പെണ്‍കുട്ടിയുടെ തലവെട്ടി രക്ഷപ്പെട്ട പ്രതി മരിച്ചനിലയില്‍; ആത്മഹത്യയെന്ന് പോലീസ്
ബെംഗളൂരു: കര്‍ണാടകയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍. അതേസമയം 32കാരനായ പ്രകാശ് എന്ന പ്രതി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുടക് സ്വദേശിയായ 16കാരിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കുടകിലെ മുട്ലു സ്വദേശിനിയായ പെണ്‍കുട്ടിയെ കൊന്ന് ഇയാള്‍ തലയുമായി രക്ഷപ്പെടുകയായിരുന്നു. പ്രതിയും പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായത് കൊണ്ട് ഇവരുടെ വീട്ടിലേക്ക് വനിതാ ശിശുവികസന ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇവര്‍ ചടങ്ങുകളും തടഞ്ഞിരുന്നു.

ബാലവിവാഹം നിയമപരമായി തെറ്റാണെന്ന് ഇവര്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്കി. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇതോടെ രോഷാകുലനായ യുവാവ് രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ പരുക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ തലയില്ലാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അതേസമയം മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലാണ്.
പ്രതിക്കായി പോലീസ് നേരത്തെ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇയാളുടെ വീട്ടിന് അടുത്ത് തന്നെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ തലയുമായി രക്ഷപ്പെട്ട പ്രതി ഒളിവിലായിരുന്നു. അതേസമയം ഇയാള്‍ വെട്ടിയെടുത്ത പെണ്‍കുട്ടിയുടെ തല ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിനായുള്ള തിരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications