Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദ്യൂരപ്പയ്ക്ക് നിര്‍ണായകം... സഭയുടെ വിശ്വാസം നേടണം, ചര്‍ച്ച നടത്തണം!! വിശ്വാസ വോട്ടില്‍ പൊടിപാറും

വിശ്വാസവോട്ടില്‍ ആശങ്കയോടെ ബിജെപി

ബെംഗളൂരു: കര്‍ണാടകയിലെ നിയമപ്പോരാട്ടം അടുത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. പ്രോ ടേം സ്പീക്കറെ നിയമിച്ച സംഭവത്തില്‍ വരെ നിയമപോരാട്ടവുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക് പോയതാണ് പുതിയ സംഭവം. പക്ഷേ ഇതൊക്കെ സാധാരണയായി നടക്കുന്ന സംഭവമായിട്ടാണ് കണക്കാക്കിയാല്‍ മതി. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അടുത്ത ദിവസം നടക്കുന്ന വിശ്വാസ വോട്ട് മാത്രമാണ് ആശങ്കയുയര്‍ത്തുന്ന കാര്യം. അതിനാല്‍ അടുത്ത ദിവസത്തേക്കുള്ള തന്ത്രത്തില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. അടുത്ത കാലത്തൊന്നും ഇത്ര വലിയ സഭാനടപടികളെ ബിജെപി നേരിട്ടിട്ടില്ല. കോണ്‍ഗ്രസും നേരിട്ടിട്ടില്ല.

അതുകൊണ്ടാണ് ഇവര്‍ക്ക് സമ്മര്‍ദമുണ്ട്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നിരവധി കാര്യങ്ങള്‍ സഭയില്‍ ചെയ്യാനുണ്ട്. അതില്‍ നിയമസഭയുടെ പ്രത്യേക സെഷനും ചര്‍ച്ചയും വരെ ഉണ്ടാകും. ഇതിനൊടുവിലാണ് യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കേണ്ടി വരിക. ഇതിന് മുമ്പോ ശേഷമോ ആയിരിക്കും അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉണ്ടാവുക.

സഭാനടപടികള്‍....

സഭാനടപടികള്‍....

ഗവര്‍ണറുടെ ഉത്തരവ് പ്രകാരം നിയമസഭയുടെ പ്രത്യേക സെഷനാണ് ആദ്യം ചേരുക. ഇതിനായി ഗവര്‍ണര്‍ പ്രത്യേക ആദ്യം നല്‍കും. തുടര്‍ന്നാണ് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പ്രോ ടേം സ്പീക്കര്‍ രംഗത്തുണ്ടാവുക. നിലവിലെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം പിന്നീട് നിയമസഭയുടെ പ്രത്യേക സെഷന്‍ ചേരും. ഭൂരിപക്ഷം തെളിയിക്കേണ്ടതിനാല്‍ യെദ്യൂരപ്പ തന്നെയായിരിക്കും അഭ്യര്‍ത്ഥന നടത്തുക. തുടര്‍ന്ന് എല്ലാ എംഎല്‍എമാരോടും സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രോ ടേം സ്പീക്കര്‍ ആവശ്യപ്പെടും. ഇത് 19ന് രാവിലെ 11 ണിയോടെ ആരംഭിക്കും. തുടര്‍ന്ന് വിശ്വാസ വോട്ടിനായുള്ള ഏറ്റവും വലിയ കക്ഷിയുടെ ശ്രമങ്ങള്‍ ആരംഭിക്കും.

പൊടിപാറും....

പൊടിപാറും....

വിശ്വാസ വോട്ടിന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ ഭൂരിപക്ഷം പ്രഖ്യാപിച്ച് കൊണ്ടുള്ള യെദ്യൂരപ്പയുടെ വാദങ്ങള്‍ ആരംഭിക്കും. ഇതിനെ പ്രതിപക്ഷ നേതാവ് സമര്‍ത്ഥമായി പ്രതിരോധിക്കും. തുടര്‍ന്ന് സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ സംസാരിക്കാന്‍ അനുവാദം നല്‍കും. തുടര്‍ന്ന് ഒരിക്കല്‍ കൂടി യെദ്യൂരപ്പ സംസാരിച്ച ശേഷം വിശ്വാസ വോട്ടിന് അരങ്ങൊരുങ്ങും. ഇത് ശബ്ദ വോട്ടോ അതല്ലെങ്കില്‍ കൈ ഉയര്‍ത്തി കാണിച്ചുള്ള പിന്തുണയോ ആവാം. തുടര്‍ന്ന് വോട്ടെടുപ്പ് നടക്കുകയും സ്പീക്കര്‍ വിജയിയെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുക.

ഭൂരിപക്ഷമില്ലെങ്കില്‍.....

ഭൂരിപക്ഷമില്ലെങ്കില്‍.....

യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഉറപ്പുപറയുന്നത്. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ രണ്ടാമത്തെ വലിയ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതാണ് രീതി. ഇതോടെ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ സ്പീക്കര്‍ ക്ഷണിക്കേണ്ടി വരും. ഇവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ മറ്റൊരു ദിവസം ഗവര്‍ണര്‍ അനുവദിക്കും. അതേസമയം ഇവിടെ ഭൂരിപക്ഷമില്ലാത്തതാണ് ബിജെപിക്ക് വമ്പന്‍ തിരിച്ചടിയാവുക. ബിജെപി സമര്‍പ്പിച്ച കത്തില്‍ ഭൂരിപക്ഷം ഉണ്ടെന്ന് മാത്രമേ പറയുന്നുള്ളൂ. അംഗങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

എംഎല്‍എമാരെ പൊക്കും

എംഎല്‍എമാരെ പൊക്കും

എന്ത് വില കൊടുത്തും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവര്‍ വിശ്വാസ വോട്ടില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ പണമിറക്കുന്നുണ്ട് ബിജെപി. ഇതിനായി ഓപ്പറേഷന്‍ ലോട്ടസിന്റെ പരിഷ്‌കരിച്ച രൂപമാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ബിജെപിയുടെ എംഎല്‍എമാര്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുന്ന അംഗങ്ങളെ അയോഗ്യരാക്കിയാല്‍ ഇവരെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിച്ച് ജയിപ്പിക്കാമെന്ന വാഗ്ദാനവും നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

വാജ്‌പേയിയുടെ ഗതി വരുമോ

വാജ്‌പേയിയുടെ ഗതി വരുമോ

1996ല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ബിജെപിയുടെ അടല്‍ ബിഹാരി വാജ്‌പേയിക്ക് 13 ദിവസമാണ് ആ പദത്തില്‍ തുടരാനായത്. ഈ ഗതി യെദ്യൂരപ്പയ്ക്കും വരുമോ എന്ന് ബിജെപി നേതാക്കള്‍ തന്നെ സംശയിക്കുന്നുണ്ട്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇത് വലിയ വിഷയമാണ്. അധികാരത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അത് നഷ്ടമാകുന്നത് അമിത് ഷായെ സംബന്ധിച്ച് സഹിക്കാനാവാത്ത കാര്യമാണ്. അതിനാലാണ് കേന്ദ്ര മന്ത്രിമാര്‍ മനസറിഞ്ഞ് പ്രയത്‌നിക്കുന്നതെന്നാണ് സൂചന. അതേസമയം എതിര്‍പക്ഷത്ത് നിന്ന് 14 എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ അത് കൂറുമാറ്റമായി കണക്കാക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+