഭരിക്കാന്‍ സാധിക്കുമെന്നാണ് നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവകാശപ്പെട്ടത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് കര്‍ണാടക രാഷ്ട്രീയം പഠിച്ച ആര്‍ക്കും അറിയാം. പക്ഷേ, ബിജെപിക്കും കോണ്‍ഗ്രസിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുമ്പോഴാണ് ജെഡിഎസിന് അവസരം ഒരുങ്ങുക.

2018ല്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയത് ബിജെപിക്കായിരുന്നു. 104 സീറ്റ് നേടിയ ബിജെപിയെ പക്ഷേ പുറത്തിരുത്തി കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തു. കോണ്‍ഗ്രസിന് 78 സീറ്റും ജെഡിഎസിന് 37 സീറ്റുമാണ് അന്നുണ്ടായിരുന്നത്. ഭരണം ഉറപ്പിച്ച് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി മണിക്കൂറുകള്‍ക്കകം രാജിവച്ചു. ശേഷമാണ് പുതിയ സഖ്യം രൂപീകരിക്കപ്പെട്ടതും കുമാരസ്വാമി മുഖ്യമന്ത്രിയായതും.

2018ല്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ലഭിക്കില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍ ബിജെപി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും അതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് ചില ധാരണയുണ്ടാക്കിയിരുന്നു. സോണിയ ഗാന്ധി ഒരേ സമയം മായാവതിയുമായും ദേവഗൗഡയുമായും ചര്‍ച്ച നടത്തി കാര്യങ്ങള്‍ വേഗത്തിലാക്കിയതാണ് അന്ന് നേട്ടമായത്. ഇതോടെ ബിജെപിയുടെ മോഹം പൊലിഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരണത്തിലേറി. ഒന്നര വര്‍ഷം തികയും മുമ്പ് സര്‍ക്കാര്‍ വീണു എന്നത് വേറെ കാര്യം.

ഇത്തവണ എന്താകും സംഭവിക്കുക എന്ന് വ്യക്തമല്ല. കാരണം തൂക്കു സഭയാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിനോട് ഇതുസംബന്ധിച്ച് മധ്യമങ്ങള്‍ ആരാഞ്ഞിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസിന്റെ സഹായം തേടുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോണ്‍ഗ്രസിന് തനിച്ച് ഭരിക്കാന്‍ മതിയായ സീറ്റുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മറിച്ചും പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ ജെഡിഎസുമായി രഹസ്യചര്‍ച്ചകള്‍ ബിജെപിയും കോണ്‍ഗ്രസും ആരംഭിക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+