വാഗ്ദാനം നടപ്പായോ... വോട്ട് എന്നിട്ട് തരാം!! സ്ഥാനാര്‍ത്ഥികള്‍ക്ക് ഘെരാവോ...കണ്ടം വഴി ഓടിച്ചു!!

സ്ഥാനാര്‍ത്ഥികളെ ചോദ്യം ചെയ്ത് കര്‍ണാടകയിലെ വോട്ടര്‍മാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാല്‍ മുന്‍നിര പാര്‍ട്ടികളെല്ലാം ആശങ്കയിലാണ്. ഇത് ജയിക്കുമോ തോല്‍ക്കുമോ എന്ന കാര്യത്തിലുള്ള ആശങ്കയല്ല. മറിച്ച് വോട്ടര്‍മാരെ കുറിച്ചുള്ള ആശങ്കയാണ്. എന്താണെന്ന് വച്ചാല്‍ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടുകള്‍ ചോദിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പതിവ് രീതിക്ക് ഇത്തവണ നല്ല എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. പണ്ട് ഭവ്യതയോടെ സ്ഥാനാര്‍ത്ഥികളെ സ്വീകരിച്ചിരുന്ന വോട്ടര്‍മാര്‍ ഇപ്പോള്‍ ചൂലുമായിട്ടാണ് സ്ഥാനാര്‍ത്ഥികളെ കാത്തിരിക്കുന്നതെന്ന് സാരം.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ വരെ കണ്ടം വഴി ഓടേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയിപ്പോള്‍ എന്തു ചെയ്യും എന്ന അവസ്ഥയിലാണ് പാര്‍ട്ടികള്‍. വോട്ടര്‍മാരെ കുറ്റം പറയാന്‍ പറ്റില്ല. ഇത്രകാലവും ഇവരെ സഹിച്ചിട്ട് എന്ത് പ്രയോജനമുണ്ടായി എന്ന് അവര്‍ക്ക് തന്നെ ബോധമുണ്ടായിരിക്കുകയാണ്.

വോട്ടര്‍മാരെ പേടി.....

വോട്ടര്‍മാരെ പേടി.....

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒരു കോളനിയില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിക്കാണ് അവസാനമായി നല്ല ഗംഭീരന്‍ പണി കിട്ടിയത്. നല്ല സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളിങ് ബെല്ലടിച്ച് പാര്‍ട്ടിക്കാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നല്ല പുളിച്ച തെറിയാണ് കേട്ടത്. അതുകൊണ്ട് തീര്‍ന്നില്ല. തൊട്ടപ്പറുത്ത വീട്ടില്‍ നിന്ന് വരെ ആളുകളെത്തി ചീത്ത പറയാന്‍ തുടങ്ങി. ഒപ്പം ഘെരാവോ വരെ ചെയ്തു. ഒടുവില്‍ ദേഹോപദ്രവം കടുക്കുമെന്ന് മനസിലായ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിക്കാരും വന്ന വഴിയേ സ്ഥലം വിട്ടു എന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിമാര്‍ വരെ....

മന്ത്രിമാര്‍ വരെ....

സാധാരണ സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇത്തരം പണികള്‍ കിട്ടുന്നത് എന്ന് കരുതരുത്. എല്ലാവര്‍ക്കും കാര്യമായി തന്നെ കിട്ടുന്നുണ്ട്. സിറ്റിംഗ് മന്ത്രിമാര്‍ക്കും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കും വരെ ദുരനുഭവങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത്തരം സംഭവങ്ങള്‍ രണ്ടുഡസനോളം ഉണ്ടായി എന്നാണ് വാസ്തവം. ഇത്രയും കാലം നിങ്ങളെ ജയിപ്പിച്ചിട്ടും ഞങ്ങള്‍ക്കെന്ത് കിട്ടിയെന്നാണ് ഇവര്‍ ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഒരു വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയത്. ആദ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കൂ. എന്നിട്ട് വോട്ടു തരുന്ന കാര്യം പരിഗണിക്കാമെന്ന് വോട്ടര്‍മാര്‍ പറയുന്നു.

പുതിയ ട്രെന്‍ഡ്

പുതിയ ട്രെന്‍ഡ്

മന്ത്രിമാരും എംഎല്‍എമാരും വെറും നുണയന്‍മാരാണെന്ന് ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെ സ്ഥാപകന്‍ ത്രിലോചന്‍ ശാസ്ത്രി പറഞ്ഞു. ഇതൊരു പുതിയ ട്രെന്‍ഡാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ മൂടിവെക്കാനോ അതോ സ്വകാര്യമായി ചര്‍ച്ച ചെയ്യാനോ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ പരസ്യമായി സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും എതിര്‍ക്കുകയാണെന്ന് ശാസ്ത്രി പറയുന്നു. ഇത് വൈകാതെ വലിയൊരു പ്രതിഭാസമാകും. മന്ത്രിമാര്‍ വെറുതെ തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കുന്നത് ഇല്ലാതാവുമെന്നും ശാസ്ത്രി വ്യക്തമാക്കി

തൊഴില്‍ മന്ത്രിക്ക് പച്ചത്തെറി

തൊഴില്‍ മന്ത്രിക്ക് പച്ചത്തെറി

കോണ്‍ഗ്രസ് നേതാവും തൊഴില്‍ മന്ത്രിയുമായ സന്തോഷ് ലാഡിന് പച്ചത്തെറിയാണ് കല്‍ഗഡകി മണ്ഡലത്തിലെ വോട്ടര്‍മാര്‍ നിന്ന് കേട്ടത്. ധാര്‍വാര്‍ഡ് ജില്ലയിലെ കല്‍ഗഡകിയില്‍ നിന്ന് വീണ്ടും മത്സരിക്കാനൊരുങ്ങുകയാണ് സന്തോഷ്. സലിനകൂപ്പ ഗ്രാമവാസികളാണ് മന്ത്രിയെ കൂടുതല്‍ തെറി പറഞ്ഞത്. ഈ മേഖലയിലെ മോശം റോഡുകളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മന്ത്രി മറന്നുപോയോ എന്നും ഇവര്‍ ചോദിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മന്ത്രി വാഗ്ദാനം ചെയ്ത് ജിം ഇതുവരെ നിര്‍മിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്തായാലും തെറി കേട്ട് മന്ത്രി വേഗം സ്ഥലം വിട്ടു.

വിദ്യാഭ്യാസ മന്ത്രിയോ അതോ......

വിദ്യാഭ്യാസ മന്ത്രിയോ അതോ......

വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ടിനായിരുന്നു കിടിലന്‍ പണി കിട്ടിയത്. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ നിന്ന് സേട്ട് മത്സരിക്കുന്നത്. ഇവിടെ അദ്ദേഹത്തെ നേരിട്ടത് കന്നഡ ആക്ടിവിസ്റ്റായ പരമേഷാണ്. രാഘവേന്ദ്രനഗറില്‍ നല്ല റോഡുണ്ടാക്കാന്‍ മന്ത്രി മറന്നുപോയെന്നായിരുന്നു പരമേഷിന്റെ പരിഹാസം. നിങ്ങളുടെ അച്ഛനും അതിന് ശേഷം നിങ്ങള്‍ക്കും വോട്ട് ചെയ്തവരാണ് ഞങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് ഒരു തുള്ളി സ്‌നേഹം പോലും ഈ മണ്ഡലത്തില്‍ ഉള്ളവരോടില്ല. ഇവിടെ ഉള്ളവരെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ലെന്നാണ് പരമേഷ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം എല്ലാം ശരിയാക്കാമെന്നായിരുന്നു സേട്ടിന്റെ വാഗ്ദാനം.

ഷെട്ടാറിനും കിട്ടി

ഷെട്ടാറിനും കിട്ടി

മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ കരുത്തുറ്റ നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കടുത്ത പോരാട്ടമാണ് മണ്ഡലത്തില്‍ നേരിടുന്നത്. ഹുബ്ബല്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. 26 സ്വതന്ത്രരാണ് അദ്ദേഹത്തിനെതിരെ മത്സരരംഗത്തുള്ളത്. ഷെട്ടാറിനെ തോല്‍പ്പിക്കുക എന്നാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മണ്ഡലത്തില്‍ ഇതുവരെ കാര്യമായിട്ടുള്ള വികസനം കൊണ്ടുവരാന്‍ ഷെട്ടാറിന് സാധിച്ചിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. ഷെട്ടാര്‍ തോല്‍ക്കുമോ എന്ന കടുത്ത ആശങ്കയിലാണ് ബിജെപി. ഷെട്ടാര്‍ തോല്‍ക്കും എന്ന് തന്നെയാണ് പ്രവചനം.

മിനി സിംഗപ്പൂരാക്കും

മിനി സിംഗപ്പൂരാക്കും

ചാമരാജ്‌നഗറിലെ ഹാനൂര്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ആര്‍ നരേന്ദ്ര, കോണ്‍ഗ്രസ് നേതാവായ അശോക് കെനി എന്നിവരാണ് അടുത്തിടെ വോട്ടര്‍മാരുടെ ചൂടറിഞ്ഞത്. നരേന്ദ്രയെ കൗഡഹള്ളി നിവാസികള്‍ ഘെരാവോ ചെയ്യുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം താനെവിടെ ആയിരുന്നു എന്നായിരുന്നു ഗ്രാമവാസികളുടെ ചോദ്യം. അശോക് കെനിയോട് തങ്ങളുടെ ഗ്രാമം മിനി സിംഗപ്പൂര്‍ ആകാത്തതെന്താണെന്നായിരുന്നു ചോദ്യം. നേരത്തെ തന്റെ മണ്ഡലത്തിലെ ഗ്രാമങ്ങളെല്ലാം സിംഗപ്പൂരിന് തുല്യമായ നിലയിലേക്ക് മാറ്റുമെന്ന് ഇയാള്‍ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തിരുന്നു. ഇതാണിപ്പോള്‍ നാട്ടുകാര്‍ തിരിച്ചടിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q