കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ എടുത്തുചാടിയത് വന്‍ കുഴിയിലേക്ക്? സത്യപ്രതിജ്ഞ ചെയ്താലും കഷ്ടകാലം മാറില്ല

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചെങ്കിലും പെട്ടെന്ന് തന്നെ യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യത പല നിരീക്ഷകരും തള്ളിക്കളഞ്ഞിരുന്നു. വിധാന സൗധയിലെ അംഗങ്ങളുടെ എണ്ണത്തിന്റെ കളികളില്‍ ഇപ്പോഴും ബിജെപി അത്ര സുരക്ഷിതമല്ലെന്നത് തന്നെ ആയിരുന്നു അതിന് കാരണം. ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയതിന് ശേഷം മതി സര്‍ക്കാര്‍ രൂപീകരണം എന്നതായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റേയും നിലപാട്.

റൈസ് മിൽ ഗുമസ്തൻ, പിന്നെ ഉടമയുടെ മകളുമായി വിവാഹം... ആർഎസ്എസിൽ തുടങ്ങി ബിജെപിയെ പടർത്തിയ 'റൈത്തര ബന്ധു'റൈസ് മിൽ ഗുമസ്തൻ, പിന്നെ ഉടമയുടെ മകളുമായി വിവാഹം... ആർഎസ്എസിൽ തുടങ്ങി ബിജെപിയെ പടർത്തിയ 'റൈത്തര ബന്ധു'

എന്നാല്‍ ഒരു സ്വതന്ത്രന്‍ അടക്കം മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ബിജെപി കളി മാറ്റിപ്പിടിച്ചത്. 13 വിമതരുടെ കാര്യത്തില്‍ ഇനിയും സ്പീക്കര്‍ തീരുമാനം എടുക്കാന്‍ അവശേഷിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തുരുപ്പ് ചീട്ടും അത് തന്നെയാണ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെഡിയൂരപ്പ ഇറങ്ങിത്തിരിക്കുമ്പോള്‍ അത് അത്ര സുഖകരമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ എങ്ങോട്ടും മാറിമറിയാം എന്ന സാഹചര്യത്തില്‍ തന്നെയാണ് ഇപ്പോഴും കര്‍ണാടക നിയമസഭ. ജൂലായ് 31 ന് അകം ആണ് യെഡിയൂരപ്പ ഭൂരിപക്ഷം തെളിയിക്കേണ്ടത്.

 പെട്ടെന്നുള്ള കാരണം

പെട്ടെന്നുള്ള കാരണം

മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ മുംബൈയില്‍ അവശേഷിക്കുന്ന 13 വിമതരും ആശങ്കയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരണത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണം എന്ന രീതിയില്‍ ഇവരില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം യെഡിയൂരപ്പയ്ക്ക് ഉണ്ടായിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലും ഇതേ സമ്മര്‍ദ്ദം തന്നെ ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

സമ്മര്‍ദ്ദപ്പെടുത്തി തോല്‍പിക്കാന്‍

സമ്മര്‍ദ്ദപ്പെടുത്തി തോല്‍പിക്കാന്‍

മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിലൂടെ വ്യക്തമായ സന്ദേശം ആണ് കോണ്‍ഗ്രസ് നല്‍കുന്നത്. ശേഷിക്കുന്ന വിമതര്‍ക്ക് ഒന്നുകില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാം, അല്ലെങ്കില്‍ അയോഗ്യത നേരിടാം എന്ന വ്യംഗമായ ഭീഷണി. ഇതിനെ ഈ എംഎല്‍എമാര്‍ എങ്ങനെ നേരിടും എന്നതിന് അനുസരിച്ചിരിക്കും യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവി.

അയോഗ്യരാക്കിയില്ലെങ്കിലും കുടുങ്ങും

അയോഗ്യരാക്കിയില്ലെങ്കിലും കുടുങ്ങും

ഇനി ഏതെങ്കിലും കാരണവശാല്‍, ശേഷിക്കുന്ന വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയില്ല എന്ന് കരുതാം. അങ്ങനെ വന്നാലും യെഡിയൂരപ്പയ്ക്ക് തന്നെ അത് ബാധ്യതയാകും. 13 വിമതരും മന്ത്രിസ്ഥാനം ആവശ്യപ്പെടും. ഇവര്‍ക്കെല്ലാം മന്ത്രിസ്ഥാനം കൊടുത്താല്‍ അത് ബിജെപിയ്ക്കുള്ളില്‍ അടുത്ത പടപ്പുറപ്പാടിന് വഴിവയ്ക്കുകയും ചെയ്യും.

അംഗ സംഖ്യ ഇങ്ങനെ

അംഗ സംഖ്യ ഇങ്ങനെ

224 അംഗ കര്‍ണാടക നിയമസഭയില്‍ നിലവില്‍ 221 പേരേ ഉള്ളൂ. മൂന്ന് പേരെ സ്പീക്കര്‍ അയോഗ്യരാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ ബിജെപിയ്ക്ക് 111 അംഗങ്ങള്‍ വേണം. നിലവിലെ സ്ഥിതിയില്‍ 105 അംഗങ്ങളാണ് ബിജെപിയ്ക്കുള്ളത്. രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചിരുന്നെങ്കിലും അതില്‍ ഒരാള്‍ ഇപ്പോള്‍ അയോഗ്യനാക്കപ്പെട്ടു. 106 പേരുടെ പിന്തുണയില്‍ അധികാരത്തില്‍ തുടരാനാകുമോ എന്നാണ് ചോദ്യം.

രാജിക്കാര്യത്തില്‍ തീരുമാനമായാല്‍

രാജിക്കാര്യത്തില്‍ തീരുമാനമായാല്‍

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനമായാല്‍ സഭയിലെ ആകെ അംഗംഖ്യ 208 ആയി ചുരുങ്ങും. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണംകൂടി കുറച്ചാല്‍ ഇത് 205 ആകും. അപ്പോള്‍ കേവല ഭൂരിപക്ഷത്തിന് 103 വോട്ടുകള്‍ മതി. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത് എങ്കില്‍ ബിജെപിയ്ക്ക് ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല. ഇത് തന്നെയാണ് ബിജെപി ഇപ്പോള്‍ ആഗ്രഹിക്കുന്നതും.

വിമതരെ വിശ്വസിക്കാമോ?

വിമതരെ വിശ്വസിക്കാമോ?

കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ വിശ്വസിക്കാനാകുമോ എന്ന സംശയവും ബിജെപി നേതൃത്വത്തിനുണ്ട്. അയോഗ്യത എന്ന ഭയം വിമതരില്‍ ജനിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടും ഉണ്ട്. ഈ സാഹചര്യത്തില്‍ കുറച്ച് പേരെങ്കിലും തിരികെ പോയാല്‍ അത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്. അയോഗ്യതയുടെ പേരില്‍ ചിലരെയെങ്കിലും തിരിച്ചെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കോണ്‍ഗ്രസ്.

English summary
Karnataka: Is it a hurried decision by Yediyurappa? Will not be easy to tackle the future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X