കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായങ്ങൾ തുറക്കും, ഐടി സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം തുടരും; കർണാടകത്തിലെ ഇളവുകൾ ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു; മെയ് നാലിന് ശേഷം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കർണാടകം. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിലെ വ്യവസായങ്ങൾക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. പൊതുമേഖലാ യൂണിറ്റുകൾ, വൻകിട വ്യവസായങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഐടി കമ്പനികൾ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ഐടി മേഖലയ്ക്ക് ഉപാധികളോടെയാണ് പ്രവർത്തനാനുമതി. ജീവനക്കാരോട് പരമാവധി വീടുകളിൽ നിന്ന് തന്നെ ജോലി തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മാസ്കുകൾ, ശുചിത്വവൽക്കരണം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. മെയ് 4 മുതൽ 50 ശതമാനം തൊഴിലാളികൾക്കും ജോലികൾ പുനരാരംഭിക്കാൻ സാധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ജഗദീഷ് ഷെട്ടാർ പറഞ്ഞു. അതേസമയം പൊതുഗതാഗതം അനുവദിച്ചിട്ടില്ല. അതിനാൽ തൊഴിലാളികൾ അവരുടെ കമ്പനികൾ ക്രമീകരിച്ച വാഹനങ്ങളോ സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കേണ്ടിവരും. കമ്പനികൾക്ക് ആവശ്യമെങ്കിൽ ബസുകൾ വാടകയ്ക്ക് എടുക്കാൻ സർക്കാർ അനുമതി നൽകും.

 yed7-1588253034.jp

മെയ് 3 ന് ശേഷവും മാളുകളും സിനിമാശാലകളും പ്രവർത്തിക്കില്ല.മദ്യ വിൽപ്പന സംബന്ധിച്ച തീരുമാനവും മെയ് 3 ലേക്ക് മാറ്റിയിട്ടുണ്ട്. എക്‌സൈസ്, ധനകാര്യ വകുപ്പുകൾ മദ്യശാലകൾ തുറക്കേണ്ട സാഹചര്യം യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ച ശേഷം തിരുമാനം കൈക്കൊള്ളാമെന്നാണ് മന്ത്രിസഭ തിരുമാനം..സിമൻറ്, സ്റ്റീൽ ഷോപ്പുകൾ തുറക്കാൻ കഴിയും, ക്രഷറുകൾക്ക് പ്രവർത്തനം ആരംഭിക്കാം.

വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സംസ്ഥാനാന്തര യാത്രക്ക് അനുമതി നസ്‍കും. മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവർക്ക് കർണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. വരുന്നവർക്ക് അതിർത്തിയിൽ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉളളൂ. കൊവിഡ് 19 ന്റെ ആഘാതം മൂന്നുമാസം കൂടി നമ്മെയെല്ലാം ബാധിച്ചാൽ അതിൽ അതിശയിക്കാനില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു. വലിയതോതിൽ കർണാടകയ്ക്ക് കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രഘുറാം രാജനുമായുള്ള സംവാദം കേട്ടപ്പോൾ നഷ്ടബോധം തോന്നി,രാഹുൽ താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്രഘുറാം രാജനുമായുള്ള സംവാദം കേട്ടപ്പോൾ നഷ്ടബോധം തോന്നി,രാഹുൽ താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്

കോവിഡ് പ്രതിരോധം: ഇന്ത്യക്ക് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക, ഇത് രണ്ടാം തവണ</a><a class=" title="കോവിഡ് പ്രതിരോധം: ഇന്ത്യക്ക് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക, ഇത് രണ്ടാം തവണ" />കോവിഡ് പ്രതിരോധം: ഇന്ത്യക്ക് വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അമേരിക്ക, ഇത് രണ്ടാം തവണ

കിമ്മിന്റെ ആഢംബരക്കപ്പല്‍ വോന്‍സാന്‍ തീരത്ത്, പിന്നാലെ ചാരക്കണ്ണുകള്‍, 5 ദിവസം മുമ്പ് അത് സംഭവിച്ചു!

English summary
Karnataka to ease lockdown restrictions from may 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X