Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം സംവരണം റദ്ദാക്കിയ നടപടി: കർണാടകയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുമോ, ഹർജി പരിഗണിക്കുന്നത് മാറ്റി

കർണാടകയിലെ നാല് ശതമാനം മുസ്ലീം സംവരണം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികള്‍ സുപ്രീംകോടതി ഏപ്രില്‍ 25 ന് പരിഗണിക്കും. ഹർജികളില്‍ മറുപടി പറയാന്‍ സംസ്ഥാന സർക്കാർ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികളിലെ നിയമനത്തിനും ക്വാട്ട ആനുകൂല്യങ്ങൾ നൽകില്ലെന്ന് ഏപ്രിൽ 13 ന് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ് ഏപ്രിൽ 25 വരെ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണ് നിലപാട് കോടതിയെ അറിയിച്ചത്. ഹർജിക്കാർക്ക് വേണ്ടി കപില്‍ സിബല്‍ ഉള്‍പ്പടേയുള്ളവരും ഹാജരായി.

supreme-court

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ശതമാനം മുസ്ലീം സംവരണം നിർത്തലാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധ സംഘടനകളും വ്യക്തികളുമായി കോടതിയെ സമീപിച്ചത്. ഒരു പഠനവും നടത്താതെ സംവരണം നിർത്തലാക്കിയ തീരുമാനം ശരിയല്ലെന്നാണ് ഹർജിക്കാരുടെ വാദം. സർക്കാരിന്റെ തീരുമാനം വികലമാണെന്നായിരുന്നു കഴിഞ്ഞയാഴ്ച ഹർജി പരിഗണിച്ചപ്പോള്‍ കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്.

കോടതിയുടെ നിരീക്ഷണങ്ങൾ കണക്കിലെടുത്ത്, വൊക്കലിഗകൾക്കും ലിംഗായത്തുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സർക്കാർ ജോലികളിലെ നിയമനത്തിനും ക്വാട്ട അനുവദിച്ച മാർച്ച് 24 ലെ ഉത്തരവ് അടുത്ത തീയതി വരെ നിർത്തിവയ്ക്കുമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

മുട്ട പൊട്ടാതെ തോട് കളയാന്‍ പറ്റുമോ സക്കീർ ഭായിക്ക്:... ബട്ട് ഇനി പറ്റും.. പരീക്ഷിക്കാം ഈ വഴികള്‍

സംസ്ഥാന സർക്കാർ രണ്ട് പുതിയ സംവരണ വിഭാഗങ്ങൾ പ്രഖ്യാപിക്കുകയും സംഖ്യാപരമായി പ്രബലവും രാഷ്ട്രീയ സ്വാധീനവുമുള്ള രണ്ട് സമുദായങ്ങളായ വൊക്കലിഗകൾക്കും ലിംഗായത്തുകൾക്കുമിടയിൽ നാല് ശതമാനം മുസ്ലീം ക്വാട്ട വിഭജിക്കുകയും ചെയ്യുകയായിരുന്നു. ക്വാട്ടയ്ക്ക് അർഹതയുള്ള മുസ്ലീങ്ങളെ സാമ്പത്തികമായി പിന്നാക്കാം നില്‍ക്കുന്നവർ എന്ന വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

തങ്ങളുടെ വോട്ട് വിഹിതം ഉയർത്തണമെന്ന ആവശ്യവുമായി ലിംഗായത്ത് വിഭാഗവും വൊക്കലിംഗ വിഭാഗവും ഏറെ നാളായി സർക്കാറില്‍ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. വൊക്കലിഗയുടെ സംവരണം 2% ഉയർത്തിയതോടെ ലിംഗായത്തിൻറെ സംവരണം 5% ആയും വൊക്കലിഗയുടെ സംവരണം 7% ആയും ഉയർന്നു. 1992 ലെ സുപ്രീം കോടതി വിധി പ്രകാരം സംവരണം 50 ശതമാനത്തിനു മേൽ ഉയരാൻ പാടില്ല. എന്നാൽ കർണാടകത്തിൽ പുതുക്കിയ സംവരണ ക്വാട്ടകൾ പരിധി കടന്ന് 56 ശതമാനമായിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+