ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷ: 'ഉദ്യോഗാര്‍ത്ഥി ' സണ്ണി ലിയോണി; വിവാദം, അന്വേഷണം
ന്യൂഡൽഹി: ബീഹാർ സർവകലാശാലയുടെ ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥികളുടെ ഫോട്ടോയ്ക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്രിക്കറ്റ് താരം ധോണിയുടേയും ചിത്രം അച്ചടിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു.
അഡ്മിറ്റ് കാർഡുകളിൽ ഇത്തരത്തിൽ പ്രമുഖരുടെ ഫോട്ടോ ഒട്ടിച്ചുവെയ്ക്കുന്ന രീതി മുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. ഇത്തവണ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിയുടെ ഫോട്ടോയാണ് ഒട്ടിച്ചത്. ഇതിന് പിന്നാലെ സംഭവം വലിയ വിവാദത്തിന് കാരണം ആയിരിക്കുകയാണ്.

കർണാടക ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷയെഴുതിയ ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിലാണ് അവരുടെ ഫോട്ടോയ്ക്ക് പകരം നടി സണ്ണി ലിയോണിയുടെ ചിത്രം പതിപ്പിച്ചതായി കണ്ടെത്തിയത്.
അഡ്മിറ്റ് കാർഡിന്റെ സ്‌ക്രീൻഷോർട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയും ചെയ്യുകയായിരുന്നു. സോഷ്യൽമീഡിയയിൽ ഈ ചിത്രം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഈ യുവതിക്ക് വേണ്ടി എയര്‍ലൈന്‍ നീക്കം ചെയ്തത് വിമാനത്തിലെ 6 സീറ്റുകള്‍! കാരണം അറിയാമോ?
ഹാൾ ടിക്കറ്റിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സണ്ണിലിയോണിയുടെ ഫോട്ടോ അച്ചടിച്ചതായി കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആർ നായിഡു ചൊവ്വാഴ്ച ആരോപിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.
'അധ്യാപക റിക്രൂട്ട്മെന്റ് ഹാൾ ടിക്കറ്റിൽ ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബ്ലൂ ഫിലിം നടി സണ്ണി ലിയോണിയുടെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയിൽ നീലച്ചിത്രങ്ങൾ കണ്ട പാർട്ടിയിൽ നിന്ന് ഇതല്ലാതെ എന്താണ് പ്രതീക്ഷിക്കേണ്ടത്,' നായിഡു കന്നഡയിൽ ട്വീറ്റ് ചെയ്തു. പ്രസ്തുത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിന്റെ ചിത്രവും പങ്കുവെച്ചു.
നായിഡുവിന്റെ ആരോപണത്തിന് മറുപടിയായി ബിസി നാഗേഷിന്റെ ഓഫീസ് പ്രസ്താവനയിറക്കി. 'സ്ഥാനാർത്ഥി ഫോട്ടോ അപ്ലോഡ് ചെയ്യണം. അവർ ഫയലിൽ അറ്റാച്ചുചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുന്നു.
സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാർഡിൽ പതിപ്പിച്ചിരുന്നോ എന്ന് ഞങ്ങൾ ഉദ്യോഗാർത്ഥിയോട് ചോദിച്ചപ്പോൾ അവരുടെ ഭർത്താവിന്റെ സുഹൃത്താണ് അവരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്‌തെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications