കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ പിഎ ആത്മഹത്യ ചെയ്തു... സംഭവം ഐടി റെയ്ഡിന് പിന്നാലെ
ബംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് പിഎയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇയാള്‍ ഐടി റെയ്ഡ് നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

വിവിധ ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിഎയെ ഒഴിവാക്കിയിരുന്നുവെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പരമേശ്വരയുടെ പിഎ രമേശിന്റെ ആത്മഹത്യയുടെ കാരണം കൃത്യമായി അറിയില്ലെന്ന് ഐടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡിന്റെ സമയത്ത് രമേശ് തനിക്കൊപ്പം ഉണ്ടായിരുന്നു. ഒന്നും സംഭവിക്കില്ലെന്നും ഭയപ്പെടേണ്ടെന്നും ഞാന്‍ അയാളോട് പറഞ്ഞിരുന്നു. വളരെ പതിയെ സംസാരിക്കുന്നയാളായിരുന്നു രമേശ്. എന്തുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നറിയില്ല. വളരെ ദൗര്‍ഭാഗ്യകരമാണ് അതെന്നും പരമേശ്വര പറഞ്ഞു.
ബംഗളൂരുവിലെ വിവിധയിടങ്ങളില്‍ നിന്ന് നടത്തിയ പരിശോധനയില്‍ 4.25 കോടി രൂപയാണ് പിടിച്ചെടുത്തത്. പരമേശ്വരയും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ടവരില്‍ നിന്നുമാണ് ഇത്രയും പണം പിടിച്ചെടുത്തത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പാണ് റെയ്ഡിന് കാരണമായത്. ബംഗളൂരുവിലെ യൂനിവേഴ്സിറ്റി ക്യാമ്പസിലെ മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു രമേശിന്റെ മൃതദേഹം.
അതേസമയം റെയ്ഡുമായി ബന്ധപ്പെട്ടാണോ രമേശ് ആത്മഹത്യ ചെയ്തതെന്ന കാര്യം വ്യക്തമല്ല. പരമേശ്വര, മുന്‍ എംപി ആര്‍എല്‍ ജാലപ്പ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. പരമേശ്വരയുടെ സഹോദരന്റെ മകന് ആനന്ദ്, സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും ഐടി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. നേതാക്കള്‍ ഈ റെയ്ഡില്‍ കുരുങ്ങുമെന്നാണ് സൂചന.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications