Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ നുണക്കഥ... ഹിന്ദുക്കളെ കൊന്നൊടുക്കുന്നു, ജിഹാദി കണക്ഷന്‍, മരിക്കാത്തവരും രക്തസാക്ഷി!!

ഹിന്ദുക്കളെ കൊന്നൊടുക്കുന്നുവെന്ന ബിജെപിയുടെ വാദം നുണ

ബെംഗളൂരു: എന്ത് വില കൊടുത്തും കര്‍ണാടക പിടിക്കുമെന്ന് ബിജെപി പറഞ്ഞപ്പോള്‍ ഇത്ര വലിയ കുഴപ്പങ്ങളൊന്നും അവരുണ്ടാക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്താ പ്രശ്‌നമെന്ന് ചോദിച്ചാല്‍ കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ ശോഭ കരന്തലജെ തട്ടിവിട്ട കുറച്ച് ആരോപണങ്ങളാണ് ഇപ്പോള്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരിക്കുന്നത്. സിദ്ധരാമയ്യ ഭരണത്തിന് കീഴില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണെന്നായിരുന്നു ശോഭയുടെ ആരോപണം. രക്ഷസാക്ഷികളായവരുടെ ഒരു പട്ടികയും ഇവര്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഇതൊക്കെ വെറും നുണകളാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രക്തസാക്ഷികളാക്കി പ്രഖ്യാപിച്ചവരില്‍ കൊല്ലപ്പെടാത്തവരും ഉണ്ടെന്നതാണ് രസകരമായ കാര്യം. താന്‍ ജീവിച്ചിരിപ്പിക്കുണ്ടെന്ന് പ്രഖ്യാപിച്ച് അങ്ങനെയൊരു ചെറുപ്പക്കാരന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

23 രക്തസാക്ഷികള്‍....

23 രക്തസാക്ഷികള്‍....

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച പ്രധാന ആരോപണങ്ങളിലൊന്ന് അവര്‍ എതിരാളികളെ ഇല്ലാതാക്കുന്നു എന്നായിരുന്നു. സിദ്ധരാമയ്യക്ക് ജിഹാദി കണക്ഷന്‍ വരെ ഉണ്ട് എന്നും ആരോപണമുന്നയിച്ചിരുന്നു. 23 ബിജെപി പ്രവര്‍ത്തകരെ ജിഹാദി വെട്ടിനുറുക്കിയെന്നും ശോഭ കരന്തലജെ ആരോപിച്ചിരുന്നു. 23 പ്രവര്‍ത്തകരുടെ പട്ടികയും അവര്‍ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് ഒരുതരത്തിലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് ശോഭ പറഞ്ഞിരുന്നു.

എല്ലാം കള്ളം....

എല്ലാം കള്ളം....

പട്ടികയിലെ ആദ്യത്തെ പേര് അശോക് പൂജാരി എന്നയാളുടേതായിരുന്നു. 2015 സെപ്റ്റംബര്‍ 20ന് മുസ്ലീം ജിഹാദികള്‍ വെട്ടിക്കൊന്നുവെന്നായിരുന്നു ബിജെപി ആരോപിച്ചിരുന്നത്. ഉഡുപ്പി ജില്ലയിലെ ബിജെപി പ്രവര്‍ത്തകനാണ് അശോക് പൂജാരി. എന്നാല്‍ ഇയാള്‍ ഉഡുപ്പിയില്‍ ജീവനോടെ ഇരിപ്പുണ്ട്. ബജ്‌റംഗ്ദളിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനായ അശോക് തന്നെ പറ്റി പ്രചരിക്കുന്ന കാര്യങ്ങള്‍ എല്ലാം വാസ്തവവിരുദ്ധമാണെന്നും നേതൃത്വത്തെ ആരോ പറ്റിച്ചതായിരിക്കുമെന്നും പറയുന്നു.

കൊല്ലാന്‍ നോക്കി......

കൊല്ലാന്‍ നോക്കി......

തനിക്കെതിരെ ആക്രമണമുണ്ടായി എന്നത് വാസ്തവമാണെന്ന് അശോക് പറയുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചത്. താന്‍ ഹിന്ദുത്വ സംഘടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് തന്നെയാണ് ഇതിന് കാരണമെന്ന് അശോക് പറഞ്ഞു. താന്‍ കാവി കൊണ്ടുള്ള തുണി തലയില്‍ കെട്ടിയിരിക്കുന്നത് കണ്ടാണ് ഇവര്‍ ആക്രമിച്ചത്. താന്‍ വിവാഹചടങ്ങുകളില്‍ സംഗീത പരിപാടി അവതരിപ്പിച്ച് വരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് അശോക് വ്യക്തമാക്കി. മാരകമായി തനിക്ക് പരിക്കേറ്റിരുന്നുവെന്ന് ഇയാള്‍ പറയുന്നു.

വെട്ടിപ്പരിക്കേല്‍പ്പിച്ചു.....

വെട്ടിപ്പരിക്കേല്‍പ്പിച്ചു.....

തനിക്കെതിരെ വാളുമായി എത്തിയ സംഘം മാരമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് അശോക് പറയുന്നു. എന്നാല്‍ താന്‍ കൊല്ലപ്പെട്ടിട്ടില്ല. അത് നേതൃത്വത്തിന് പറ്റിയ വീഴ്ച്ചയാണ്. 15 ദിവസമാണ് താന്‍ ഐസിയുവില്‍ കിടന്നത്. തന്നെ കൊല്ലാന്‍ നോക്കിയവര്‍ അത് നിഷ്പ്രയാസം സാധിച്ചെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ദൈവത്തിന്റെ സഹായം കൊണ്ട് താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് അശോക് പറഞ്ഞു. ഇപ്പോഴും സുഖമായി ഇരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സിദ്ധരാമയ്യ ഒന്നും ചെയ്തില്ല

സിദ്ധരാമയ്യ ഒന്നും ചെയ്തില്ല

താന്‍ മരിച്ചെന്ന് വിളിച്ച് പറഞ്ഞത് നേതൃത്വം കൃത്യമായി അന്വേഷിക്കാതെയാണ്. പക്ഷേ തെറ്റ് തിരിച്ചറിഞ്ഞ ശോഭ കരന്തലജെ തന്നെ വിളിച്ചിരുന്നുവെന്ന് അശോക് വ്യക്തമാക്കി. പട്ടികയില്‍ തന്റെ പേര് വന്നത് അബദ്ധത്തിലാണെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഹിന്ദുത്വ പ്രവര്‍ത്തകരെ കൊല്ലാനായി ജിഹാദി ശ്രമിക്കുന്നുണ്ട്. എന്നാല്‍ എല്ലാ മുസ്ലീങ്ങളും ജിഹാദികളാണെന്ന കാഴ്ച്ചപ്പാടല്ല തനിക്കുള്ളതെന്ന് അശോക് പറഞ്ഞു.

മുസ്ലീങ്ങളുമായി ബന്ധമില്ല.....

മുസ്ലീങ്ങളുമായി ബന്ധമില്ല.....

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്ലീങ്ങള്‍ക്ക് യാതൊരു വിധ പങ്കുമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കൊല്ലപ്പെട്ട 23 പേരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടതില്‍ പ്രതികള്‍ മുസ്ലീങ്ങളല്ല. ഒന്നുകില്‍ ആത്മഹത്യയോ അതല്ലെങ്കിലും വ്യക്തിപരമായ വിദ്വേഷമോ ആണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബിജെപി നല്‍കിയ പട്ടിക കൃത്യമാണെന്ന് വിഎച്ച്പി നേതാക്കളും പറയുന്നു. പട്ടികയില്‍ പേരുള്ള പ്രശാന്ത് പൂജാരി എന്നയാള്‍ താന്‍ ആക്രമിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലപ്പെട്ടതെന്ന് അശോക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+