കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേട്ടം: സിഎസ് ദ്വാരകനാഥ് പാര്‍ട്ടിയില്‍, കൂടുതല്‍ നേതാക്കള്‍ വരുമെന്ന് ഡികെ
ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒന്നരവര്‍ഷത്തോളം സമയം ഉണ്ടെങ്കിലും വലിയ പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അധ്യക്ഷനായതിന് പിന്നാലെ താഴെത്തട്ട് മുതല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനത്തില്‍ വലിയ ഊര്‍ജ്ജമാണ് ലഭിച്ചിരിക്കുന്നത്.
കൂടാതെ മറ്റ് പാര്‍ട്ടികളില്‍ നിന്നും വലിയ തോതില്‍ നേതാക്കളും കോണ്‍ഗ്രസില്‍ എത്തിരിക്കുന്നത്. അത്തരത്തില്‍ പ്രമുഖനായ ഒരു നേതാവിനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് തങ്ങളുടെ പാളയത്തില്‍ എത്തിക്കാനും സാധിച്ചു.
ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കർണാടക സംസ്ഥാന പിന്നോക്ക കമ്മീഷൻ മുൻ ചെയർമാൻ സിഎസ് ദ്വാരകനാഥ് ആണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തില്‍ ഗംഭീര സ്വീകരണവും സിഎസ് ദ്വാരകനാഥിന് കോണ്‍ഗ്രസ് ഒരുക്കി.

മുൻ മുഖ്യമന്ത്രി ഡി ദേവരാജ് ഉർസിന്റെയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിലാണ് അഭിഭാഷകനന്‍ കൂടിയായ ദ്വാരകനാഥ് കോൺഗ്രസിൽ ചേർന്നത്. നേരത്തെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) യുടെ നേതാവായിരുന്നു ദ്വാരകാനാഥ്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിക്കബല്ലാപൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും വലിയ മുന്നേറ്റം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 23,446 വോട്ടുകള്‍ നേടിയ അദ്ദേഹത്തിന് നാലാം സ്ഥാനത്ത് എത്താനായിരുന്നു സാധിച്ചത്. ബിഎസ്പി ഏറെ ദുര്‍ബലമായ മണ്ഡലത്തില്‍ ഇരുപതിനായിരത്തിന് മുകളില്‍ വോട്ട് പിടിക്കാന്‍ കഴിഞ്ഞത് ദ്വാരകനാഥിന് കിട്ടിയ വ്യക്തിഗത പിന്തുണയായിട്ടാണ് കാണുന്നത്.

അധികാരവും വിഭവങ്ങളും അവസരങ്ങളും തുല്യമായി വിതരണം ചെയ്യുന്നതിലൂടെ സാമൂഹിക നീതി പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതാവ് തന്റെ രാഷ്ട്രീയ ശക്തി ഉപയോഗിച്ചുവെന്നായിരുന്നു ഉര്‍സിനെ കുറിച്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. തന്റെ രാഷ്ട്രീയ, നയപരമായ തീരുമാനങ്ങൾക്ക് ഉർസിൽ നിന്ന് പ്രചോദനം ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

ഭൂപരിഷ്‌കരണങ്ങളും പാവപ്പെട്ടവർക്കുവേണ്ടിയുള്ള പദ്ധതികളും നടപ്പിലാക്കുന്നതിൽ മുൻ മുഖ്യമന്ത്രിയുടെ നേട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു. അതേസമയം ബെംഗളൂരുവിലെ അംബേദ്കർ ഭവനിൽ ചടങ്ങ് നടത്താൻ പാർട്ടി പദ്ധതിയിട്ടിരുന്നെങ്കിലും അനുമതി നിഷേധിച്ചതായി കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാർ പറഞ്ഞു.

അതേസമയം, ബിജെപി കേന്ദ്ര മന്ത്രിമാർ ഉൾപ്പെടുന്ന ജന ആശിർവാദ് യാത്രയ്ക്ക് ബിജെപി സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഭരണകക്ഷി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്കായി വ്യത്യസ്ത നിയമങ്ങൾ പാലിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ്വാരകനാഥിനെ പോലെ നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മൈസൂര്‍ മേഖലയില്‍ നിന്നും ബിജെപി, ജെഡിഎസ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നരുന്നു. ജില്ലാ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കളും സാധാരാണ പ്രവര്‍ത്തകരുമായിട്ടുള്ള 500 ല്‍ അധികം ആളുകളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ടുവന്ന നേതാക്കള്‍ ബിജെപിക്കെതിരേയും ജെഡിഎസിനെതിരേയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യ ഇല്ലെന്നും ഇവര്‍ ആരോപിച്ചു.

ചില നേതാക്കളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നത്. പദവികളിലേക്ക് വരുന്നത് അത്തരക്കാര്‍ മാത്രമാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ തഴയുകയാണ്. ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും പുതുതായി വന്നവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഓണത്തലേന്ന്: പുത്തന്‍ ലുക്കില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications