
ഈ യുവതിക്ക് വേണ്ടി എയര്‍ലൈന്‍ നീക്കം ചെയ്തത് വിമാനത്തിലെ 6 സീറ്റുകള്‍! കാരണം അറിയാമോ?
കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയ നിറയെ ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട കഥകളാണ്. ഇന്നും ഫ്‌ളൈറ്റില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന ആഗ്രഹമുള്ളവരായിരിക്കും മിക്ക ആള്‍ക്കാറും. പക്ഷേ യാത്രയോട് അടുത്തെത്തുമ്പോള്‍ ഒരു പേടിയായിരിക്കും.
എന്നാലും വിമാനത്തിലുള്ള യാത്ര കൗതുകം തന്നെയാണ്. ആദ്യമായി വിമാനത്തില്‍ പോകുന്നവരുടെ കാര്യമാണ് പറഞ്ഞത്. ആദ്യ യാത്ര അത്രമേല്‍ പ്രിയപ്പെട്ടതും ആവേശം നിറഞ്ഞതുമൊക്കെ ആയിരിക്കും, അതില്‍ ഒരു സംശയമില്ല. ഇനി പറയാന്‍ പോകുന്നത് ഒരു ആദ്യ വിമാന യാത്രാ അനുഭവത്തെക്കുറിച്ചാണ്..ഒരു സ്ത്രീ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്തതിനെക്കുറിച്ച്..

pc: rumeysagelgi
വിമാനത്തില്‍ കയറുക എന്നുപറയുന്നത് ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല, എന്നാല്‍ 24കാരിയായ ഈ യുവതിക്ക് തന്റെ ആദ്യ വിമാന യാത്ര അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. ഒരുപക്ഷേ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു ആഗ്രഹമായിരുന്നു അത്..കാരണം ലോകത്തിലെ ഏറ്റവും നീളം കൂടിയ വനിതയായ റുമേസ ഗെല്‍ഗിക്ക് മറ്റുള്ളവരെ പോലെ എളുപ്പമായിരുന്നില്ല വിമാനത്തില്‍ കയറാന്‍.
7 അടി, 0.7 ഇഞ്ച് ഉയരമാണ് റുമേസ ഗെല്‍ഗിക്ക്. അടുത്തിടെയാണ് ഇവര്‍ തന്റെ ആദ്യ വിമാന യാത്ര നടത്തിയത്. ഗെല്‍കിക്ക് സഞ്ചരിക്കാന്‍ വേണ്ടി പ്രത്യേക ഒരുക്കങ്ങള്‍ വിമാനത്തില്‍ നടത്തിയിരുന്നു.
അലാറം അടിക്കുന്നതിന് മുമ്പ് ഉറക്കം ഉണരുന്നവരാണോ നിങ്ങള്‍? കാരണം കേട്ട് ഞെട്ടരുത്

ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സെപ്റ്റംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് യുവതി യാത്ര ചെയ്തത്. ഗെല്‍ക്കിയുടെ സുഗമമായ 13 മണിക്കൂര്‍ ഫ്‌ളൈറ്റ് യാത്രക്ക് വേണ്ടി, എയര്‍ലൈന്‍ ആറ് ഇക്കോണമി സീറ്റുകള്‍ നീക്കം ചെയ്യുകയും ഒരു പ്രത്യേക സ്‌ട്രെച്ചറാക്കി മാറ്റുകയും ചെയ്തു. MailOnline പറയുന്നതനുസരിച്ച്, ഗെല്‍കിക്ക് വിമാനത്തില്‍ കയറാന്‍ പറ്റാത്ത അത്രയും നീളം ഉണ്ടായിരുന്നു. വീവര്‍ സിന്‍ഡ്രോം എന്ന അസ്ഥി വളര്‍ച്ചയുടെ അവസ്ഥയാണ് ഇവര്‍ക്ക്. സഞ്ചരിക്കാന്‍ വീല്‍ ചെയറിന്റെ സഹായം ആവശ്യമാണ്.
ഈ വിധിയാര്‍ക്കും വരാതിരിക്കട്ടെ; കോടീശ്വരനില്‍ നിന്ന് കൊല്ലം കടപ്പുറത്ത്; അലോഷിച്ചേട്ടന്‍ ഓര്‍മയായി

തന്റെ ആദ്യ വിമാന യാത്രയ്ക്ക് പിന്നാലെ, തന്റെ അനുഭവം പങ്കവെച്ച് ഗെല്‍ഗി ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടു. തന്റെ ഫ്‌ളൈറ്റ് യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവള്‍ എഴുതി, 'ഇത് എന്റെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്ര ആയിരുന്നു, പക്ഷേ ഇത് തീര്‍ച്ചയായും അവസാനമായിരിക്കില്ല. ഇനി മുതല്‍, @turkishairlines ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്നതില്‍ എനിക്ക് വളരെ ബഹുമാനവും സന്തോഷവുമുണ്ട്. എന്റെ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും ഹൃദയംഗമമായ നന്ദി.
'യാത്രക്കാരെ ഇതിലേ..നിങ്ങളുടെ നഷ്ടപ്പെട്ട ലഗേജുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാമോ?

'ആരംഭം മുതല്‍ അവസാനം വരെ കുറ്റമറ്റ യാത്ര' എന്നാണ് തന്റെ വിമാനത്തെ സ്ത്രീ വിശേഷിപ്പിച്ചത്. സോഫ്റ്റ്വെയര്‍ വികസനത്തില്‍ തന്റെ കരിയറില്‍ പുരോഗതി കൈവരിക്കാന്‍ അവള്‍ കാലിഫോര്‍ണിയയിലേക്ക് മാറി. കൂടാതെ, ഗെൽകിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള കൗമാരക്കായായി ഗെൽക്കിയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് 2014-ല്‍ ആദ്യമായി അംഗീകരിച്ചു. 2021-ല്‍ അവള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള സ്ത്രീയായി. ലോകത്തിലെ ഏറ്റവും വലിയ കൈകള്‍, ഏറ്റവും നീളമുള്ള വിരല്‍, ഏറ്റവും നീളം കൂടിയ പുറം എന്നിവയ്ക്കുള്ള റെക്കോര്‍ഡും ഈ യുവതി നേടി..